scorecardresearch
Latest News

2023 Year Astrological Predictions: 2023 ലെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Astrological Predictions 2023 Year for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ 2023ലെ വാർഷിക ഫലം എപ്രകാരമാണെന്ന് നോക്കാം

2023 Year Astrological Predictions: 2023 ലെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Astrological Predictions 2023 Year for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: ശനി, വ്യാഴം, രാഹു, കേതു തുടങ്ങിയ പ്രധാന ഗ്രഹങ്ങൾക്ക് 2023 ൽ രാശിമാറ്റം സംഭവിക്കുന്നുണ്ട്. ജനുവരിയിൽ ശനിയും ഏപ്രിലിൽ വ്യാഴവും ഒക്ടോബറിൽ രാഹുകേതുക്കളും രാശി മാറുന്നു. ശനി കുംഭത്തിലേക്കും വ്യാഴം മേടത്തിലേക്കും രാഹു മീനത്തിലേക്കും കേതു കന്നിയിലേക്കുമാണ് പകരുന്നത്. മാർച്ച് പകുതി വരെ വക്രഗതിയായി ഇടവരാശിയിൽ തുടരുന്ന ചൊവ്വ പിന്നീട് നേർഗതിയിൽ ഓരോ രാശികളിലായി നീങ്ങി വർഷാന്ത്യത്തിൽ ധനുവിൽ പ്രവേശിക്കുന്നു.

മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ 2023 ലെ വാർഷിക ഫലം

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): ഏഴര ശനി തീരുന്ന കാലമാണിത്. ശനി മൂന്നിൽ വരികയാൽ ആത്മവിശ്വാസം വർദ്ധിക്കും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ പോലും സാധിക്കും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. ധനപരമായി സുസ്ഥിതിയുണ്ടാകും. തൊഴിലിൽ വലിയ മുന്നേറ്റം വരും. വ്യാഴവും അനുകൂല ഭാവത്തിൽ വരികയാൽ ഏപ്രിൽ മുതൽ സന്താനശ്രേയസ്സ്, സമൂഹത്തിന്റെ അംഗീകാരം, കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ എന്നിവ വന്നുചേരും. വർഷ മധ്യത്തിൽ ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങളെക്കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ ഛിദ്രവാസന തല പൊക്കാം. ഭൂമി സംബന്ധിച്ച ചില വ്യവഹാരങ്ങൾ ഉണ്ടായേക്കാം. എന്നാലും പല നിലയ്ക്കും 2023 മെച്ചപ്പെട്ട വർഷം തന്നെയാവും, ധനുക്കൂറുകാർക്ക്. വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന പക്ഷം കൂടുതൽ നേട്ടങ്ങൾ സ്ഥ്വന്തമാക്കാനാവും.

മകരക്കൂറിന് (ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): ഏഴരശനി മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്നത് കുറച്ചൊക്കെ ആശ്വാസത്തിന് ഇടവരുത്തും. ഗാർഹികാന്തരീക്ഷം ശാന്തമാകും. ദീർഘകാലമായി തുടരുന്ന രോഗങ്ങൾക്ക് ആശ്വാസം കൈവരും. ഏപ്രിലിലെ വ്യാഴമാറ്റവും ഒട്ടൊക്കെ അനുകൂലമാണ്. ഗൃഹനിർമ്മാണം/ നവീകരണം എന്നിവയ്ക്ക്‌ വായ്പാ സൗകര്യം ലഭ്യമാകും. ദേശ-വിദേശ യാത്രകൾ ഗുണപ്രദമാകും. മാർച്ച് വരെ ചൊവ്വ അഞ്ചിൽ നിൽക്കുന്നതിനാൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. ബൗദ്ധികമായ നിലപാടുകൾ വേണ്ട സാഹചര്യങ്ങളിൽ വൈകാരിക സമീപനം കൈക്കൊണ്ട് കുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം പൂർണമായും അനുകൂലമാണെന്ന് പറയാനാവില്ല. വാഗ്ദാനങ്ങൾ നിറവേറ്റാൻ പണിപ്പെടേണ്ടിവരും. വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്താൻ സാധിക്കും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വർഷത്തിന്റെ നാലാംപാദത്തിൽ രാഹുമാറ്റം കൂടി സംഭവിക്കുന്നതോടെ ജീവിതം കൂടുതൽ ക്ഷേമപൂർണമായി തുടരും.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): ഏഴരശനിയിലെ ജന്മശനിക്കാലം തുടങ്ങുകയാണ്. രണ്ടാം ഭാവത്തിലെ വ്യാഴം ഏപ്രിലിൽ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. ആകയാൽ ബാഹ്യാഭ്യന്തര സമ്മർദ്ദങ്ങൾ ഉയരുന്ന കാലഘട്ടമാണ്. ധാരാളം നേട്ടങ്ങൾ കൈവരും. എന്നാൽ അവയുടെ പിന്നിൽ കഠിനാദ്ധ്വാനങ്ങളും ക്ലേശസഹനങ്ങളുമൊക്കെയുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കൈവരാം. ദൂരദിക്കിൽ സ്ഥലം മാറ്റം പോലുള്ള കാര്യങ്ങളും കൂടി ഭവിച്ചേക്കാം. കച്ചവടത്തിൽ വലിയ തോതിൽ മുതൽ മുടക്ക് നടത്തുന്നതിന് മുൻപ് വ്യക്തമായ സാമ്പത്തിക ആസൂത്രണം നടത്തുന്നത് നന്നാവും. പ്രൊഫഷണൽ രംഗത്തുള്ളവരുടെ സൽപ്പേരുയരും. എന്നാൽ കർമ്മരംഗത്ത് ധാരാളം ശത്രുക്കളെയും നേരിടേണ്ടതായി വരും. വ്യാഴം, ശനി ദശകളിലൂടെയും അപഹാരങ്ങളിലൂടെയും കടന്നുപോകുന്നവർ കൂടുതൽ കരുതൽ കൈക്കൊള്ളണം. ജീവിതശൈലീ രോഗങ്ങൾക്ക് ഭിഷഗ്വരോപദേശം അനിവാര്യമാണ്. സാമ്പത്തികം, ദാമ്പത്യം, കർമ്മരംഗം എന്നിവയിൽ ശ്രദ്ധ കുറയ്ക്കരുത്. സാഹസങ്ങൾ ഒഴിവാക്കുകയും ഉചിതം

മീനക്കൂറിന് (പൂരുട്ടാതി, ഉത്രട്ടാതി, രേവതി): ആദർശത്തെക്കാൾ പ്രായോഗിക സമീപനം നേട്ടങ്ങളുണ്ടാക്കും. സാങ്കേതിക പഠനത്തിൽ വിജയം നേടും. പന്ത്രണ്ടിലെ ശനി കാരണം പഠനം, തൊഴിൽ എന്നിവക്കായി വീടോ നാടോ വിട്ടുനിൽക്കേണ്ട സ്ഥിതിവന്നേക്കാം. കടം വാങ്ങാനുള്ള പ്രവണത ശക്തമായിരിക്കും. ചെറുകിട സംരംഭങ്ങളിൽ നന്നായി വിജയിക്കാനാവും. കരാർ പുതുക്കിക്കിട്ടിയേക്കും. പ്രതീക്ഷിച്ച സമാഗമങ്ങൾ നീണ്ടുപോകാം. പ്രണയത്തിൽ ഊഷമളതയും ആത്മാർത്ഥതയും കുറഞ്ഞേക്കും. കല്യാണാലോചനകൾ നീണ്ടുപോകാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ ചിലർക്ക് കഴിയാതെ വരാം. പൊതുരംഗത്തുള്ളവർ ആരോപണങ്ങളുടെ മുനയൊടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഭാഗികമായി വിജയിക്കും. ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളിൽ ലാഭമുണ്ടാകാം. ആലോചനയില്ലാതെ ചെയ്യുന്ന പുതുപ്രവർത്തനങ്ങളിൽ വെല്ലുവിളികൾ ഉയർന്നേക്കും. വ്യവഹാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും കരണീയം. വർഷാരംഭത്തിൽ പൊതുവേ സ്ഥിതിഗതികൾ അനുകൂലമായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 year for moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars

Best of Express