scorecardresearch
Latest News

കർക്കടകമാസത്തിലെ നക്ഷത്രഫലം, മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍ക്ക്

Astrology Monthly Prediction Karkidakam 2022 Stars Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi: ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്.

Karkidakam, Karkidakam in english, Karkidakam 2023, Karkidakam rashi, Karkidakam symbol, Karkidakam 1 2022, Karkidakam zodiac sign, Karkidaka vavu, malayalam calendar, കർക്കടക സംക്രാന്തി, കർക്കടക കഞ്ഞി, കർക്കടക മാസം, കർക്കടക വാവ്, കർക്കടക ചികിത്സ

Astrology Monthly Prediction Karkidakam 2022 Stars Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathi: കൊല്ലവർഷം അനുസരിച്ച് അവസാന മാസമാണ് കർക്കടകം. ‘ആണ്ടറുതി മാസം ‘ എന്നാണ് കർക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവർഷം പിറക്കുകയായി.

ശനി മകരത്തിലും വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം എന്നീ രാശികളിലും തുടരുകയാണ്. മാസമധ്യം വരെ ബുധൻ കർക്കടകത്തിലും തുടർന്ന് ചിങ്ങത്തിലും സഞ്ചരിക്കുന്നു. കർക്കടകം 25 ന് ചൊവ്വ മേടത്തിൽ നിന്നും ഇടവത്തിലോട്ട് പകരുന്നു. 21 ന് മിഥുനത്തിൽ നിന്നും ശുക്രൻ കർക്കടകത്തിലേക്കും സംക്രമിക്കുന്നു. ഒന്നാംതീയതി ചന്ദ്രൻ ചതയത്തിൽ; ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി മാസാന്ത്യത്തിൽ രേവതിയിൽ സഞ്ചരിക്കുന്നു. സൂര്യൻ ഏതു രാശിയിലൂടെയാണോ കടന്നുപോവുന്നത് ആ രാശിയുടെ പേരാവും ആ മാസത്തിന്!

മൂലം മുതൽ രേവതി വരെയുളള അവസാന ഒന്‍പതു നാളുകാരുടെ കർക്കടകമാസഫലം നോക്കാം.

Moolam Nakshathra Star Predictions in Malayalam: മൂലം നക്ഷത്രം

അയൽബന്ധങ്ങൾ ദൃഢമാകും. പൊതുക്കാര്യങ്ങളിൽ സാഹസികമായ ഇടപെടലുകൾ നടത്തും. കുടുംബപ്രശ്നങ്ങൾ പരിഹൃതമാവും. ശിരോരോഗങ്ങൾ അലട്ടാൻ ഇടയുണ്ട്. ധനവിനിയോഗത്തിൽ ശ്രദ്ധ കുറയും. അകന്ന ബന്ധുക്കൾ ഇണങ്ങും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

Pooradam Nakshathra Star Predictions in Malayalam: പൂരാടം നക്ഷത്രം

സകുടുംബമുള്ള തീർത്ഥയാത്രക്ക് യോഗമുണ്ട്. മക്കളുടെ കാര്യത്തിൽ ആശ്വാസത്തിന് വക കാണുന്നു. ആരോഗ്യപരമായി കാലം അത്ര അനുകൂലമായിരിക്കില്ല. നവീനഗൃഹം വാങ്ങുന്നതിനെക്കുറിച്ച് പര്യാലോചിക്കും. പ്രേമകാര്യങ്ങളിൽ വിജയിക്കും. മാതൃസൗഖ്യം അനുഭവപ്പെടും. വ്യവഹാരങ്ങൾ നീട്ടിവെക്കുന്നതാവും ഉചിതം.

Uthradam Nakshathra Star Predictions in Malayalam: ഉത്രാടം നക്ഷത്രം

മുൻകൂട്ടി തീരുമാനിച്ച പദ്ധതി ഉപേക്ഷിക്കും. പുതിയ ചിലത് സമാരംഭിക്കും. യാത്രകൾ വിജയത്തിലെത്താം. കുടുംബസംഗമത്തിന് നേതൃത്വം വഹിക്കും. ഊഹക്കച്ചവടം ആദായകരമാകും. ആരോഗ്യ വിഷയത്തിൽ ആശങ്കയ്ക്ക് വഴിയില്ല. ഉന്നതവിദ്യാഭ്യാസത്തിന് അവസരം കൈവരും

Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം നക്ഷത്രം

പ്രവർത്തനങ്ങളിൽ മികവ് പുലർത്തും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നല്ലവാർത്ത വന്നെത്തും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. കുറേക്കാലമായി ആസൂത്രണം ചെയ്തിരുന്ന കാര്യങ്ങൾ സാക്ഷാൽക്കരിക്കാനാവും. മാസാന്ത്യത്തിൽ ചില ശാരീരിക വൈഷമ്യങ്ങൾ വരാം. പ്രത്യുല്പന്നമതിത്വത്താൽ അത്യാഹിതങ്ങളെ അതിജീവിക്കും.

Avittam Nakshathra Star Predictions in Malayalam: അവിട്ടം നക്ഷത്രം

വീട്ടിലും തൊഴിലിടത്തിലും പ്രാമാണ്യം വർദ്ധിക്കും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും. കുടുംബപ്രശ്നങ്ങളിൽ നല്ലതീർപ്പുകൾ കണ്ടെത്തും. ചെലവുകൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കും. കിടപ്പ് രോഗികൾക്ക് ചികിത്സ മാറ്റുന്നത് വിദഗ്ദ്ധോപദേശ പ്രകാരം വേണ്ടതാണ്. ഉടമ്പടികളിൽ ഒപ്പ് വെക്കുന്നത് നിയമോപദേശത്തിന്റെ പിൻബലത്തിലാവണം.

Chathayam Nakshathra Star Predictions in Malayalam: ചതയം നക്ഷത്രം

കർമ്മരംഗത്ത് നേരിയ പുരോഗതി നേടും. അന്യനാടുകളിൽ തൊഴിൽ സാധ്യതയുണ്ട്. വരവധികരിക്കും; ഒപ്പം ചെലവുമുണ്ടാവും. ആഢംബരത്തിനായി പണം കണ്ടെത്തും. യാത്രകളിൽ കൂടുതൽ ശ്രദ്ധ വേണം. കരാറുകാർക്ക് കൂടുതൽ അവസരങ്ങൾ വന്നെത്തുന്നതായിരിക്കും. ആരോഗ്യകാര്യം സമ്മിശ്രമാണ്.

Pooruruttathi Nakshathra Star Predictions in Malayalam: പൂരൂരുട്ടാതി നക്ഷത്രം

പ്രൊഫഷണലുകൾക്ക് വലിയതോതിൽ മുന്നോട്ടു പോകാൻ കഴിയും. ബുദ്ധിപരമായി ഉണർന്ന് പ്രവർത്തിക്കും. സ്വത്ത് വഴക്കുകളിൽ മേൽക്കൈ നേടും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ വലിയ ഇച്ഛാശക്തി പ്രകടിപ്പിക്കും. പദവികൾ വന്നുചേരാം.

Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി നക്ഷത്രം

പരുഷമായി സംസാരിക്കും. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി സൗഹൃദം സ്ഥാപിക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ വരാം. വീഴ്ചയോ മുറിവോ ഉണ്ടാവാനിടയുള്ളതിനാൽ കൂടുതൽ കരുതൽ വേണം. ദൂരയാത്രകൾ മാറ്റിവെക്കുന്നതാവും ഉചിതം. സാമ്പത്തികരംഗത്ത് ചെറിയ നേട്ടമെങ്കിലും വന്നുചേരും. അശനശയനസൗഖ്യം കുറയുമെന്ന് കാണുന്നു.

Revathi Nakshathra Star Predictions in Malayalam: രേവതി നക്ഷത്രം

ദീർഘകാലത്തെ ആഗ്രഹങ്ങൾ നിറവേറാം. വിവാഹകാര്യത്തിൽ ഉചിതതീരുമാനം സ്വീകരിക്കും. വീടുമാറി താമസിക്കുവാനുള്ള ആലോചനയുണ്ടാവാം. ഊഹക്കച്ചവടത്തിൽ മികവുണ്ടാവും. വായ്പകളിൽ അനുകൂലമായ തീർപ്പ് ലഭിക്കും. ജീവിതശൈലിരോഗങ്ങൾ, കഫരോഗങ്ങൾ എന്നിവ ശല്യകാരികളായേക്കാം. എല്ലാക്കാര്യത്തിലും സഹിഷ്ണുത പുലർത്തേണ്ട കാലമാണ്.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology monthly prediction karkidakam 2022 stars moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathi