scorecardresearch
Latest News

2023 January Month Astrological Predictions: 2023 ജനുവരി മാസത്തിലെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Astrological Predictions 2023 january month Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ 2023ലെ ജനുവരി മാസത്തിലെ നക്ഷത്ര ഫലം എപ്രകാരമാണെന്ന് നോക്കാം

horoscope, astrology, ie malayalam

Astrological Predictions 2023 january month Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: ഇംഗ്ലീഷ് വർഷത്തിലെ പ്രഥമ മാസമാണ് ജനുവരി. കേരളീയ രീതി അനുസരിച്ച് ജനുവരി 14 വരെ ധനുമാസവും തുടർന്ന് മകരമാസവും ആകുന്നു. ഭാരതീയ കാലഗണനപ്രകാരം പൗഷം , മാഘം എന്നീ മാസങ്ങളുടെ കലർപ്പുമാണ് ജനുവരി. 14-ാം തീയതി ദക്ഷിണായനം തീരുകയാണ്. 15-ാം തീയതി മുതൽ അടുത്ത ആറു മാസം ഉത്തരായന കാലവുമാണ്. ഋതുക്കളിൽ ജനുവരി മുഴുവൻ ഹേമന്ത ഋതുവിൽ വരുന്നു.

ജനുവരി ഒന്നിന് ഒന്നാം ആഴ്ചയായ ഞായറും ഒന്നാം നക്ഷത്രമായ അശ്വതിയും കൂടിയാണ്. അതും അപൂർവമായ ഒരു സംഗമമാണ്. സൂര്യൻ ജനുവരി 14 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ അശ്വതിയിൽ യാത്ര തുടങ്ങുന്നു; ജനുവരി 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി രോഹിണിയിലെത്തുന്നു. മകരത്തിലാണ് തുടക്കത്തിൽ ശുക്രൻ, മൂന്നാം ആഴ്ച കഴിയുമ്പോൾ കുംഭത്തിലാണ്.

ബുധൻ ധനുവിലാണ് , പൂർണമായും. കുജൻ ഇടവത്തിൽ തുടരുന്നു. മാസം പകുതി വക്രത്തിൽ, പിന്നെ നേർഗതിയിലും. വ്യാഴം മീനം രാശിയിൽ തന്നെയാണ്. ജനുവരി 17 രാത്രി വരെ ശനി മകരത്തിൽ, പിന്നീട് കുംഭം രാശിയിലും. ഈ മാസത്തെ ഏറ്റവും സുപ്രധാനമായ ഗ്രഹമാറ്റം ശനിയുടെ പകർച്ച തന്നെയാണ്. രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിൽ തുടരുകയുമാണ്.

മൂലം: പ്രക്ഷുബ്ധതകൾ ഒഴിഞ്ഞ് ശാന്തമായ കടൽ പോലെ സ്വച്ഛമാകും, ജീവിതം. പിണങ്ങിപ്പോയവർ മടങ്ങിവരും. ആരോഗ്യപ്രശ്നകൾ കുറയും. വീട്ടിലും നാട്ടിലും നിങ്ങളെ പുച്ഛിച്ചിരുന്നവർ നിങ്ങളുടെ സൗഹൃദം തേടി വരും. ഗൃഹസൗഖ്യം ഉണ്ടാവും. പുതിയ തൊഴിൽ ലഭിക്കാം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. വരുമാനം ഉയരാം. സഹോദരരുടെയും സഹപ്രവർത്തകരുടേയും പിന്തുണ ശക്തി പകരും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്.

പൂരാടം: ഇഷ്ടജനങ്ങളുമായി ഒത്തുചേരാനാവും. മനസ്സിനെ അലട്ടിയിരുന്ന പല കാര്യങ്ങളിലും ആശ്വാസം വരും. കർമ്മഗുണം ഉയരും. കലാപരമായ പ്രവർത്തനങ്ങൾ വിജയിക്കും. ധനപരമായി നേട്ടമുണ്ടാകും. മധുരോദാരമായി സംസാരിക്കാനുള്ള സിദ്ധി കൈവരും. ഉദരരോഗങ്ങൾ വിഷമിപ്പിച്ചേക്കാം. എതിർപ്പുകളുടെ പ്രഭവകേന്ദ്രം കണ്ടെത്തി ഉന്മൂലനം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയും. മാസത്തിന്റെ രണ്ടാം പകുതി മികച്ചതാവും.

ഉത്രാടം: അലച്ചിലുകൾ കൂടാം. ചെറിയ കാര്യങ്ങൾ നേടാനായി പോലും കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കും. ഭോഗസിദ്ധി , ഇഷ്ടഭക്ഷണ സിദ്ധി, നല്ല സൗഹൃദം, സാഹിത്യാഭിരുചി എന്നിവയും ഭവിക്കും, മാതാവിന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
ജീവിത ശൈലീരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. വായ്പാ സൗകര്യം ലഭിക്കും. ഊഹക്കച്ചവടത്തിൽ സമ്മിശ്രഫലമാവും.

തിരുവോണം: അധികാരികളുമായി കലഹിക്കേണ്ടി വരാം. പ്രതീക്ഷിച്ച പദവികൾ ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടിവന്നേക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ തുടങ്ങാനോ മുന്നോട്ടു കൊണ്ടുപോകാനോ സാധിച്ചെന്ന് വരില്ല. കരാർ പണികൾ നേട്ടങ്ങൾ നൽകും. ദിവസ വേതനക്കാർക്ക് നിരന്തര ജോലി ലഭിക്കും. മക്കളുടെ നിർബന്ധങ്ങൾ വിഷമിപ്പിച്ചേക്കാം. എന്നാലും ആത്മശക്തിക്ക് കുലുക്കമുണ്ടാവില്ല.

അവിട്ടം: ശനി സ്വന്തം നക്ഷത്രത്തിലൂടെയാണ് കുറച്ചുനാളായി സഞ്ചരിക്കുന്നത്. തന്മൂലം കൂടുതൽ കായികാദ്ധ്വാനം, മാനസിക സമ്മർദ്ദം, പണഞെരുക്കം എന്നിവ നിങ്ങൾ അനുഭവിക്കുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങൾ പലതും ത്യജിക്കുന്നുമുണ്ട്. എന്നാലും ചില നേട്ടങ്ങൾ അപ്പോഴപ്പോൾ നമ്മെ തഴുകുന്നുണ്ട്. അത് തുടരും. സജ്ജനങ്ങളുടെ പിന്തുണ ലഭിച്ചു കൊണ്ടിരിക്കും. കുടുംബാംഗങ്ങളുടെ സഹകരണവും പ്രസ്താവ്യമാണ്. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. ആരോഗ്യ ജാഗ്രതയിൽ അലംഭാവമരുത്.

ചതയം: തടസ്സങ്ങൾ നീങ്ങി കാര്യവിജയമുണ്ടാകും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. വിദേശ ധനം, പാരിതോഷികങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ ഇടയിൽ ആദരിക്കപ്പെടും. പതിനൊന്നിലെ സൂര്യസ്ഥിതി മൂലം സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, അനുമതികൾ എന്നിവ സിദ്ധിക്കും. പിതാവിന്റെ പദവി ഉയരും. നാലിൽ ചൊവ്വ തുടരുന്നതിനാൽ കുടുംബത്തിൽ ചില സംഘർഷങ്ങൾ വന്നുപോകും. മനശ്ശാന്തിക്ക് ഭംഗം വരാം. ഉപാസനകൾ പൂർത്തിയാവണമെന്നില്ല.

പൂരുട്ടാതി: മിക്ക കാര്യങ്ങളിലും താൻപോരിമ നിലനിർത്തും. പ്രതികൂല ഘടകങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയും. ധനവരവിന് കുറവുണ്ടാവില്ല. ചെലവും വർദ്ധിക്കും. അധികാരികളുമായി അടുപ്പത്തിലാവും. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കും. ആർഭാടജീവിതം നയിക്കാൻ ശ്രമിക്കും. വില കൂടിയ വസ്തുക്കൾ വാങ്ങും. ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സന്ദർഭമാണ്. വിദ്യാർത്ഥികൾ പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കർഷൻ, സിമ്പോസിയം മുതലായവയിൽ ശോഭിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

ഉത്രട്ടാതി: പഴമയോടും പാരമ്പര്യത്തോടും ഉള്ള കൂറിണക്കം ഉറക്കെ പ്രഖ്യാപിക്കും. വയോജനങ്ങളിൽ നിന്നും ധനസഹായം, വില കൂടിയ വസ്തുക്കൾ എന്നിവ ലഭിച്ചേക്കാം. സർക്കാർ ജോലിക്കാർക്ക് നല്ല സമയമാണ്. ആജ്ഞാശക്തി മറ്റുള്ളവർ അംഗീകരിക്കും. വാഗ്ദാനങ്ങൾ നിറവേറ്റി കീർത്തി നേടും. സുഹൃത്തുക്കളിൽ നിന്നും വില കൂടിയ സമ്മാനങ്ങൾ ലഭിക്കാം. കിടപ്പ് രോഗികൾക്കും ജീവിത ശൈലീ രോഗങ്ങളാൽ വലയുന്നവർക്കും നേരിയ ആശ്വാസമെങ്കിലും വന്നു ചേരാതിരിക്കില്ല.

രേവതി: പിതൃസ്വത്തിന്മേലുള്ള തർക്കം/വ്യവഹാരം എന്നിവ അനുകൂലമാകും. രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനം വർദ്ധിക്കും. തൊഴിലിൽ അഭ്യുദയവും ആദായവും അധികരിക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളവർദ്ധനവോ ആശിച്ച ദിക്കിലേക്ക് സ്ഥാനക്കയറ്റമോ ഉണ്ടാകും. സ്വസ്ഥാപനത്തിൽ ചില സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും. കൂട്ടുകാർക്കൊപ്പം വിനോദ യാത്രകൾ നടത്തും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാധ്യത കാണുന്നു. അഷ്ടമകേതു തടസ്സങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഒരു കാര്യത്തിലും ജാഗ്രതക്കുറവ് പാടില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 january month moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars