scorecardresearch

2023 ഫെബ്രുവരി മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ടവരെ

Astrological Predictions 2023 February Month Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്

astrology, horoscope, ie malayalam

Astrological Predictions 2023 February Month Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഫെബ്രുവരി 12 വരെ മകര മാസവും തുടർന്ന് കുംഭമാസവും ആണ്. സൂര്യൻ ഈ രണ്ട് രാശികളിലായി സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. ശുക്രൻ കുംഭം- മീനം രാശികളിലും. ബുധൻ ധനു- മകരം-കുംഭം രാശികളിലായും സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ചന്ദ്രൻ മകയിരത്തിൽ, മാസാവസാന ദിവസം രോഹിണിയിൽ വന്നെത്തി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഗ്രഹനില മുൻനിർത്തി മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്.

മകം: മാസാദ്യം മികവുകളേറും. കച്ചവടത്തിൽ നിന്നും വരുമാനം ഉയരും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി ലഭിക്കും. വിദ്യാർത്ഥികൾ അധ്യാപകരുടെ അഭിനന്ദനം നേടും. രണ്ടാം പകുതിയിൽ കുടുംബ പ്രശ്നങ്ങൾ കൂടാം. യാത്രകൾ വർദ്ധിക്കും. അലച്ചിൽ അധികരിക്കാം. വിദേശത്തു നിന്നും പ്രതീക്ഷിക്കുന്ന ശുഭവാർത്തകൾ വന്നെത്തുവാൻ വിളംബമുണ്ടാകും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടും.

പൂരം: കടമകൾ ഭംഗിയായി നിറവേറ്റും. തൊഴിലിടത്തിൽ അംഗീകാരം കൈവരും. ന്യൂതന സംരംഭങ്ങൾ തുടങ്ങാനുള്ള പര്യാലോചനകൾ പുരോഗമിക്കും. ദാമ്പത്യ പ്രശ്നങ്ങളെ ഒരുവിധം ഭംഗിയായി പരിഹരിക്കും. കുടുംബസമേതം വിനോദയാത്രകൾ നടത്താൻ സാഹചര്യം ഒരുങ്ങും. ഭൂമിയുടെ ക്രയവിക്രയത്തിൽ ചില തടസ്സങ്ങൾ വന്നെത്താം. വ്യവഹാരത്തിന് പകരം സാമോപായം സ്വീകരിക്കുന്നതാവും ഉചിതം. വിദ്യാർത്ഥികൾക്ക് പഠനത്തിന് വായ്പാ സൗകര്യം ലഭിക്കാം.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

ഉത്രം: ചിങ്ങക്കൂറുകാർക്ക് മാസത്തിന്റെ ആദ്യ പകുതിയും കന്നിക്കൂറുകാർക്ക് രണ്ടാം പകുതിയും കൂടുതൽ ഗുണകരമാവും. സ്വന്തം തൊഴിലിൽ വളർച്ചയുണ്ടാകും. പ്രൊഫഷണലുകൾ മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം അവസാപ്പിക്കാൻ മുന്നിട്ടിറങ്ങും. വിദ്യാർത്ഥികൾ കുറച്ചൊന്ന് അലസരായേക്കും. ഗൃഹനിർമ്മാണം മന്ദഗതിയിലാവും. ധനപരമായി സമ്മർദ്ദങ്ങൾ ഉയർന്നേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത കുറയ്ക്കരുത്.

അത്തം: വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ട സന്ദർഭമാണ്. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാവും അഭികാമ്യം. ആദരണീയ വ്യക്തികളുടെ പിന്തുണ നേടും. പ്രവർത്തനമേഖല ലാഭകരമാവും. സാങ്കേതികവിജ്ഞാനം സമാർജ്ജിക്കാനുള്ള പരിശ്രമങ്ങൾ വിജയിക്കും. സന്താനങ്ങളുടെ ശ്രേയസ്സിൽ സന്തോഷം ഉണ്ടാകും. കടബാധ്യതകൾ കുറച്ചൊക്കെ ലഘൂകരിക്കാനാവും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.

ചിത്തിര: ബുദ്ധിപരമായി നേടേണ്ട കാര്യങ്ങളെ വൈകാരികമായി സമീപിക്കും. സംഘടനാപ്രവർത്തനം സംഘർഷം വളർത്താം. കുടുംബ ജീവിതത്തിന് മേന്മകളേറും. വസ്തുവിൽക്കാനുള്ള ശ്രമത്തിൽ ഭാഗികമായി വിജയം കാണും. സർക്കാരിൽ നിന്നും സംരംഭങ്ങൾക്ക് അനുമതി കിട്ടാൻ ക്ലേശങ്ങളേറും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ആഢംബരച്ചെലവുകളെ നിയന്ത്രിക്കണം.

ചോതി: ഗാർഹികമായ അലട്ടലുകൾ കുറയും. മനസ്ഥൈര്യം വർദ്ധിക്കും. പൊതുരംഗത്ത് സൽപ്പേരുണ്ടാക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. ധനപരമായി മെച്ചമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ഉയരും. വിദേശത്ത്‌പോകാൻ സന്ദർഭം വന്നുചേരാം. വിവാഹാലോചനകൾ സഫലമാകും. വൃദ്ധജനങ്ങൾക്ക് കഫ- വാത രോഗങ്ങൾ ഉണ്ടാകാം.

വിശാഖം: കർമ്മരംഗത്തെ ഉദാസീനത നീങ്ങും. കൂടുതൽ വിശാലമായ മേച്ചിൽപ്പുറങ്ങളിലെത്തും. വായ്പകളോ സഹായധനമോ കൈവശം വന്നുചേരും. പഠിതാക്കൾക്ക് ലക്ഷ്യബോധം കൂടും. കായികരംഗത്തുള്ളവർക്ക് പ്രോത്സാഹനം ലഭിക്കും. മക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വരവുചെലവുകൾ സമീകൃതമാവും. തുലാക്കൂറുകാർ വിനോദയാത്രകൾ നടത്തും. വൃശ്ചികക്കൂറുകാർ തീർത്ഥാടനത്തിനൊരുങ്ങും.

അനിഴം: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. തൊഴിലിൽ വിദഗ്ദ്ധ പരിശീലനം നേടും. ചെറുയാത്രകൾ ധാരാളമായിട്ടുണ്ടാകും. കലാപരിപാടികളിൽ സജീവമായി പങ്കെടുക്കും. ധനസ്ഥിതി ഉയരും. ദൈവിക കാര്യങ്ങൾക്ക് പണം ചെലവഴിക്കും. സന്താനജന്മം കൊണ്ട് കുടുംബജീവിതം ശ്രേയസ്കരമായിത്തീരും.

തൃക്കേട്ട: കൃത്യമായ ആസൂത്രണത്തിലൂടെ കർമ്മപദ്ധതി തയ്യാറാക്കും. മേൽ ഉദ്യോഗസ്ഥരുടെ പ്രശംസ നേടും. പഴയവീടിന്റെ ജീർണോദ്ധാരണം പൂർണമാകും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാകും. ഉപജാപങ്ങളെ കരുതേണ്ട കാലമാണ്. ബന്ധുക്കളുടെ പിന്തുണ വേണ്ടത്ര ലഭിച്ചെന്നു വരില്ല. ദാമ്പത്യജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നേക്കാം. മനോനിയന്ത്രണവും ക്ഷമയും കൈവിടാതിരിക്കാൻ ജാഗ്രത വേണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 february month makam pooram uthram atham chithira chothi vishakam anizham thrikketta stars