scorecardresearch

2023 ഫെബ്രുവരി മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Astrological Predictions 2023 February Month Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്

astrology, horoscope, ie malayalam

Astrological Predictions 2023 February Month Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: 2023 ഫെബ്രുവരി 12 വരെ മകര മാസവും തുടർന്ന് കുംഭമാസവും ആണ്. സൂര്യൻ ഈ രണ്ട് രാശികളിലായി സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. ശുക്രൻ കുംഭം- മീനം രാശികളിലും. ബുധൻ ധനു- മകരം-കുംഭം രാശികളിലായും സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ചന്ദ്രൻ മകയിരത്തിൽ, മാസാവസാന ദിവസം രോഹിണിയിൽ വന്നെത്തി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഗ്രഹനില മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്.

മൂലം: സഹായിക്കാനും പിന്തുണയ്ക്കാനും പലരും ഉണ്ടാവും. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. കുടുംബകാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനാവും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. കുട്ടികളുടെ ഭാവി ശ്രേയസ്സിനുതകുന്ന കരുതൽ നടപടികൾ സ്വീകരിക്കും. കച്ചവടം, കരാർ പണികൾ എന്നിവയിൽ നിന്നും ആദായം വർദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരാം. ആത്മീയ / ക്ഷേത്ര കാര്യങ്ങൾക്ക് സമയം കണ്ടെത്തും.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

പൂരാടം: പുണ്യകർമ്മങ്ങളിൽ ഭാഗമാകും. യാത്രകൾ സുഖകരമാകും. പുതിയ വാഹനം വാങ്ങും. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പാസൗകര്യം പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് സ്വന്തം വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം. കുടുംബ സ്വത്തിന്മേലുള്ള തർക്കം ഒരുവിധം പറഞ്ഞുതീരും. ജീവിത ശൈലീ രോഗങ്ങൾ കുറയുന്നത് ആശ്വാസമേകും. മാതാപിതാക്കളുടെ ആരോഗ്യപരിശോധനകളിൽ ഉപേക്ഷയരുത്.

ഉത്രാടം: കർമ്മമേഖലയിൽ ഉണർവ് പ്രത്യക്ഷമാകും. വീടോ തൊഴിൽ സ്ഥാപനമോ നവീകരിക്കും. ഉപരിവിദ്യാഭ്യാസം ചെയ്യുന്നവർക്ക് തൊഴിൽ വാഗ്ദാനങ്ങൾ കരഗതമാകും. കരാർ ജോലികൾ പുതുക്കി കിട്ടാം. വിദേശത്തുള്ളവർക്ക് പുതിയ തൊഴിൽ സാഹചര്യങ്ങൾ ഗുണം ചെയ്യും. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്. ബന്ധുക്കളെ സന്ദർശിക്കാനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും അവസരമുണ്ടാകും. സംഘടനാ പ്രവർത്തനങ്ങളിൽ എതിർപ്പുകളെ നേരിടേണ്ടി വരാം.

തിരുവോണം: വാക്കുകൾ സൂക്ഷിച്ചാവണം പറയേണ്ടത്. കടം വാങ്ങാൻ പ്രവണതയേറും. തൊഴിലിടത്തിൽ പ്രതിസന്ധികൾ വരാം. സജ്ജനങ്ങളുടെ പിന്തുണ രക്ഷയേകും. ആലസ്യം വർദ്ധിക്കും. സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. എന്നാലും എല്ലാം
ഒരുവിധം പൂർത്തിയാക്കും. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വങ്ങൾ ഏറും.

അവിട്ടം: ആശയ വിനിമയത്തിൽ സുതാര്യത കുറയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ക്ലേശങ്ങൾ അനുഭവപ്പെടാം. പ്രൊഫഷണലുകൾക്ക് വെല്ലവിളി കൂടും. ദേഹക്ഷീണവും മടിയും ചിലപ്പോൾ അവധിയെടുക്കാൻ പരോക്ഷ പ്രേരണയേകും. പ്രതീക്ഷിച്ച വരുമാനം കിട്ടണമെന്നില്ല. സർക്കാർ കാര്യങ്ങൾ പ്രാവർത്തികമാവാൻ അലച്ചിലേറും. കുടുംബത്തിൽ നയോപായ ചാതുരിയോടെ പ്രവർത്തിക്കേണ്ട സന്ദർഭമാണ്. ആരോഗ്യരക്ഷയിൽ ജാഗ്രത തുടരണം.

ചതയം: ജന്മശനിയാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാം. തർക്കം- കലഹം- വ്യവഹാരം എന്നിവയിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതാവും അഭികാമ്യം. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ വലിയ മുതൽ മുടക്കുകൾ വേണ്ട സംരംഭങ്ങളിൽ ഏർപ്പെടരുത്. കൊടുക്കൽ- വാങ്ങലുകളിൽ ശ്രദ്ധ വേണം. വിദേശ / അന്യദേശ ജോലികൾക്കുള്ള ശ്രമം വിജയിക്കും. പ്രവാസികൾക്ക് നിലവിലെ ജോലി നഷ്ടമായാലും പുതിയ ജോലി ലഭിച്ചേക്കും. ഗൃഹനിർമ്മാണത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും. പഠനകാര്യത്തിൽ ഏകാഗ്രത കുറയാം.

പൂരുട്ടാതി: കുംഭക്കൂറുകാർക്ക് കൂടുതൽ അധ്വാനം വേണ്ടി വരും. സുലഭവസ്തുക്കൾ നേടാൻ പോലും വിയർപ്പൊഴുക്കുന്ന സ്ഥിതിയുണ്ടാകാം. ആദായം വർദ്ധിക്കും. എന്നാൽ വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ വ്യത്യാസം പ്രത്യക്ഷപ്പെടും. ക്ഷമയോടെയും ലക്ഷ്യബോധത്തോടെയും പ്രവൃത്തികളിൽ മുഴുകേണ്ട സന്ദർഭമാണ്. സൗഹൃദങ്ങൾ എല്ലാം തന്നെ ഗുണം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് കാമ്പസ് അഭിമുഖങ്ങളിൽ ശോഭിക്കാനാവും.

ഉത്രട്ടാതി: വിവരസാങ്കേതിക വിദ്യയിൽ നേട്ടങ്ങൾ കൈവരും. തീരുമാനങ്ങൾ ആലോചിച്ച് കൈക്കൊള്ളണം. ദീർഘയാത്രകൾ വേണ്ടി വന്നേക്കാം. തൊഴിൽ തേടുന്നവർക്ക് ന്യായമായ ജോലിയോ വരുമാന മാർഗമോ സിദ്ധിക്കും. നിക്ഷേപങ്ങളിൽ നിന്നും ആദായം കൂടും. സുഹൃൽസംഗമങ്ങളുടെ സംഘാടനം ഭംഗിയായി നിറവേറ്റും. അധികാരികളുടെ കർക്കശ നിലപാട് ക്ലേശങ്ങൾ സൃഷ്ടിക്കാം. മക്കളുടെ വിവാഹാലോചനകൾ ദ്രുതഗതിയിൽ മുന്നേറും.

രേവതി: സമഭാവനയോടെയുള്ള പെരുമാറ്റം ആദരിക്കപ്പെടും. നവീനപദ്ധതികൾ ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ കുറയാം. തൊഴിൽപരമായ വിദേശയാത്രക്ക് ഉചിത സന്ദർഭമാണ്. മക്കളുടെ പഠനച്ചിലവിന് തുക കണ്ടെത്തും. സഹോദരരുമായുള്ള വസ്തു തർക്കങ്ങൾ പരിഹൃതമാവാതെ തുടരും. ആർഭാടചിലവുകൾ ഒഴിവാക്കുന്നതാണ് കരണീയം. അവിവാഹിതർക്ക് വിവാഹജീവിതത്തിൽ പ്രവേശിക്കാൻ അല്പം കൂടി ക്ഷമിക്കേണ്ടി വരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 february month moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars

Best of Express