scorecardresearch
Latest News

Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ  ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

മേടം മുതൽ മീനം വരെ 12 രാശികളിലും അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ചൊവ്വയുടെ രാശിമാറ്റം എപ്പോൾ, എങ്ങനെ എന്ന് ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ  ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

Astrology: 2022 June 27ന് (1197 മിഥുനം 13ന്) ചൊവ്വ മേടം രാശിയിലേക്ക് കടക്കുന്നു. ആഗസ്റ്റ് 10 വരെ (കർക്കടകം 25 വരെ) അവിടെ തുടരും. ഈ കാലയളവിൽ ജനിക്കുന്ന ശിശുക്കളുടെ ഗ്രഹനിലയിൽ മേടം രാശിയിലാവും കുജനെ (കു) അടയാളപ്പെടുത്തുക. കുജൻ, ഭൂമിപുത്രൻ, മംഗളൻ, അംഗാരകൻ എന്നെല്ലാം ചൊവ്വയ്ക്ക് പേരുകളുണ്ട്.

മേടം ചൊവ്വയുടെ സ്വക്ഷേത്രമാണ്. ബലശാലിയാണ് ചൊവ്വ, മേടത്തിലെന്നർത്ഥം. ചൊവ്വയ്ക്ക് ബലം വരുമ്പോൾ ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾ കൂടും. വിറ്റുപോകാത്ത വസ്തുക്കൾക്ക് ആൾ വരും. സഹോദരബന്ധം ദൃഢമാകും. സൈന്യം, പോലീസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സദ്ഫലം പ്രതീക്ഷിക്കാം. ചൊവ്വയുമായി ബന്ധപ്പെട്ടവർ – ദശ, അപഹാരം, ഛിദ്രം എന്നിവ- ചൊവ്വയുടെ ആയിട്ടുള്ളവർ ഗുണഫലങ്ങൾ അനുഭവിക്കും. ചൊവ്വാദശ നടക്കുന്നവർ കേസുകളിൽ വിജയിക്കും. മത്സരങ്ങളിൽ മുൻനിരയിലെത്തും.

മേടം മുതൽ മീനം വരെ 12 രാശികളിലും അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ചൊവ്വയുടെ രാശിമാറ്റം എന്തെന്തൊക്കെ ഫലങ്ങൾ നൽകുന്നുവെന്ന് നോക്കാം.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ: ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

മേടക്കൂറിന്

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ജന്മരാശിയിലെ കുജസ്ഥിതി നന്നല്ല. ഒപ്പം അശുഭനായ രാഹുവുമുണ്ട്. കരുതൽ എത്ര എടുക്കാമോ അത്രയും എടുക്കണം. എടുത്തു ചാട്ടം ഒഴിവാക്കണം. വീഴ്ചയോ മുറിവോ ഉണ്ടാവാം. സ്ഥാനലബ്ധി കൈവരാം. മത്സരങ്ങളിൽ കഷ്ടി കടന്നു കൂടാംമെന്നേയുള്ളു. കച്ചവടക്കാർക്ക് ധനപരമായി അനുകൂലമല്ല. വിവാദങ്ങളിൽ തലയിടും.

ഇടവക്കൂറിന്

(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി) കാര്യതടസ്സം വരാം. ചെലവ് ഏറും. അതും അനാവശ്യകാര്യങ്ങൾക്ക്. ദൂരദിക്കിലേക്ക് താൽക്കാലികമായെങ്കിലും പോകേണ്ടിവരും. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ പ്രത്യക്ഷപ്പെടും. പ്രണയികൾക്കും നല്ലകാലമല്ല. സഹോദര കലഹമുണ്ടാവാനിടയുണ്ട്. ഒപ്പം തന്നെ താമസിച്ചുപോയി എന്ന് കരുതിയ ചില കാര്യങ്ങൾ നടന്നുകിട്ടുകയും ചെയ്യും.

മിഥുനക്കൂറിന്

(മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ) ചൊവ്വയും ഒപ്പം രാഹുവും പതിനൊന്നിലാവുകയാൽ ആദായം ഇരട്ടിക്കും. ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. ഏതുകാര്യത്തിന് മുന്നിട്ടിറങ്ങിയാലും നേട്ടമുണ്ടാവും. രാഷ്ട്രീയപ്രവർത്തകർ ഉന്നത പദവികളിലെത്തും. ഭൂമി വ്യവഹാരം. വിദേശധനലബ്ധി, ശത്രുവിജയം എന്നിവ മറ്റു ഫലങ്ങൾ.

Also Read: Horoscope 2022 Midhunam: മിഥുനം: വിശാഖം നാളുകാർക്ക് വിജയകാലം, അനിഴം നക്ഷത്രക്കാർക്ക് പ്രണയ സാഫല്യം

കർക്കടകക്കൂറിന്

(പുണർതം നാലാംപാദം, പൂയം, ആയില്യം) ധനപരമായി ചില നേട്ടങ്ങളുണ്ടാവും. യാത്രകൾ സഫലമാവും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. കലഹബുദ്ധി കൂടും. സന്താനങ്ങളെക്കുറിച്ച് ഉൽക്കണ്ഠ വരാം. കിടപ്പുരോഗികളുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം വരാനിടയില്ല. നാട്ടിൽ വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അതിന് അനുമതി ലഭിക്കും.

ചിങ്ങക്കൂറിന്

(മകം, പൂരം, ഉത്രം കാൽ) ചെറിയ ചില മാറ്റങ്ങൾ വരാം. ദൂരനാടുകളിൽ തീർത്ഥാടനം നടത്താൻ സാധിക്കും. ഊഹക്കച്ചവടത്തിൽ വിജയിക്കും. പിതൃസ്വത്തിന്മേൽ അവകാശത്തർക്കം ഉയരാനിടയുണ്ട്. ശിരോരോഗങ്ങൾ അലട്ടിയേക്കും. മാതാവിന്റെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ പുലർത്തണം.

കന്നിക്കൂറിന്

(ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര ആദ്യ പകുതി) അഷ്ടമത്തിലാണ് കുജൻ. ആപൽക്കാലം തുടരുക തന്നെയാണ്. വാഹനം, അഗ്നി, യന്ത്രം ഇവ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. സഹോദരരും സഹായികളും പിണങ്ങാം. വല്ല ഭയപ്പാടുകളും മനസ്സിനെ അലട്ടിയേക്കാം. ധനവരവ് അധികരിക്കുമെന്ന് പറയാനാവില്ല. അഭിമാനക്ഷതത്തിനിടയുണ്ട്.

തുലാക്കൂറിന്

(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ) ഏഴാം രാശിയിലാണ് ചൊവ്വ. പ്രണയവും ദാമ്പത്യവും ഒക്കെ പ്രക്ഷുബ്ധമാകാം. പങ്കുകച്ചവടത്തിൽ കല്ലുകടി ഉണ്ടായേക്കും. എന്നാൽ ധനപരമായി നല്ല സമയമാണ്. തിരികെ കിട്ടേണ്ട ധനം ഭാഗികമായിട്ടെങ്കിലും കിട്ടുന്നതായിരിക്കും. ദീർഘയാത്രകൾ കൊണ്ട് ലക്ഷ്യം നേടണമെന്നില്ല. മത്സരങ്ങളിൽ ജയിച്ചു കേറും. ഉറക്കം കുറയും. ദുസ്സ്വപ്നങ്ങൾ കാണും. ശക്തമായ വാക്കുകളും ഉറച്ച നിലപാടുകളും കൊണ്ട് ശത്രുക്കളെ ഒതുക്കാനാവും.

വൃശ്ചികക്കൂറിന്

(വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) പാപഗ്രഹങ്ങളായ ചൊവ്വയും രാഹുവും ഇഷ്ടസ്ഥാനമായ ആറിലാണ്. ശത്രുവിജയം ഉറപ്പിക്കാം. വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിൽ വലിയ പുരോഗതി കൈവരും. കടബാധ്യത നന്നായി കുറയും. വളഞ്ഞവഴികളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ആരോഗ്യരംഗം ഒട്ടൊക്കെ തൃപ്തികരമായിരിക്കും. തൊഴിലിൽ നേട്ടങ്ങൾ വരും.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

ധനുക്കൂറിന്

(മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം) തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. തടസ്സങ്ങളെ അതിജീവിക്കും. രോഗങ്ങൾ വിഷമിപ്പിച്ചേക്കാം. തന്റെ ശാഠ്യബുദ്ധി, കുടുംബാംഗങ്ങളുടെ അതൃപ്തി ക്ഷണിച്ചുവരുത്തും. സന്താനങ്ങളുടെ കാര്യത്തിൽ അതീവകരുതൽ വേണ്ടതുണ്ട്. ശത്രുക്കളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരും.

മകരക്കൂറിന്

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യ രണ്ടുപാദങ്ങൾ) ഗൃഹനിർമ്മാണം ഇഴഞ്ഞുനീങ്ങാം. നിയമക്കുരുക്കുകൾ ഉയർത്തി അധികാരികൾ ഇടപെട്ടേക്കാം. മാതാവിനോ തൽസ്ഥാനീയർക്കോ ക്ലേശാനുഭവങ്ങൾ വരും. ബന്ധുകലഹത്തിനും ഇടകാണുന്നു. വാഹനം ഉപയോഗിക്കുമ്പോൾ അതീവജാഗ്രത വേണം. ആലോചനാപൂർവമായിട്ടല്ലാതെ ഒന്നും ചെയ്യരുത്.

കുംഭക്കൂറിന്

(അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ) ധാരാളം നേട്ടങ്ങൾ വന്നുചേരും. വീട്ടിലും പുറത്തും ബഹുമാന്യത ഏറും. നഷ്ടപ്പെട്ടുപോയ സ്വസ്ഥത തിരിച്ചുകിട്ടും. ആത്മവിശ്വാസമേറും. സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനയോ ഉണ്ടാവും. ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മോശമാവില്ല.

മീനക്കൂറിന്

(പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി) പരുക്കൻ വാക്കുകൾ അന്യരുടെ കോപം ക്ഷണിച്ചുവരുത്തും. ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ അപ്രീതി സമ്പാദിക്കും. ധനപരമായി നേട്ടങ്ങളുണ്ടാവാതിരിക്കില്ല. പ്രണയികൾക്ക് കാലം അനുകൂലമല്ലെന്ന് പറയേണ്ടിവരും. തുടർവിദ്യാഭ്യാസത്തിൽ പലതരം വിഘ്നങ്ങൾ വന്നുചേരും. ആരോഗ്യ പരിശോധനകളിൽ വീഴ്ച വരുത്തരുത്.

മുന്നാളിനെ ഭയക്കണോ?
മനുഷ്യഗണ നക്ഷത്രങ്ങൾ
അസുരഗണ നക്ഷത്രങ്ങൾ
ദേവഗണത്തിലെ നക്ഷത്രങ്ങൾ
2022 Yearly Horoscope Predictions: വർഷഫലം 2022
Monthly Horoscope 2022 June: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം
ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology mars transit form pisces to aries predictions