ഇന്നത്തെ ദിവസം

ഇന്നത്തെ ദിവസം വളരെ ശാന്തമായാണ് പൊതുവെ കാണുന്നത്. അതുകൊണ്ട് തന്നെ മിക്കവരും ജീവിതത്തെ പുതിയ വീക്ഷണ കോണിലൂടെ കാണാനുള്ള അവസരമായി ഇത് ഉപയോഗിക്കമെന്നാണ് എനിക്ക് പറയാനുള്ളത്.

Read Here: Horoscope Today October 3, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വീട്ടിലെ അന്തരീക്ഷം ചൂടു പിടിച്ചേക്കാം. പക്ഷെ അതിന്റെ ഉത്തരവാദിത്തം നിങ്ങളുടേതാകണമെന്നില്ല. മറ്റുള്ളവര്‍ നിങ്ങളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ ശ്രമിച്ചാല്‍ അനുവദിക്കരുത്. അവര്‍ക്കും പറ്റാവുന്നതേയുള്ളൂ. പക്ഷെ ഭാവി ഓര്‍ത്തു വേണം സംസാരിക്കാന്‍.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വിഷാദ ഭാവമാണ് കാണുന്നത്. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം നിങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടുന്നു എന്നതാണ്. സന്തോഷ വാര്‍ത്ത എന്തെന്നാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരോട് തുറന്ന് സംസാരിക്കാന്‍ സാധിക്കുമെന്നതാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

എല്ലാ ഗ്രഹങ്ങളും നിങ്ങളുടെ ബോധത്തെ സ്വാധീനിക്കുന്നുണ്ട്. ബുധന്‍ നിങ്ങളെ പ്രശ്‌നത്തില്‍ ചാടിച്ചേക്കാം പക്ഷെ ശനി നിങ്ങളെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. വിവാദ പദ്ധതികള്‍ക്ക് ഇടവേള കൊടുക്കേണ്ട സമയമാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങള്‍ ശക്തമായൊരു നിലയിലാണ്. നിലവിലെ ഗ്രഹനില നിങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്. നിങ്ങളുടെ പോലെ തന്നെ എല്ലാവരും ചിന്തിക്കണം എന്നില്ല എന്നു ഓര്‍ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

കുടുംബത്തിലെ സാഹചര്യം ആരോഗ്യകരമായിരിക്കും. പക്ഷെ മറ്റുള്ളവരെ ഒരു പരിധിക്ക് അപ്പുറത്തേക്ക് സമ്മര്‍ദ്ദത്തിലാക്കരുത്. നിങ്ങളേയും നിയന്ത്രിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ഉറച്ച കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇന്നത്തെ ദിവസം. തൃപ്തി നല്‍കുന്നൊരു ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് സാധിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ജോലി കാര്യങ്ങളില്‍ ഒരല്‍പ്പം കൂടുതല്‍ അധ്വാനിക്കാമെന്ന് തോന്നുന്നു. അടുത്ത 48 മണിക്കൂറേക്ക് നോക്കിയും കണ്ടും നീക്കങ്ങള്‍ നടത്തിയാല്‍ ധനലാഭമുണ്ടാകും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വാക്കു തര്‍ക്കത്തിലേര്‍പ്പെടാം. എന്നാലും ഒരു ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സാധിക്കും. എതിര്‍ക്കാനുള്ള മറ്റുള്ളവരുടെ ശീലം നിങ്ങളെ അലോസരപ്പെടുത്തുമെന്നത് സത്യമാണ്. പക്ഷെ ഒന്നിലും ഇടപെടേണ്ടതില്ല. മറ്റുള്ളവരെ തിരുത്തുക നിങ്ങളുടെ ദൗത്യമല്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ഞാന്‍ മുന്‍പ് പറഞ്ഞതൊക്കെ നടപ്പിലാവുകയാണ്. പണ ഇടപാടുകള്‍ക്ക് അനുയോജ്യമായ സമയാണ്. വില പേശുന്നതില്‍ പോലും വിജയിക്കാന്‍ സാധിക്കുന്ന സമയം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പങ്കാളിയ്ക്ക് എന്താണ് പറയാനുളളതെന്ന് കേള്‍ക്കേണ്ട സമയമാണ്. അത് പ്രത്യക്ഷത്തില്‍ കാര്യമുള്ളതാണെന്ന് തോന്നിയില്ലെങ്കിലും. അവരുടെ വാക്കുകള്‍ക്ക് ദീര്‍ഘദൂരത്ത് വിലയേറും. കുസൃതിക്കാരായ മക്കളിലൊരു കണ്ണ് വേണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പങ്കാളികള്‍ നിങ്ങളോടുള്ള കരുതലും കടപ്പാടും പ്രകടിപ്പിക്കും. അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതിന് അവര്‍ക്ക് നന്ദി പറയാനുള്ള അവസരമാണിത്. ആരോഗ്യ സംരക്ഷണത്തിന് യോജിച്ച സമയാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വളരെ സങ്കീര്‍ണവും വൈകാരികമായി അലോസരപ്പെടുത്തുന്നതുമായൊരു സാഹചര്യം വന്നു ചേരും. പക്ഷെ നക്ഷത്രങ്ങള്‍ നിങ്ങളുടെ കൂടെയാണ്. മറ്റൊരാളെ കൂടുതല്‍ അടുത്തറിയാന്‍ ലഭിക്കുന്ന അവസരം നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. നിങ്ങളുടെ പെരുമാറ്റം അവരെ നിങ്ങളിലേക്ക് ആകര്‍ഷിപ്പിക്കും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook