scorecardresearch

കുംഭമാസ നക്ഷത്ര ഫലം, മകം മുതൽ തൃക്കേട്ട വരെ

Astrological Predictions 2023 Kumba Month Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: കുംഭ മാസത്തെ മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരുടെ നക്ഷത്ര ഫലം

astrology, horoscope, ie malayalam

Astrological Predictions 2023 Kumbam Month Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ( മുപ്പതുതീയതികൾ). കുംഭമാസത്തിൽ സൂര്യനും ശനിയും കുംഭം രാശിയിൽ സഞ്ചരിക്കുന്നു. കുംഭം ഒന്നിന് വിശാഖം നക്ഷത്രത്തിൽ തുടങ്ങുന്ന ചന്ദ്രന്റെ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയായി അനിഴം നക്ഷത്രത്തിലെത്തുന്നു. കുംഭം 15 വരെ ബുധൻ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലും ആയി സഞ്ചരിക്കുന്നു.

കുംഭം 3 മുതൽ 28 വരെ ശുക്രൻ തന്റെ ഉച്ചരാശിയായ മീനത്തിലാണ്. വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ചൊവ്വ ഇടവത്തിലെ വക്രഗതി പൂർത്തിയാക്കി കുംഭം 28 ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ഇപ്രകാരം സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണമാണ് തുടർന്ന് നടത്തപ്പെടുന്നത്.

മകം: നേട്ടങ്ങൾ അനുഭവത്തിലെത്തും. ജീവിത നിലവാരം ഉയരും. എന്നാൽ സർക്കാരിൽ നിന്നുമുള്ള സഹായം ലഭിക്കാൻ വൈകും. ഗൃഹനിർമ്മാണം കുറച്ചൊന്ന് അനിശ്ചിതത്വത്തിലാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. പ്രണയികളുടെ ഹൃദയൈക്യം ദൃഢമാകും. പഠനത്തിൽ ആലസ്യം വരാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. ധനസ്ഥിതി ഉയരുമെങ്കിലും ചെലവും വർദ്ധിച്ചേക്കും.

പൂരം: നക്ഷത്രനാഥനായ ശുക്രന്റെ ഉച്ചസ്ഥിതി മൂലം ആത്മവിശ്വാസം വളരും. കലാപ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. വ്യക്തിത്വം ഊഷ്മളവും ഉന്മേഷഭരിതവുമാകും. സംഘടനാ രംഗത്ത് നേതൃപദവിയിലേക്ക് ഉയരും. ഗൃഹലാഭം ഉണ്ടാവാം. ഗൃഹം നവീകരിക്കാനുള്ള സാധ്യതയും കാണുന്നു. ഭോഗസുഖം പ്രതീക്ഷിക്കാം. ദിനചര്യയുടെ കൃത്യത നഷ്ടപ്പെടാനിടയുണ്ട്. ഭക്ഷണ ശീലങ്ങളിൽ മാറ്റം പ്രകടമാവും. പ്രണയബന്ധം വിവാഹത്തിൽ കലാശിച്ചേക്കാം. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ആരോഗ്യപരിശോധനയിൽ അലംഭാവമരുത്.

ഉത്രം: പുതുസംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. പ്രവർത്തനോർജ്ജം ഏറും. സർക്കാരിൽ നിന്നും അനുമതിപത്രം വേഗം കൈവരും. പുതിയ സൗഹൃദങ്ങൾ ഉണ്ടാവും. വിദേശയാത്രക്ക് ഉചിത സന്ദർഭമാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം പ്രശംസിക്കപ്പെടും. ധനപരമായി പറഞ്ഞാൽ മിതവ്യയശീലം കൈമോശം വരും. മാതൃജനങ്ങളുടെ ആരോഗ്യസ്ഥിതി അത്ര നന്നായിരിക്കില്ല. ചിങ്ങക്കൂറുകാരായ വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കാം.

അത്തം: കർമ്മരംഗം ഉണർവുള്ളതാകും. കച്ചവടത്തിൽ പുരോഗതി ദൃശ്യമാകും. പുതിയ മാറ്റങ്ങൾ സ്വാഗതാർഹമായിത്തീരും. വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കും. പുതിയ കൂട്ടുകെട്ടുകൾ ഗുണപ്രദമാവും. പാരിതോഷികങ്ങളോ പുരസ്ക്കാരങ്ങളോ ലഭിക്കാനിടയുണ്ട്. ആഢംബരത്തിന് പണം ചെലവു ചെയ്യും. കുടുംബജീവിതം ശോഭനമാകും. ബന്ധുക്കളുമായുണ്ടായിരുന്ന അനൈക്യം അവസാനിക്കും. മക്കളുടെ ശ്രേയസ്സിൽ സന്തോഷിക്കും. വാതസംബന്ധമായ അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. ആരോഗ്യപരിരക്ഷയിൽ ജാഗ്രത കുറയ്ക്കരുത്.

ചിത്തിര: ചിന്തയും കർമ്മവും സമരസപ്പെട്ട് നീങ്ങും. മുടങ്ങിക്കിടന്ന ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റാനാവും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കും. തൊഴിൽരഹിതർക്ക് സ്ഥിരവരുമാനമുള്ള ജോലികൾ ലഭിക്കാം. സ്വാശ്രയത്വവും സ്വാഭിമാനവും വർദ്ധിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നുചേരും. ശുക്ര- ഗുരു യോഗം മൂലം ആത്മീയതക്ക് കൂടി പ്രസക്തിയേറും. കലാകാരന്മാരുടേ സിദ്ധിസാധനകൾ അംഗീകരിക്കപ്പെടും. ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന ബോധ്യം ശക്തമാകും.

ചോതി: പൊതുപ്രവർത്തനക്കിൽ മുന്നേറും. ശിഷ്യപ്രശിഷ്യരുടെ ആദരം ഏറ്റുവാങ്ങും. സർക്കാർ ധനസഹായം കൈവരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. യാത്രകൾ പ്രയോജനകരമായിത്തീരാം. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. കുടുംബജീവിതത്തിൽ ചില നേരിടും. കിടപ്പ് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും.

വിശാഖം: നക്ഷത്രനാഥനായ വ്യാഴവും ശുക്രനും സംഗമിക്കുകയാൽ മനസ്സന്തോഷവും ദേഹസുഖവും പ്രതീക്ഷിക്കാം. യുക്തിസഹമായ പ്രവർത്തനങ്ങളിലൂടെ വിജയപഥത്തിലെത്തിച്ചേരും. കലാകാരന്മാരുമായി സൗഹൃദം സ്ഥാപിക്കും. കുടുംബാംഗങ്ങൾ ഒത്തിണങ്ങി പിന്തുണ നൽകും. പ്രണയബന്ധം വിവാഹത്തിലെത്താം. ഭക്ഷണസമൃദ്ധി, നിദ്രാസുഖം, ആർഭാട യാത്രകൾ എന്നിവയും യാഥാർത്ഥ്യമാവാം. കേതു-രാഹു സ്ഥിതി മൂലം ചില ആരോഗ്യപ്രശ്നങ്ങൾ വന്നുചേരാം.

അനിഴം: ഏകാന്തതയെക്കാൾ കൂട്ടുകെട്ടുകളിലും കൂട്ടുചേരലുകളിലും സന്തോഷം കണ്ടെത്തും. ചിരകാല പ്രതീക്ഷിതമായ കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും. ഇഷ്ടവസ്തുക്കൾ നേടിയെടുക്കും. കച്ചവടക്കാർക്കും കൃഷിക്കാർക്കും സ്വന്തം ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനാവും. മാതാവിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടും. മക്കളുടെ വിദ്യാഭ്യാസത്തിനോ / വിവാഹാവശ്യങ്ങൾക്കോ വായ്പാ സഹായം ലബ്ധമാകും. അന്യനാട്ടിൽ ഉപജീവനം തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാകും.

തൃക്കേട്ട: പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമം തുടരും. ഗൃഹനിർമ്മാണം മുന്നോട്ടുപോകും. ഭാവനാപൂർണമാകും , സാഹിത്യ പ്രവർത്തനം. യാത്രകൾക്ക് കാലം അനുകൂലമാണ്. പൂർവ്വിക കുടുംബം സന്ദർശിച്ചേക്കും. വിവാഹാലോചനകൾ അല്പം നീണ്ടുപോകാം. ഉദ്യോഗസ്ഥർക്ക് പുതിയ ദൗത്യങ്ങൾ വെല്ലുവിളിയാകാനിടയുണ്ട്. വരുമാനം മോശമാകില്ല. അനാവശ്യച്ചെലവുകൾക്ക് പന്ത്രണ്ടിലെ കേതു കാരണമായേക്കും. കുടുംബസദസ്സുകളിൽ ബുദ്ധിപൂർവ്വം സംസാരിക്കും. ഇളമുറക്കാർക്ക് മാതൃകയാവും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 kumba month makam pooram uthram atham chithira chothi vishakam anizham thrikketta stars