scorecardresearch
Latest News

Mars Transit 2022 Astrological Predictions: ചൊവ്വ വക്രഗതിയിൽ, അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars Transit 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ഫലങ്ങൾ നോക്കാം

Mars Transit 2022 Astrological Predictions: ചൊവ്വ വക്രഗതിയിൽ, അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Mars Transit 2022 Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 1198 തുലാം 27 ന്, 2022 നവംബർ 13 ന് ചൊവ്വ മിഥുനരാശിയിൽ നിന്നും വക്രഗതിയായി ഇടവത്തിലേക്ക് കടക്കുകയാണ്. ഇനി നാല് മാസക്കാലത്തിലധികം, 1198, കുംഭം 29 (2023 മാർച്ച് 13 ) വരെ ചൊവ്വ ഇടവത്തിൽ തുടരും. ഇപ്പോൾ മിഥുനക്കൂറിലെ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്ന ചൊവ്വ തുലാം 27 (നവംബർ 13) മുതൽ ഇടവക്കൂറിലെ മകയിരത്തിൽ വക്രഗതിയായി സഞ്ചരിക്കും. വൃശ്ചികം 18 ന് (ഡിസംബർ 4 ന്) രോഹിണിയിലേക്ക് കടക്കും. കുംഭം 14 ന് ( 2023 ഫെബ്രുവരി 26 ന്) വീണ്ടും നേർ സഞ്ചാരമായി മകയിരത്തിലും സഞ്ചരിക്കുന്നു.

ഇടവം രാശിയിലെ കാർത്തികയിലേക്ക് ചൊവ്വ വരുന്നില്ലെന്ന് സാരം. രോഹിണി, മകയിരം നക്ഷത്രമണ്ഡലങ്ങളിലാണ് ചൊവ്വ ഇനി സഞ്ചരിക്കാൻ പോകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു… ഗ്രഹങ്ങളിൽ ഉദ്ദാമ പ്രകൃതിയാണ് ചൊവ്വ. ഗ്രഹലോകത്തിലെ സൈന്യാധിപൻ എന്നാണ് സങ്കല്പം. രണമണ്ഡലഭൈരവനും സമര ദുർജയനുമൊക്കെയായി ചൊവ്വയെ പ്രമാണ ഗ്രന്ഥങ്ങൾ വരച്ചുകാട്ടുന്നു. പാപഗ്രഹമായിട്ടാണ് ചൊവ്വയെ പരിഗണിക്കുന്നത് എന്നതും ഓർക്കണം. ഗ്രഹങ്ങളുടെ ലിംഗകല്പനയിൽ പുരുഷഗ്രഹവുമാണ് ചൊവ്വ. ‘കുജൻ’ എന്ന പേരിലാണ് ചൊവ്വ പ്രശസ്തൻ. അതിനാൽ ഗ്രഹനിലയിൽ ചൊവ്വയെ ‘കു’ എന്ന അക്ഷരം കൊണ്ട് രേഖപ്പെടുത്തുന്നു.

വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ ശക്തി ഇരട്ടിക്കുകയാണ് പതിവ്. നന്മയായാലും തിന്മയായാലും അധിക അളവിൽ അപ്പോൾ അനുഭവത്തിലെത്തും. ഇപ്പോൾ സഞ്ചരിക്കുന്ന മിഥുനം രാശിയിൽ തന്റെ ശത്രുവായ ബുധന്റെ വീടാകയാൽ ചൊവ്വയ്ക്ക് ബലക്ഷയമുണ്ട്. ഇടവം രാശി ശുക്രന്റെ സ്വക്ഷേത്രമാണ്. ശുക്രനും ചൊവ്വയും സമന്മാരാണ് എന്നത്രെ ആചാര്യമതം. പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെന്നതാണ് അതിന്റെ അർത്ഥം.

ചൊവ്വ നമ്മൾ ജനിച്ച കൂറിന്റെ (ജന്മരാശിയുടെ) മൂന്ന്, ആറ്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ഗുണപ്രദനാകുന്നത്. പത്തിൽ സഞ്ചരിക്കുമ്പോഴും മികവ് നൽകുമെന്നും പക്ഷമുണ്ട്. മറ്റ് ഭാവങ്ങളിൽ ദോഷഫലങ്ങളാണധികവും. ജന്മരാശിയിലും (ജനിച്ച കൂറിലും) എട്ടാമെടത്തും പന്ത്രണ്ടാമെടത്തും സഞ്ചരിക്കുമ്പോൾ ചൊവ്വയുടെ രൗദ്രം വർദ്ധിക്കുന്നു. ഫലങ്ങൾ കഠിനമായിത്തീരുകയാവും അനുഭവം.

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ ശുക്രഫലം

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): ചൊവ്വ രണ്ടാമെടത്ത് സഞ്ചരിക്കുകയാണ്, അടുത്ത നാലുമാസക്കാലം. മേടം രാശിയുടെ നാഥൻ തന്നെയായ ചൊവ്വ രണ്ടാമെടത്ത് വരികയാൽ ധനപരമായി മെച്ചങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കുന്നതായിരിക്കും. എന്നാൽ ചിലരോട് കടുത്ത ഭാഷയിൽ സംസാരിക്കേണ്ടതായി വരാം. വാക്ക് കലഹത്തിന് മൂലകാരണമായേക്കാം. വിദ്യാഭ്യാസത്തിൽ ചെറിയ തോതിൽ പിന്നോട്ടു പോക്ക് ഉണ്ടായേക്കും. പ്രണയത്തിൽ ഇച്ഛാഭംഗം, ദാമ്പത്യത്തിൽ അപശ്രുതികൾ എന്നിവയും ചില സാധ്യതകളാണ്. ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ട കാലഘട്ടം കൂടിയാണ്. മക്കളുടെ കാര്യത്തിൽ ഉൽക്കണ്ഠകൾ ഉയരാം.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി മുഴുവൻ, മകയിരം 1,2 പാദങ്ങൾ): പന്ത്രണ്ടാം ഭാവാധിപനും ഏഴാം ഭാവാധിപനുമായ ചൊവ്വ ജന്മരാശിയിൽ സ്ഥിതി ചെയ്യുകയാണ്, ഇനി നാലുമാസക്കാലം. ചെറുതും വലുതും ആയ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ വേണ്ടതുണ്ട്. പണച്ചെലവ് ക്രമാതീതമാകും. നിക്ഷേപങ്ങൾക്ക് ഉചിതമായ കാലമല്ല. എത്ര ഒഴിഞ്ഞാലും ചില വിവാദങ്ങളിൽ പെടാം. തർക്കം സ്വൈരം കെടുത്താം. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. സാത്വികചിന്താഗതി വളർത്തുന്നതും ആത്മീയ സാധനകളിൽ മുഴുകുന്നതും ഗുണകരമായേക്കും. അനുരഞ്ജന ശ്രമങ്ങളിൽ വിജയം നേടും. വ്യാഴത്തിന്റെ പരിരക്ഷ ഇടവം രാശിക്കുണ്ടെന്നത് വേനലിലെ മഴ പോലെ ആശ്വാസകരമാണ്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ): പതിനൊന്നാം ഭാവാധിപൻ ചൊവ്വ പന്ത്രണ്ടിലാണ്. ആകസ്മികമായ ചെലവുകൾ ഏർപ്പെടും. സഹോദരൻ, ഭൂമി, വ്യവഹാരം എന്നിവയിൽ നിന്നും വല്ല മനക്ലേശങ്ങളോ കഷ്ടനഷ്ടങ്ങളോ വരാം. ദീർഘയാത്രകൾ ചെയ്യാനിടയുണ്ട്. എന്നാൽ യാത്രാദുരിതം, ലക്ഷ്യ ഭ്രംശം, ഉദ്ദേശിച്ച നേട്ടങ്ങൾ കിട്ടാതെ വരിക എന്നിവയും സാധ്യതകൾ. ശത്രുക്കൾ അനുരജ്നത്തിനൊരുങ്ങും. കിട്ടാക്കടം കിട്ടാനുള്ള സാഹചര്യം തെളിയും. സഹപ്രവർത്തകരുടെ പിന്തുണയാൽ വലിയ നേട്ടങ്ങൾ സൃഷ്ടിക്കപ്പെടാം. ആരോഗ്യപരമായി കരുതൽ വേണം. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ജാഗരൂകരാവണം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): പതിനൊന്നിലെ ചൊവ്വ, പല നിലയ്ക്കും ഗുണപ്രദനാണ്. കുറച്ചുകാലമായി തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ പൂർത്തീകരിക്കപ്പെടും. ലക്ഷ്യസ്ഥാനത്തിൽ വേഗം ചെന്നെത്തും. ഭൂമിയിൽ നിന്നും വരുമാനം വർദ്ധിക്കും. തൊഴിലില്ലാത്തവർക്ക് പുതിയ ജോലി കിട്ടും. ഉദ്യോഗസ്ഥർക്ക് പദവികൾ ഉയരും. രാഷ്ട്രീയ പ്രവർത്തകർ മത്സരങ്ങളിൽ വിജയിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തിളങ്ങാനാവും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology mars transit 2022 astrological predictions