/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-06-2025-06-28-11-04-22.jpg)
കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഏഴാമെടമായി വരുന്നത് മകരം രാശിയാണ്. ചരരാശിയാണ് മകരം. ജീവിത പങ്കാളിക്ക് സഞ്ചാരശീലം ഏറെയുണ്ടാവും. അന്യനാട്ടിൽ ജീവിക്കാനിടയുണ്ട്. ദാമ്പത്യത്തിൽ ക്ലേശങ്ങൾ സൃഷ്ടിക്കാൻ പ്രവാസവും ഒരു കാരണമായേക്കാം. കർക്കടകം രാശിയുടെ അധിപനായ ചന്ദ്രനും മകരക്കൂറിൻ്റെ അധിപനായ ശനിയും തമ്മിൽ പൊരുത്തക്കുറവുണ്ട്. അതിനാൽ കർക്കടകക്കൂറിൽ ജനിച്ചവരുടെ പ്രണയ ജീവിതത്തിൽ തടസ്സങ്ങളും ശൈഥില്യങ്ങളും ആവർത്തിക്കാം. ദാമ്പത്യത്തിലും അതിൻ്റെ പ്രതിഫലനം ഉണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-02-2025-06-28-11-04-22.jpg)
കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഗ്രഹങ്ങളിൽ അതിവേഗസഞ്ചാരിയാണ് ചന്ദ്രൻ. ശനിയാകട്ടെ മന്ദഗാമിയും. ഒരാൾക്ക് ക്ഷമ തീരെയുണ്ടാവില്ല. ആലസ്യത്തോളം ചെല്ലുന്ന സഹിഷ്ണുത മറ്റയാളിൽ കാണാം. ഒരുപാട് പടവെട്ടി മുന്നോട്ട് വന്നയാളാവും മകരക്കൂറുകാർ. അവഗണനയുടെ നെല്ലിപ്പലകയോളം ചെന്നിട്ട് പടിപ്പടിയായി ഉയർന്നുവന്നവരുമായിരിക്കും. മകരക്കൂറുകാരിൽ പ്രായത്തിൻ്റെ ലക്ഷണങ്ങൾ നേരത്തെ പ്രകടമാവും. ഭാവനയുടെ ലോകത്ത് സ്വപ്നസഞ്ചാരം നടത്തുന്നവരാവും കർക്കടകക്കൂറുകാർ. അവരുടെ 'നല്ലപാതി' യാകട്ടെ പരമാർത്ഥങ്ങളിൽ നിന്നും ഒളിച്ചോടുന്നില്ല. കൂടെ നിന്നുകൊണ്ട് സ്വപ്നങ്ങളെ പകൽവെളിച്ചങ്ങളാക്കാൻ സന്നദ്ധത കാട്ടുന്നു.
/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-04-2025-06-28-11-04-22.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് കുംഭം രാശിയാണ്. കുംഭം ഒരു സ്ഥിരരാശിയും പുരുഷരാശിയുമാണ്. വാക്കുകളിൽ സ്ഥിരതയുള്ളവരാവും, കുംഭം രാശിയിൽ ജനിക്കുന്നവർ. സ്ഥിരോത്സാഹികളുമാവും. ക്രമമായ അധ്വാനത്തിലൂടെ വിജയിക്കുന്ന ശീലം ഇവർക്കുണ്ടാവും. ശനിയാണ് രാശിനാഥനെന്നതിനാൽ ശനിയുടെ ഗ്രഹപരമായ സവിശേഷതകളും ഇവിടെ ഓർക്കണം. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യനും ശനിയും തമ്മിൽ ശത്രുതാബന്ധമാണ് പറയപ്പെടുന്നത്. സാമ്യങ്ങളെക്കാൾ വൈരുദ്ധ്യങ്ങളാവും അധികം. അതിനാൽ ചിങ്ങക്കൂറുകാരുടെ അനുരാഗത്തിലും ദാമ്പത്യത്തിലും കലഹവും അനൈക്യവും കടന്നുവരാം.
/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-03-2025-06-28-11-04-22.jpg)
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഇവരുടെ ജീവിതപങ്കാളിയുടെ ബാല്യകൗമാരാദികൾ ക്ലേശകരമായിരുന്നിരിക്കണം. അതിൻ്റെ അനുരണനങ്ങൾ ഭാവിയെ സ്വാധീനിക്കാം. പ്രസന്നതയെക്കാൾ വിഷാദ ഭാവം കൂടുതലാവാനിടയുണ്ട്. തന്മൂലം ഇവർ സിനിക്കുകളാവും. അല്ലെങ്കിൽ ദാർശനിക വീക്ഷണം പുലർത്തും. ഏകാന്തതയെ ഇഷ്ടപ്പെടും. പ്രായവ്യത്യാസം മൂലമുള്ള പ്രശ്നങ്ങളും ദാമ്പത്യത്തിൽ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉറച്ച മനസ്സാണ് ചിങ്ങക്കൂറുകാരുടെ ഏഴാമെടത്തിൻ്റെ മൂലധനം. പ്രേമത്തിലും ദാമ്പത്യത്തിലും പങ്കാളിയെ ചേർത്തുപിടക്കുന്നു. കണ്ണീർപ്പാടങ്ങളുടെ വരമ്പത്ത് കൈകോർത്ത് നടന്ന് നഷ്ടസ്വപ്നങ്ങൾ മറക്കുകയും നല്ലനാളയെ ഭാവന ചെയ്യുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-01-2025-06-28-11-04-22.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
കന്നിക്കൂറുകാരുടെ ഏഴാമെടം മീനം രാശിയാണ്. ഉഭയരാശിയും സ്ത്രീ രാശിയുമാണ് മീനം. തലയും വാലും അന്യോനം വിപരീതമായി കിടക്കുന്ന ഇരുമത്സ്യങ്ങളാണ് രാശിസ്വരൂപം. അതിനാൽ വൈരുദ്ധ്യങ്ങൾ ഉള്ള ആളാവും കന്നിക്കൂറുകാരുടെ കാമുകൻ/ കാമുകി. അഥവാ ഭാര്യ/ ഭർത്താവ്. ഭൗതികതയെ ഇഷ്ടപ്പെടും. എന്നാൽ ആത്മീയ സാധനകളാൽ ഏർപ്പെടുന്നവരുമാവും. ഇവർ പ്രവാസം ദീർഘകാലത്തേക്കോ അല്പകാലത്തേക്കോ നടത്താൻ സാധ്യതയുണ്ട്. മീനക്കൂറിന്റെ അധിപൻ വ്യാഴമാണ്. ഗ്രഹങ്ങളിൽ വ്യാഴത്തിനാണ് ഈശ്വരാംശം കൂടുതൽ. പരിമിതികളെ വേഗം തിരിച്ചറിയാനും തിരുത്താനും സന്നദ്ധതയുണ്ടാവും.
/indian-express-malayalam/media/media_files/2025/06/28/marriage-life-karkkidakam-ga-05-2025-06-28-11-04-22.jpg)
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
വിദ്യാകാരകനായ ബുധൻ്റെ നീചരാശിയാണ് വ്യാഴം. പഠനത്തിൽ വല്ലകാരണവശാലും പിന്നിലായാലും അനുഭവസമ്പത്തും മൂല്യബോധത്താലും പരിമിതികളെ മറികടക്കും. സ്നേഹശീലരാവും. മീനം ശുക്രൻ്റെ ഉച്ചരാശി കൂടിയാകയാൽ പ്രണയം ഇവരിൽ അടിമുടിയുണ്ടാവും. ആജീവനാന്തം അതിൻ്റെ ഊഷ്മളത നിലനിർത്താനും ശ്രമിക്കും. സ്നേഹം ഉറക്കുപാട്ട് മാത്രമല്ല ഉത്ഥാനമന്ത്രവും കൂടിയാണ്. തോൾ ചാഞ്ഞും മുഗ്ദ്ധാക്ഷരങ്ങൾ മൊഴിഞ്ഞും പ്രണയകാലത്തും ദാമ്പത്യത്തിലും എല്ലാം ജീവിതത്തെ സാന്ത്വന സംഗീതമാക്കി മാറ്റുവാൻ കന്നിക്കൂറുകാരുടെ ഒപ്പം ജീവിതസഹയാത്ര ചെയ്യുന്നയാളിനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us