scorecardresearch
Latest News

2023 January Month Astrological Predictions: 2023 ജനുവരി മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Astrological Predictions 2023 january month Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ 2023ലെ ജനുവരി മാസത്തിലെ നക്ഷത്ര ഫലം എപ്രകാരമാണെന്ന് നോക്കാം

2023 January Month Astrological Predictions: 2023 ജനുവരി മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

Astrological Predictions 2023 january month Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: ഇംഗ്ലീഷ് വർഷത്തിലെ പ്രഥമ മാസമാണ് ജനുവരി. കേരളീയ രീതി അനുസരിച്ച് ജനുവരി 14 വരെ ധനുമാസവും തുടർന്ന് മകരമാസവും ആകുന്നു. ഭാരതീയ കാലഗണനപ്രകാരം പൗഷം , മാഘം എന്നീ മാസങ്ങളുടെ കലർപ്പുമാണ് ജനുവരി. 14-ാം തീയതി ദക്ഷിണായനം തീരുകയാണ്. 15-ാം തീയതി മുതൽ അടുത്ത ആറ് മാസം ഉത്തരായന കാലവുമാണ്. ഋതുക്കളിൽ ജനുവരി മുഴുവൻ ഹേമന്ത ഋതുവിൽ വരുന്നു.

ജനുവരി ഒന്നിന് ഒന്നാം ആഴ്ചയായ ഞായറും ഒന്നാം നക്ഷത്രമായ അശ്വതിയും കൂടിയാണ്. അതും അപൂർവമായ ഒരു സംഗമമാണ്. സൂര്യൻ ജനുവരി 14 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ അശ്വതിയിൽ യാത്ര തുടങ്ങുന്നു; ജനുവരി 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി രോഹിണിയിലെത്തുന്നു. മകരത്തിലാണ് തുടക്കത്തിൽ ശുക്രൻ, മൂന്നാം ആഴ്ച കഴിയുമ്പോൾ കുംഭത്തിലാണ്.

ബുധൻ ധനുവിലാണ് , പൂർണമായും. കുജൻ ഇടവത്തിൽ തുടരുന്നു. മാസം പകുതി വക്രത്തിൽ, പിന്നെ നേർഗതിയിലും. വ്യാഴം മീനം രാശിയിൽ തന്നെയാണ്. ജനുവരി 17 രാത്രി വരെ ശനി മകരത്തിൽ, പിന്നീട് കുംഭം രാശിയിലും. ഈ മാസത്തെ ഏറ്റവും സുപ്രധാനമായ ഗ്രഹമാറ്റം ശനിയുടെ പകർച്ച തന്നെയാണ്. രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിൽ തുടരുകയുമാണ്.

മകം: മാസത്തിന്റെ ആദ്യ പകുതിയിൽ കഷ്ടനഷ്ടങ്ങൾ തുടരും. രണ്ടാം പകുതിയിൽ തൊഴിൽ ലാഭകരമാകും. സർക്കാരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രൊഫഷണലുകൾ വെല്ലുവിളികളെ അതിജീവിക്കും. ദാമ്പത്യത്തിലെ അനൈക്യം . ബുദ്ധിപരമായ നീക്കങ്ങളിലൂടെ ശത്രുക്കളെ ചെറുക്കും. ഭോഗ സിദ്ധി, ധനധാന്യ സമൃദ്ധി, മംഗളകർമ്മങ്ങളിൽ പങ്കുചേരൽ, കലാപരമായ അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.

പൂരം: കാര്യനിർവഹണത്തിലെ അനാസ്ഥ നീങ്ങി ആസ്ഥ പുലരും. ക്ഷമയേറും. ന്യൂതന സംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധോപദേശം തേടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രാഷ്ട്രീയ നേതാക്കൾക്ക് അനുയായികൾ വർദ്ധിക്കും. പിതൃസ്ഥാനീയരുടെ രോഗം ശമിക്കും. മക്കളുടെ വിവാഹകാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഏഴ്, ഒമ്പത്, പത്ത് എന്നീ ഭാവങ്ങളിലെ പാപഗ്രഹസ്ഥിതി ലക്ഷ്യത്തിലെത്താൻ താമസം വരുത്തിയേക്കും.

ഉത്രം: ഒന്നാം പാദം ചിങ്ങക്കൂറിൽ, മറ്റ് മൂന്ന് പാദങ്ങൾ കന്നിക്കൂറിലും. സുഖാനുഭവങ്ങൾ തെല്ല് കുറയും. കായികാധ്വാനം വർദ്ധിക്കും. സ്വാശ്രയത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ എപ്പോഴും സന്തുഷ്ടരായി കാണപ്പെടും. വരവും ചെലവും ക്രമപ്പെടുത്തും. ഊഹക്കച്ചവടത്തിന് മുതിരരുത്. വായ്പകൾക്കുള്ള ശ്രമം വിജയിക്കാം. ഗൃഹനിർമ്മാണം ഇഴഞ്ഞേക്കും. ഇഷ്ടവസ്തുക്കൾ വാങ്ങും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

അത്തം: പ്രണയത്തിൽ പുരോഗതിയുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. രോഗചികിത്സ ഫലപ്രദമാകും. ചില സുഹൃത്തുക്കളുടെ വിശ്വാസവഞ്ചനയിൽ വേദനിക്കും. രംഗകലകളിലും സുകുമാരകലകളിലും പ്രവർത്തിക്കുന്നവർ വിജയിക്കും. രാഷ്ട്രീയം ഇണങ്ങുന്നതല്ലെന്ന് തിരിച്ചറിയും. കടബാധ്യതകൾക്ക് പരിഹാരം കണ്ടെത്തിയേക്കും. പ്രവാസികൾക്ക് നാട്ടിൽ മടങ്ങാൻ സന്ദർഭം ലഭിക്കാം. കർമ്മരംഗത്തെ ആലസ്യം അകലാൻ കൂടുതൽ സമയവും ഊർജ്ജവും ചെലവഴിക്കേണ്ടതായി വരാം.

ചിത്തിര: കർമ്മമേഖലയിൽ കൃത്യമായ ആസൂത്രണം വേണ്ടിവരും. ജീവിതം കുതിക്കുകയാണോ കിതക്കുകയാണോ എന്ന സംശയം ഉയരാം. കരാർ പണികൾ വൈകിയാലും പുതുക്കപ്പെടും. തുലാക്കൂറുകാർക്ക് ദാമ്പത്യക്ലേശങ്ങൾ ഒരു സാധ്യതയാണ്. സർക്കാർ അനുമതിക്കായി അലച്ചിൽ ഏറും. മക്കളുടെ പഠിപ്പ് തൃപ്തികരമായിരിക്കും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമെങ്കിലും ലഭിച്ചേക്കാം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.

ചോതി: മാസത്തിന്റെ പകുതിയിൽ ‘കണ്ടകശനി’ തീരുകയാണ്. ആലസ്യം വെടിഞ്ഞ് കർമ്മോത്സുകരാകേണ്ട സന്ദർഭമാണ്. പിതാവിൽ നിന്നോ തൽസ്ഥാനീയരിൽ നിന്നോ അനുകൂലനിലപാടുകളുണ്ടാവും. ഗൃഹത്തിൽ സമാധാനം പുലരും. വീട് നിർമ്മാണം പൂർത്തിയാവുക, തദ്ദേശ ഭരണാധികാരികളുടെ അനുമതി ലഭിക്കുക എന്നിവ സംഭവിക്കാം. വിദേശ യാത്രകൾക്ക് തടസ്സം നീങ്ങും. ധനവരവ് ഉയരും. അവസാനിക്കും. കുടുംബ ജീവിതത്തിലെ ചില പ്രശ്നങ്ങൾ പരിഹൃതമാകും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

വിശാഖം: പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. മനസ്സിലെ വിഷാദചിന്തകൾ അകലും. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽ രംഗം അഭിവൃദ്ധിപ്പെടാൻ തുടങ്ങും. വിവാഹ കാര്യത്തിൽ ചെറിയ കാലവിളംബം കൂടി ഉണ്ടാവാം. വ്യവഹാരങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിയുന്നതാണ് ഉചിതം. കടബാധ്യത കുറയ്ക്കാനാവും. കിടപ്പ് രോഗികളുടെ രോഗകാഠിന്യം ലഘൂകരിക്കപ്പെടും.

അനിഴം: മാസത്തിന്റെ ഒന്നാം പകുതി കൂടുതൽ ശ്രേയസ്കരമാണ്. ചിരകാലാഭിലാഷങ്ങൾ നടക്കും. കാര്യവിഘ്നം ഒഴിയും. പുതിയ കാര്യങ്ങൾ കൂടിയാലോചനകളിലൂടെ പ്രാവർത്തികമാക്കും. രണ്ടിലെ ബുധൻ കവിത്വ ശക്തിയെ ഉണർത്താം. മധുരമായും പണ്ഡിതോചിതമായും സംസാരിക്കും. സഹോദരിമാരുടെ ആനുകൂല്യങ്ങൾ ലഭിക്കും. ആത്മവിശ്വാസം, മനസ്സന്തോഷം, ഗൃഹസുഖം എന്നിവയ്ക്ക് മാസത്തിന്റെ രണ്ടാം പകുതിയിൽ ‘കണ്ടകശനി ‘ തുടങ്ങുന്നതോടെ ചെറിയ ക്ഷീണം സംഭവിക്കാം. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാം.

തൃക്കേട്ട: ഉള്ളിലുള്ള കാര്യങ്ങൾ ഭംഗിയായി വെളിപ്പെടുത്താൻ കഴിയുന്ന സമയമാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൈവശം വന്നു ചേരും. ഉദ്യോഗത്തിലുള്ളവർക്ക് അധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. സാഹസ കർമ്മങ്ങളിലൂടെ അസാധ്യം എന്ന് കരുതപ്പെട്ടിരുന്നവ നേടിയെടുക്കും. ചില മനപ്രയാസങ്ങൾ മാസാന്ത്യത്തിൽ വന്നു ചേർന്നേക്കും. പഴയ വീട് നവീകരിക്കാനുള്ള ശ്രമം തുടങ്ങും. ബന്ധുക്കളുടെ സമീപനത്തിൽ അതൃപ്തി തോന്നാം. പ്രണയികൾക്ക് കുറേ കയ്പ്നീര് കുടിക്കേണ്ടി വരാം. സാമ്പത്തിക സ്ഥിതി മോശമാവില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 january month makam pooram uthram atham chithira chothi vishakam anizham thrikketta stars