/indian-express-malayalam/media/media_files/2025/03/18/april-27-to-may-3-2025-weekly-horoscope-astrological-predictions-moolam-to-revathi-766625.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope: ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിലാണ്. ഏപ്രിൽ 27 ഞായറാഴ്ച അമാവാസി. പിറ്റേന്നു മുതൽ ചന്ദ്രൻ വെളുത്ത പക്ഷത്തിൽ സഞ്ചരിക്കുന്നു. അന്നുമുതൽ വൈശാഖമാസം ആരംഭിക്കുകയാണ്.
ശനി മീനം രാശിയിലാണ്. ഏപ്രിൽ 28ന് വെളുപ്പിന് പൂരൂരുട്ടാതിയിൽ നിന്നും ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ചൊവ്വ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ബുധൻ നീചക്ഷേത്രമായ മീനം രാശിയിൽ സ്വന്തം നക്ഷത്രമായ രേവതിയിലാണ്. ശുക്രനും ഉച്ചരാശിയായ മീനത്തിലുണ്ട്. ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. നവഗ്രഹങ്ങളുടെ രാശിസ്ഥിതി, നക്ഷത്രസ്ഥിതി ഇവ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം അപഗ്രഥിക്കുന്നു.
Also Read: Daily Horoscope April 26, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മൂലം
പ്രതീക്ഷിച്ച പല കാര്യങ്ങളും വൈകി ചെയ്യാനാവും. മനസ്സുഖം സമ്മിശ്രമായിരിക്കും. ധനാഗമം മോശമാവില്ല. ആഢംബരത്തിന് ചെലവേറുന്നതാണ്. ഗൃഹമോ വാഹനമോ മോടിപിടിപ്പിക്കും. ബന്ധുക്കളുമായി വാക്കുതർക്കത്തിൽ ഏർപ്പെടാനിടയുണ്ട്. ഭൂമി വാങ്ങാവാനുള്ള തീരുമാനം കുടുംബത്തിൽ ചർച്ചചെയ്യുന്നതാണ്.
അന്യദിക്കുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ വരാൻ സന്ദർഭമുണ്ടാവും. ധാർമ്മിക കാര്യങ്ങൾ നടത്താൻ അവസരം ലഭിക്കുന്നതാണ്. വാരാദ്യ ദിവസങ്ങൾക്ക് ഗുണം കുറയാനിടയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ ശുഭവാർത്തയുണ്ടാവും
പൂരാടം
നൈതികമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ മടിക്കില്ല. പൊതുപ്രവർത്തനത്തിൽ ഉന്മേഷം ഉണ്ടാവും. സാഹചര്യങ്ങൾക്ക് അനുസരിച്ച് മനോനില മാറി മറിയാം. നിദ്രാഭംഗമോ വിശ്രമരാഹിത്യമോ ദേഹസുഖക്കുറവോ ഉണ്ടാവും. നക്ഷത്രനാഥനായ ശുക്രനും ഭാഗ്യാധിപനായ ആദിത്യനും ഉച്ചത്തിൽ തുടരുന്നത് ഗുണാനുഭവങ്ങൾക്കും കാരണമാകും. ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിക്കുന്നതാണ്. വിരുന്നുകളിലും മംഗളകർമ്മങ്ങളിലും ബഹുമാന്യത ലഭിക്കും. വാരാദ്യ ദിവസങ്ങളിലേ ആശയക്കുഴപ്പത്തിന് ശേഷം അനുകൂല ഫലങ്ങളുണ്ടാവും.
ഉത്രാടം
ഏതു പ്രതിസന്ധിയിലും ആത്മശക്തി ചോരില്ല. നിലപാടുകളിൽ ഉറപ്പുണ്ടാവും. മുഖം നോക്കാതെ അഭിപ്രായം വ്യക്തമാക്കുന്നതാണ്. വിപണനതന്ത്രം ഫലം കണ്ടുതുടങ്ങും. വീട്ടിൽ കൂടുതൽ അലങ്കാര വിളക്കുകൾ സ്ഥാപിച്ചേക്കും. കിടപ്പുരോഗിയായ മാതാവിൻ്റെ ആരോഗ്യത്തിൽ തൃപ്തിയുണ്ടാവും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. സമ്മേളനം, വിനോദം മുതലായ പരിപാടികളിൽ സംബന്ധിക്കാനിടയുണ്ട്. ഹൃദയ രോഗമുള്ളവർക്ക് വിദഗ്ദ്ധ ചികിൽസ കിട്ടുന്നതാണ്. ബുധനാഴ്ച തൊട്ട് കൂടുതൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം.
തിരുവോണം
തൃപ്തിയും അതൃപ്തിയും കലരുന്ന വാരമായിരിക്കും. ബന്ധുക്കളുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കാം. സുഹൃത്തുക്കളുടെ ചില നിർബന്ധങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടി വരുന്നതാണ്. ആരോഗ്യപരമായി സൗഖ്യം കുറയാനിടയുണ്ട്. സ്ത്രീകളുടെ സാന്ത്വനവും പിന്തുണയും ലഭിക്കുന്നതാണ്. വ്യാപാരത്തിൽ നിന്നും മുതൽമുടക്കിന് അനുസരിച്ചുള്ള ആദായം കിട്ടിയേക്കില്ല. മകൻ്റെ ശീലങ്ങളോട് പൊരുത്തപ്പെടുക ദുഷ്കരമാവും. വ്യാഴം മുതൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്.
അവിട്ടം
ആത്മാർത്ഥത പ്രതീക്ഷിച്ചവരിൽ നിന്നും മോശം അനുഭവമാവും ലഭിക്കുക. സഹപ്രവർത്തകരുമായി തർക്കം ഉടലെടുക്കാനിടയുണ്ട്. ഔദ്യോഗികമായ കണക്കുകൾ സൂക്ഷിക്കാൻ മറക്കരുത്. അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. പ്രധാന തീരുമാനങ്ങളിൽ കുടുംബക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുക അഭികാമ്യം. മകരക്കൂറുകാർക്ക് പ്രണയത്തിൽ ശൈഥില്യം വരാം. കുംഭക്കൂറുകാർക്ക് എതിർപ്പുകളെ പ്രതിരോധിക്കാനാവും. ഉന്നതാധികാരികളുടെ പ്രശംസ ലഭിച്ചേക്കും.
ചതയം
ആദർശം പറയുമെങ്കിലും പ്രായോഗികതയാണ് മുന്നിലുണ്ടാവുക. രോഗക്ലേശങ്ങളുള്ളവർക്ക് സൗഖ്യം ഭവിക്കുന്നതാണ്.. സഹോദരാനുകൂല്യം പ്രതീക്ഷിക്കാവുന്ന സന്ദർഭമാണ്. ഇഷ്ടഭക്ഷണയോഗം, വിശ്രമം, ഭോഗസൗഖ്യം ഇവയുണ്ടാവും. വാക്കുകളിൽ നേർമ്മ കുറയാനിടയുണ്ട്. ബിസിനസ്സ് തന്ത്രങ്ങൾ ഫലവത്താകും. നിക്ഷേപങ്ങൾ പുതുക്കുന്നതാണ്. അനാവശ്യമായിട്ടുള്ള തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത് കരണീയം. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട രേഖകളും മറ്റും കിട്ടും. കലാസപര്യ കൊണ്ട് സാമ്പത്തിക പ്രയോജനം കിട്ടിയേക്കില്ല.
പൂരൂരുട്ടാതി
ക്ഷമാശീലം പരീക്ഷിക്കപ്പെടും. ജന്മനക്ഷത്രത്തിൽ രാഹു തുടരുന്നുവെങ്കിലും ശനി തിങ്കളാഴ്ച രാവിലെ ഉത്രട്ടാതിയിൽ സംക്രമിക്കുന്നുണ്ട്. മാനസിക സംഘർഷം കുറയാം. എന്നാൽ വാക്കുകളിൽ ശ്രദ്ധയുണ്ടാവണം. നേര് പറഞ്ഞാലും നുണയെന്ന തോന്നൽ ശ്രോതാവിനുണ്ടാവും. ജോലിക്കാര്യത്തിൽ ഔത്സുക്യം കുറയാൻ സാധ്യതയുണ്ട്. ചുമതലകൾ ചെയ്യാൻ പകരക്കാരെ ആശ്രയിക്കുന്നതു മൂലം കഷ്ടനഷ്ടങ്ങൾ വരാം. ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കപ്പെടാം. ശുക്രൻ്റെ സാന്നിധ്യം ഭോഗസുഖങ്ങൾ നൽകുന്നതാണ്. ഉപരിപഠനകാര്യത്തിൽ അവ്യക്തത തുടരുന്നതായിരിക്കും.
ഉത്രട്ടാതി
ജന്മശനി, ജന്മനക്ഷത്രമായ ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. ശനി, ഗുണമായാലും ദോഷമായാലും ഉടനെ ഫലം നൽകുന്ന ഗ്രഹമല്ല. എങ്കിലും കാര്യതടസ്സം ഉള്ളതായി തോന്നിയേക്കും. ലക്ഷ്യത്തിലെത്താൻ പുനർപരിശ്രമങ്ങൾ ആവശ്യമാവും. അഹിതങ്ങളായ ഉപദേശങ്ങൾക്ക് ചെവികൊടുക്കേണ്ട സ്ഥിതിയുണ്ടായേക്കും. ശ്രമിച്ചാലും ധൂർത്ത് ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ കാലവിളംബം ഉണ്ടാവുന്നതാണ്. പ്രണയികൾക്ക് സന്തോഷാനുഭവം പ്രതീക്ഷിക്കാം. വസ്തുവിൽക്കുന്നതിലെ തടസ്സം നീങ്ങിയേക്കില്ല.
രേവതി
സുവ്യക്തമായ ചിന്തകളോ കൃത്യമായ ആസൂത്രണമോ ഉണ്ടായേക്കില്ല. പലപ്പോഴും "വന്നപാട് ചന്തം" എന്ന മട്ടിൽ പ്രവർത്തിക്കേണ്ടി വന്നേക്കും. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടപ്പെടും. സമൂഹമാധ്യമങ്ങളുടെ തെറ്റായ സ്വാധീനത്തിന് വിധേയരാവാനിടയുണ്ട്. വ്യാപാരത്തിലെ മാന്ദ്യത്തിന് തെല്ല് ഉപശമനം വന്നേക്കും. കൃത്യനിർവഹണത്തിൽ പരാശ്രയത്വം ഉണ്ടാവാനിടയുണ്ട്. ആരോഗ്യ ജാഗ്രത അനിവാര്യമായ കാലഘട്ടമാണെന്നത് ഓർമ്മിക്കണം. കലാകാരന്മാർക്ക് അവസരങ്ങൾ തേടിവരുന്നതാണ്. ദൂരയാത്രകൾക്ക് തയ്യാറെടുക്കും. ഉപാസനാദികൾക്ക് മുടക്കം വരാം.
Read More:
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us