scorecardresearch

Weekly Horoscope July 06-July 12: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Weekly Horoscope, July 06-July 12: ജൂലൈ 06 ഞായർ മുതൽ ജൂലൈ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, July 06-July 12: ജൂലൈ 06 ഞായർ മുതൽ ജൂലൈ 12 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope

ആദിത്യൻ മിഥുനം രാശിയിലാണ്. ജൂലൈ 6ന് ഞായറാഴ്ച രാവിലെ പുണർതം ഞാറ്റുവേല തുടങ്ങും. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 10 ന് വ്യാഴാഴ്ചയാണ് ആഷാഢത്തിലെ വെളുത്തവാവ്. 'ഗുരുപൂർണ്ണിമ' ആയി അറിയപ്പെടുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം/ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ ഇടവം രാശിയിലാണ്. കാർത്തിക/ രോഹിണി നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലാണ്. 

Advertisment

വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ജൂലൈ 7 ന് തിങ്കളാഴ്ച വ്യാഴത്തിൻ്റെ വാർഷികമായ മൗഢ്യം തീരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുകയാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമായി സഞ്ചരിക്കുന്നു.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം വിശദീകരിക്കുന്നു.

മകം

പ്രത്യുപകാരങ്ങൾ സന്തോഷിപ്പിക്കും. അധ്വാനത്തിന് അർഹിക്കുന്ന ഫലം വന്നുചേരുന്നതാണ്. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് സമയം കണ്ടെത്തും.  കൂട്ടുകച്ചവടത്തിൽ നിന്നും ആനുപാതികമായ ലാഭം പ്രതീക്ഷിക്കാം.  ബന്ധുക്കളിൽ ചിലരോട് കയർക്കേണ്ട സാഹചര്യം വരുന്നതാണ്.  കൂടുതൽ ധനം വ്യാപാരത്തിൽ നിക്ഷേപിക്കുന്നത് ഇപ്പോൾ ഗുണകരമാവില്ല. വെറുതെ പലതും ആലോചിക്കുന്നത് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയാം.

Advertisment

പൂരം

നക്ഷത്രനാഥനായ ശുക്രന് സ്വക്ഷേത്രബലം വരികയാൽ ആത്മശക്തി അധികരിക്കും. തൊഴിലിടത്തിൽ അംഗീകാരമുണ്ടാവും. പ്രശ്നങ്ങൾക്ക് നല്ല തീർപ്പ് കണ്ടെത്തുന്നതാണ്.  സുഗന്ധലേപനങ്ങൾ, ആടയാഭരണങ്ങൾ ഇവയ്ക്ക് കൂടുതൽ ചിലവുണ്ടാവും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ അനാവശ്യമായിട്ടുള്ള തിടുക്കമുണ്ടാവും. അഗ്നിയും വൈദ്യുതിയും കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത വേണം. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കിട്ടുന്നതാണ്.

ഉത്രം

നിലവിലെ ജോലിയിൽ പൂർണതൃപ്തി ഉണ്ടായേക്കില്ല. സുഹൃത്തുക്കളുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യം പരിഗണനയിൽ വരും. സാമ്പത്തിക കാര്യങ്ങൾ സജീവമായ ചർച്ചയിലുണ്ടാവും. കിടപ്പുരോഗികൾക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. പ്രൈവറ്റ് ജോലിയിൽ മാത്സര്യം ഏർപ്പെടും. ആശിച്ച പദവി കിട്ടണമെന്നില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ജീവിതപങ്കാളിയുമായി കലഹിക്കാനിടയുണ്ട്. സാമൂഹ്യ വിഷയങ്ങളിൽ  സ്വന്തം നിലപാട് വ്യക്തമാക്കാൻ മടിക്കില്ല. ഭാഗ്യപരീക്ഷണങ്ങൾ ഭാഗികമായി വിജയം കാണുന്നതാണ്.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

അത്തം

ചെയ്യുന്ന കാര്യങ്ങൾക്ക് തുടർച്ച കിട്ടുന്നതായിരിക്കും. മനസ്സ് കൂടുതൽ ക്രിയാത്മകമാവും. പുതിയവ പഠിക്കാൻ ഔത്സുക്യമേറും. ബുധൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ബന്ധുക്കളുടെ സഹകരണം മുന്നത്തേതിലും കൂടും. ശുക്രൻ്റെ അനുകൂലസ്ഥിതി ഭാഗ്യപുഷ്ടിക്ക് കാരണമാകുന്നതാണ്.  സൗഹൃദം പുഷ്ടിപ്പെടും. പ്രണയം ദൃഢമാവും. എന്നാൽ യാത്രകൾ ഗുണകരമായേക്കില്ല. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. കടം വാങ്ങുന്നതിൽ  ജാഗ്രതയുണ്ടാവണം. ആവശ്യത്തിന് വിശ്രമം ലഭിക്കും. ക്ഷേത്രാരാധനക്ക് സമയം ഉണ്ടാവും.

ചിത്തിര

മറ്റുള്ളവരുടെ പ്രവൃത്തികളെ വിമർശിക്കുവാൻ മുതിർന്നേക്കും. തന്മൂലം ശത്രുക്കൾ സൃഷ്ടിക്കപ്പെടും. മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടുവാനാവും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഭൂമിയുടെ വിപണനത്തിൽ നിന്നും പ്രതീക്ഷിച്ചതിലും ധനാഗമം വന്നേക്കും. ബിസിനസ്സ് ആരംഭിക്കുവാൻ കൃത്യമായ ആസൂത്രണം വേണം. വിവാഹാലോചനകൾ സഫലതയിലേക്ക് നീങ്ങും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ വരാൻ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും.

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചോതി

തൊഴിൽ നഷ്ടപ്പെട്ടവർക്ക് നല്ല അവസരങ്ങൾ വന്നെത്തുന്നതാണ്. ഗാർഹികമായ അലോസരങ്ങൾ പരിഹരിക്കപ്പെടും. അനുകൂലദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതാണ്. മക്കളുടെ ഉന്നതപഠനം സംബന്ധിച്ച ആശങ്കകൾ നീങ്ങാം. പഴയ കടബാധ്യത പരിഹരിക്കാൻ വഴിതെളിയുന്നതാണ്. ഗൃഹനവീകരണത്തിലെ ചെലവും കാലതാമസവും അല്പം വിഷമിപ്പിച്ചേക്കും.  വിദേശത്തു പോകാൻ തടസ്സങ്ങൾ വരാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ആശങ്കകൾ തത്കാലം നീങ്ങുന്നതാണ്. വ്യവഹാരങ്ങൾ മാധ്യസ്ഥന്മാർ മുഖേന തീർക്കാൻ തീരുമാനിക്കപ്പെടും.

വിശാഖം 

യാഥാർത്ഥ്യത്തിൻ്റെ മറുപുറം അന്വേഷിക്കാൻ താല്പര്യം കാണിക്കും. ദൂരദേശഗമനത്തിന് അവസരം വന്നെത്തും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ തൃപ്തിക്കുറവുണ്ടാവും. കാര്യസാധ്യത്തിന് അമിതപ്രയത്നമോ ആവർത്തിത പ്രയത്നമോ വേണ്ടിവരുന്നതാണ്. സ്വജനങ്ങളുമായി കലഹിക്കാനിടയുണ്ട്.  ബിസിനസ്സ് പകരക്കാരെ ഏല്പിക്കുന്നത് ദോഷത്തിനിടവരുത്തുന്നതാണ്. കടം വാങ്ങി ബിസിനസ്സ് തുടങ്ങാതിരിക്കുക ഉത്തമം. പഞ്ചമഭാവത്തിൽ രാഹു സ്ഥിതി ചെയ്യുകയാൽ ഉദരരോഗം വിഷമിപ്പിക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മയുണ്ടാവും.

അനിഴം

പരിശ്രമങ്ങൾക്ക് ഭാഗികമായ ഫലം കൈവരും. ലക്ഷ്യപ്രാപ്തിക്ക് തുടർ പരിശ്രമം ആവശ്യമാണെന്നത് ഓർമ്മയിലുണ്ടാവണം. ഉറ്റവരുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കുന്നതാണ്. പ്രവൃത്തി മാറുന്ന കാര്യം സജീവമായി മനസ്സിലുണ്ടാവും. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജോലിയിൽ അധികാരമുള്ള ചുമതല ലഭിക്കാം. ഇൻഷ്വറൻസ്, ചിട്ടി മുതലായവയിലൂടെ ധനലാഭമുണ്ടാവും. ഉപാസനാദികൾക്ക് തടസ്സം വരാനിടയുണ്ട്. കലാകാരന്മാർക്ക് പരിശീലനക്കളരികളിൽ പങ്കെടുക്കാൻ അവസരം വന്നെത്തുന്നതാണ്. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടും.

തൃക്കേട്ട 

നക്ഷത്രാധിപനായ ബുധൻ ഭാഗ്യസ്ഥാനത്ത് സഞ്ചരിക്കുകയാൽ പൊതുവേ കാര്യങ്ങൾ അനുകൂലമായേക്കും. ശുക്രൻ്റെ ഏഴാംഭാവസഞ്ചാരം പ്രണയ പുരോഗതിക്ക് കാരണമാകും. വിദേശയാത്രകൾക്ക് ഒരുമ്പെടുന്നവർക്ക് തൽസംബന്ധമായ അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ സാമാന്യമായ സമാധാനം പ്രതീക്ഷിക്കാം.  തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ പിന്തുണ പ്രയോജനകരമാവും. പൂർവ്വിക സ്വത്തിൽ നിന്നും വരുമാനം വന്നെത്തും.  ജീവിത പങ്കാളിയുടെ ബിസിനസ്സിൻ്റെ പുരോഗതിക്കായി പരസ്യത്തിൻ്റെ സാധ്യത പ്രയോജനപ്പെടുത്തും.

Read More: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: