/indian-express-malayalam/media/media_files/uploads/2023/07/horoscope-1-3.jpg)
ജൂലൈ മാസത്തെ നക്ഷത്ര ഫലം
1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്. ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുകയാണ്, മാസാദ്യ ദിവസം തന്നെ. ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു.
ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് അശ്വതി, ചിത്തിര, പുണർതം എന്നീ മൂന്ന് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.
അശ്വതി: രാശിനാഥനായ ചൊവ്വ നീചം കഴിഞ്ഞ് ചിങ്ങത്തിലേക്ക് കടക്കുന്നത് ശുഭലക്ഷണമാണ്. നഷ്ടമായിരുന്ന പ്രതാപവും വീര്യവും ഒക്കെ മടങ്ങിവരും. എതിരാളികളെ നേരിടും. വ്യവഹാരങ്ങളിൽ വിജയിക്കാനാവും. തടഞ്ഞുവെച്ചിരുന്ന വേതനവർദ്ധന അനുഭവത്തിലെത്തും. സഹോദരരുമായുണ്ടായിരുന്ന കലഹങ്ങൾ പരിഹൃതമാവും. വാഹനം അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിലേക്കിറക്കാൻ കഴിയുന്നതാണ്. വസ്തുക്കളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും.
ചിത്തിര: നക്ഷത്രാധിപന്റെ നീചം കഴിയുകയാൽ പുത്തനുണർവ്വ് പ്രവൃത്തി മേഖലയിൽ ദൃശ്യമാകും. സഹോദരരുടെ പിന്തുണ വർദ്ധിക്കും. പൈതൃക സ്വത്തുക്കളിൽ നിന്നും ആദായം ലഭിച്ചുതുടങ്ങും. കൃത്യനിഷ്ഠയുള്ള പ്രവർത്തനങ്ങൾ മേലധികാരികളുടെ പ്രീതിക്ക് കാരണമാകാം. സംഘടനകളുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെടാം. അംഗങ്ങളുടെ അനൈക്യം പരിഹരിക്കാൻ ചില സമവായങ്ങൾ നിർദ്ദേശിച്ചേക്കും. വിലകൂടിയ ഫോൺ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങിയേക്കും.
പുണർതം: നക്ഷത്രനാഥനായ വ്യാഴം ശുക്രന്റെ നക്ഷത്രമായ ഭരണിയിൽ സഞ്ചരിക്കുകയാൽ ഭോഗസിദ്ധി, ആഢംബരം, പ്രണയപുഷ്ടി എന്നിവ പ്രതീക്ഷിക്കാം. ഗൃഹത്തിൽ ആർഭാട വസ്തുക്കൾ വാങ്ങാൻ പണച്ചെലവുണ്ടാകും. അല്പം അലച്ചിൽ കൂടും. ചെറിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ വരാം. ശനിയുടെ വക്രഗതിയാൽ പിതൃസ്വത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും മികവ് കാഴ്ചവെക്കാൻ സാധിക്കുന്നതാണ്. സഹോദരപിന്തുണ ഗുണകരമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us