/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-makam-to-thriketta-315255.jpg)
Weekly Horoscope: ആഴ്ചഫലം
Astrology, Weekly Horoscope: ആദിത്യൻ മേടം -ഇടവം രാശികളിൽ കാർത്തിക ഞാറ്റുവേലയിലാണ്. മേയ് 14 ന് മേടമാസം തീരുന്നു. മേയ് 15 ന് ഇടവമാസം തുടങ്ങുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി വൈശാഖ പൗർണമി വരുന്നുണ്ട്. ചൊവ്വ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുകയാണ്.
ബുധൻ മേടം രാശിയിൽ അശ്വതി - ഭരണി നക്ഷത്രങ്ങളിൽ തുടരുന്നു. ചൊവ്വ കർക്കടകം രാശിയിൽ പൂയം - ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ മീനം രാശിയിൽ ഉച്ചസ്ഥിതി തുടരുകയാണ്. ഉത്രട്ടാതി - രേവതി നക്ഷത്രങ്ങളിലാണ് ശുക്രൻ്റെ സഞ്ചാരം.
വ്യാഴത്തിൻ്റെ വാർഷികമായ രാശിമാറ്റം ഈ ആഴ്ചയിലാണ്. ഏറെ പ്രാധാന്യമുള്ള ജ്യോതിഷ പ്രതിഭാസമാണത്. മേയ് 14 ന് / മേടം 31 ന് ബുധനാഴ്ച രാത്രി 10 മണി 7 മിനിട്ടിന് വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. മകയിരം നക്ഷത്രമണ്ഡലത്തിലാണ് ഇപ്പോൾ വ്യാഴം സഞ്ചരിക്കുന്നത്.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുന്നു. രാഹുവും കേതുവും രാശിമാറ്റത്തിൻ്റെ വക്കിലാണ്.രാഹു മീനം രാശിയിൽ പൂജ്യം (0) ഡിഗ്രിയോടടുക്കുന്നു. കേതുവാകട്ടെ കന്നിരാശിയിൽ പൂജ്യം (0) ഡിഗ്രിയുടെ അടുത്തെത്താറായി.
ഗ്രഹങ്ങൾ രാശിസന്ധിയിൽ (Cuspൽ) സഞ്ചരിക്കുമ്പോൾ അവയുടെ തമശ്ശക്തികൾ കൂടും. ദുരിതപ്രദമാവുകയും ചെയ്യും. ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
മകം
വാരാദ്യം സന്തോഷാനുഭവങ്ങൾ ഭവിക്കുന്നതാണ്. അപ്രതീക്ഷിത സുഹൃൽ സന്ദർശനം ഉല്ലാസത്തിന് കാരണമാകും. പഠനകാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. തൊഴിൽ രംഗം പുഷ്ടിപ്പെടുന്നതിനുള്ള ആലോചനകൾ സഫലമായേക്കാം. ഉന്നതോദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകും. സ്ഥിര നിക്ഷേപങ്ങളിൽ നിന്നുമുള്ള ആദായം ഉപയോഗിച്ച് ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. മറ്റുള്ള ദിവസങ്ങളിൽ തൊഴിൽ യാത്രകൾ വേണ്ടി വന്നേക്കും. കുടുംബത്തിലെ അനൈക്യത്തിൽ ആശങ്കയുണ്ടാവും. ഭൂമി കാര്യങ്ങൾക്കായി ചെലവുയരുന്നതാണ്.
പൂരം
സദുദ്യമങ്ങൾ തടസ്സപ്പെടില്ല. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവെക്കുന്നതാണ്. എന്നാൽ ഒപ്പിടുന്നതിനു മുന്നേ കരാറുകളിലെ വ്യവസ്ഥകൾ വായിച്ചറിയാൻ മറക്കരുത്. നവസംരംഭങ്ങൾ തുടങ്ങാൻ സാഹചര്യം കുറച്ചൊക്കെ അനുകൂലമായേക്കും. സർക്കാരിൽ നിന്നും അനുമതി രേഖകൾ കൈവരുന്നതാണ്. പ്രണയികൾക്ക് സന്തുഷ്ടിയുണ്ടാവും. ദാമ്പത്യത്തിൽ അനുരഞ്ജനത്തിൻ്റെ പാതയാവും വിജയിക്കുക. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്താണെന്ന് തെളിയും. സൗകര്യപ്രദമായ വാടകവീട്ടിലേക്ക് മാറുന്നതിന് ശ്രമം തുടരുന്നതാണ്.
ഉത്രം
അർഹതക്കനുസരിച്ചുള്ള പരിഗണന കിട്ടുന്നതാണ്. മേലധികാരികൾ പ്രധാനപ്പെട്ട ഫയലുകൾ സംബന്ധിച്ച വിഗദ്ഗ്ധ അഭിപ്രായം ചോദിക്കാം. കൃത്യനിഷ്ഠയിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഭൂമി സംബന്ധിച്ച പഴയ വ്യവഹാരം കോടതിക്ക് പുറത്ത് പരിഹൃതമാവാൻ സാധ്യതയുണ്ട്. ആവശ്യപ്പെട്ട ഇടത്തിലേക്ക് സ്ഥലംമാറ്റം കിട്ടാം. പാരമ്പര്യ ബിസിനസ്സിൻ്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാവുന്നതാണ്. കിടപ്പു രോഗികളുടെ കാര്യത്തിൽ ചികിൽസാമാറ്റം ഫലവത്താകും. ഊഹക്കച്ചവടത്തിൽ സാമ്പത്തിക നഷ്ടം വരാനിടയുള്ളതിനാൽ. കരുതൽ വേണ്ടതുണ്ട്.
Also Read: Daily Horoscope May 09, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
അത്തം
പ്രയത്നത്തിന് അനുസരിച്ചുള്ള അംഗീകാരം കിട്ടാം. കൂടുതൽ കാര്യങ്ങൾ പഠിച്ചറിയാൻ ഊർജ്ജം ചെലവഴിക്കും. ആത്മവിശ്വാസം കൂടുകയും കുറയുകയും ചെയ്യാം. സഹോദരരുടെ പിന്തുണ ലഭിക്കുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ക്ഷേത്രാടനത്തിന് അവസരം വന്നെത്തും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. സാമ്പത്തികമായി അല്പം ഞെരുക്കം ഉണ്ടായേക്കാം. കടബാധ്യതകൾ വരുത്താൻ കഴിവതും മുതിരരുത് പ്രണയപരമായി സന്തോഷിക്കാനാവും. വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ ക്ലേശിക്കുന്നതാണ്. വാര മധ്യത്തിലെ ദിവസങ്ങൾ ഹിതകരമാവും.
ചിത്തിര
സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചേക്കില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കേണ്ടി വന്നേക്കും. സംഘടനകളിൽ ചിലപ്പോൾ ഒറ്റപ്പെടാം. എന്നാലും സ്വന്തം പക്ഷം പറയാതിരിക്കില്ല. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ കാത്തിരിക്കേണ്ടി വരുന്നതാണ്. വീടിൻ്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവേറും. വിദ്യാഭ്യാസ ലോണിനുള്ള അപേക്ഷ പരിഗണിക്കപ്പെടാനിടയുണ്ട്. വാരാദ്യം അലച്ചിലുണ്ടാവുന്നതാണ്. ബുധൻ മുതൽ അനുകൂലത പ്രതീക്ഷിക്കാം. സാമ്പത്തികമായ അമളികൾ പിണയാതിരിക്കാൻ കരുതൽ വേണം.
ചോതി
ജന്മരാശിയിലൂടെ ചന്ദ്രൻ കടന്നുപോവുകയാൽ വാരാദ്യം മാനസികോല്ലാസം ഭവിക്കും. പാരിതോഷിക ലബ്ധി, ക്ഷേത്ര ദർശനം ഇവ സാധ്യതകൾ. സുഹൃൽബന്ധങ്ങളിൽ അതൃപ്തി തോന്നാനിടയുണ്ട്. ബന്ധുകലഹങ്ങളിൽ പക്ഷം ചേരുക സൂക്ഷിച്ചാവണം. ആദിത്യൻ ഏഴിൽ നിന്നും എട്ടിലേക്ക് കടക്കുകയാൽ ദേഹക്ലേശം ഉണ്ടാവാം. ഗവൺമെൻ്റിൽ നിന്നും പ്രതീക്ഷിച്ച അനുമതി വൈകുന്നതാണ്. നക്ഷത്രാധിപതി രാഹു, രാശിസന്ധിയിലാകയാൽ ചിലപ്പോൾ മനക്ലേശം, ദേഹാസ്വാസ്ഥ്യം ഇവയനുഭവപ്പെടാം. തൊഴിൽപരമായി ജാഗ്രത പുലർത്തണം.
വിശാഖം
നക്ഷത്രാധിപനായ വ്യാഴം രാശിമാറ്റത്തിലാണ്, ഈയാഴ്ച്ച. അതിനാൽ കാര്യങ്ങളെല്ലാം അനുകൂലഗതിയിൽ വരണമെന്നില്ല. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഇരുവട്ടം ആലോചിക്കുന്നത് നന്ന്. ചന്ദ്രസഞ്ചാരം പന്ത്രണ്ടിലാവുകയാൽ ഞായറും തിങ്കളും ചെലവേറുന്നതാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാം. ജോലിയിൽ സാമാന്യം ശോഭിക്കാനാവും. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ലക്ഷ്യം കാണാൻ സമയമെടുത്തേക്കും. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളെ നേരിടേണ്ടിവരും. കലാപരമായ കഴിവുകളുള്ളവർക്ക് അവസരങ്ങൾ ലഭിക്കാം.
അനിഴം
ജീവിത പുരോഗതി ഒച്ചിൻ്റെ വേഗതയിലാവും. അതിൽ സങ്കടമുണ്ടാവാം. എന്നാൽ ദുസ്സഹാസങ്ങൾക്ക് മുതിരരുത്. രാഹുവും കേതുവും വ്യാഴവും മറ്റും രാശിസന്ധിയിലാവുക കാരണം ഒന്നുരണ്ടാഴ്ച എല്ലാക്കാര്യങ്ങളിലും കരുതൽ വേണം. പരീക്ഷാഫലം നിരാശപ്പെടുത്തില്ല. വിദേശയാത്രാനുമതി ലഭിക്കാൻ വൈകുന്നതാണ്. ഗവേഷണ പ്രബന്ധം ഭംഗിയായി എഴുതി പൂർത്തിയാക്കും. ദൈവിക സമർപ്പണങ്ങൾക്ക് തടസ്സമുണ്ടാവില്ല. കുടുംബാന്തരീക്ഷം ഭാഗികമായി മെച്ചപ്പെടും. വയോജനങ്ങളുടെ ആരോഗ്യ പാലനത്തിൽ പ്രത്യേകമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധൻ ആറിൽ സഞ്ചരിക്കുകയാൽ വിദ്യാഗുണമുണ്ടാവും. പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും. ആലസ്യമൊഴിഞ്ഞ് കർമ്മമേഖലയിൽ സക്രിയരാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. പാരമ്പര്യ തൊഴിലിനോട് ആഭിമുഖ്യം കൂടുന്നതാണ്. ഭൂമിവ്യാപാരം ഇപ്പോൾ ലാഭകരമായേക്കില്ല. തൊഴിൽ മാറ്റം താത്കാലം ചിന്തയിൽ ഉണ്ടാവരുത്. പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുക അഭികാമ്യം. ചെലവുകളിൽ നിയന്ത്രണം വരുത്തുക ഉചിതമായിരിക്കും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. വാഗ്ദാനം പാലിക്കാൻ പരമാവധി ശ്രമിക്കും
Read More
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us