Horoscope 2022 April 02: ‘ചാന്ദ്രവർഷം’ ജ്യോതിഷത്തിൽ പ്രബലമാണ്. ചന്ദ്രന്റെ തിഥികളിലൂടെയുള്ള യാത്രയെ മുൻ നിർത്തിയിട്ടായതിനാൽ പേര് ‘ചാന്ദ്രവർഷം’ എന്നായി. ചാന്ദ്രവർഷങ്ങൾ തുടർച്ചയായ 60 വർഷങ്ങളാണ്. അവ തീരുമ്പോൾ വീണ്ടും 60 വർഷങ്ങൾ. ഇതാവർത്തിച്ചു കൊണ്ടിരിക്കും, ഇങ്ങനെയാണ് ഘടന.
വ്യക്തിയുടെ വിശദമായ ജാതകം എഴുതുമ്പോൾ ദൈവജ്ഞൻ ജനിച്ചത് ഏത് ചാന്ദ്രവർഷത്തിലാണെന്ന് എഴുതും. പേരനുസരിച്ച് ഫലവും രേഖപ്പെടുത്താറുണ്ട്. ചാന്ദ്രവർഷത്തിൽ ഓരോ വർഷത്തിനും പേരുണ്ട് എന്നതാണ് രസകരം. കൃസ്തുവർഷം , കൊല്ലവർഷം എന്നിവയ്ക്കില്ലാത്ത സവിശേഷതയാണിത്.
Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും
ആദ്യത്തെ ചാന്ദ്രവർഷത്തിന്റെ പേര് പ്രഭവം എന്നാണ്, അതിനാൽ ” പ്രഭവാദി ഷഷ്ടി സംവത്സരങ്ങൾ” എന്ന് സംബോധനയുണ്ട്. ‘പ്രഭവം’ മുതലായ 60 വർഷങ്ങൾ എന്നാണ് ആശയം. പൂജകളുടെ തുടക്കത്തിൽ സങ്കല്പം നടത്തുന്ന ചടങ്ങുണ്ട്. അതിൽ, ഈ ചടങ്ങ് നടക്കുന്നത് പ്രഭവാദികളായ 60 വർഷങ്ങളിൽ ഏത് വർഷത്തിലാണെന്നു പുരോഹിതൻ പറയും. കാലത്തിന്റെ ഒരു അടയാളപ്പെടുത്തൽ കൂടിയാണത്.
60 വർഷങ്ങളെ ബ്രഹ്മ വർഷങ്ങൾ, വിഷ്ണു വർഷങ്ങൾ, ശിവ വർഷങ്ങൾ എന്ന് തിരിച്ചിട്ടുണ്ട്. ആദ്യ 20 വർഷങ്ങൾ ബ്രഹ്മവർഷങ്ങൾ, 21 മുതൽ 40 വരെ വിഷ്ണുവർഷങ്ങൾ, 41 മുതൽ 60 വരെ ശിവവർഷങ്ങൾ.
ബ്രഹ്മ വിംശോത്തരി, വിഷ്ണു വിംശോത്തരി, രുദ്ര വിംശോത്തരി എന്നിങ്ങനെ ഇവയുടെ സംസ്കൃതം.
പ്രഭവാദി 60 വർഷങ്ങളിൽ ക്രമമനുസരിച്ച് നോക്കിയാൽ 36 ആയി വരുന്ന വർഷമാണ് ശുഭകൃത്.
ഇത് 2022 ഏപ്രിൽ 2 ന് തുടങ്ങുന്നു. ചാന്ദ്രവർഷമാകയാൽ വർഷം കണക്കാക്കുന്നത് ചന്ദ്രന്റെ ഗതിയെ ആധാരമാക്കിയാണ്. മലയാള മാസമായ മീനത്തിലെ അമാവാസി ദിവസം നിലവിലെ വർഷം തീരും. ഇംഗ്ലീഷ് വർഷത്തിലെ ഡിസംബർ 31 പോലെ. അതാണ് ആണ്ടറുതി. തൊട്ടടുത്ത ദിവസം, വെളുത്ത പ്രഥമയുടെ അന്ന് പുതിയ ചാന്ദ്രവർഷം തുടങ്ങും. അതാണ് പുതുവർഷപ്പിറവിദിനം.
Read Here:
- Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?
- ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
ഇക്കൊല്ലം മാർച്ച് 31, ഏപ്രിൽ 1 തീയതികളിലായി മീനത്തിലെ അമാവാസി വരുന്നു. തൊട്ടടുത്ത ദിവസം, ഏപ്രിൽ 2 ന് ശനിയാഴ്ച ചാന്ദ്രവർഷത്തിലെ 36-ാം കൊല്ലമായ ശുഭകൃത് വർഷം തുടങ്ങുകയാണ്. ജനുവരി ഒന്ന് പോലെ, ചിങ്ങം ഒന്ന് പോലെ കൊണ്ടാടപ്പെടേണ്ട ദിനമാണത്. ഒരു നവവത്സരദിനം.
കഴിഞ്ഞ നാലഞ്ചുകൊല്ലത്തെ സംവത്സര നാമങ്ങൾ നോക്കുക:
2016 ദുർമുഖം (അപ്രസന്നത, സന്തോഷമില്ലായ്മ)
2017 ഹേ വിളംബി (സംബോധനയാണ്, ‘മെല്ലേ പോകുന്നവനെ’ എന്നർത്ഥം. അടുത്ത വർഷത്തെ പേരിൽ സംശയിച്ചത് ശരിയാകുന്നു എന്നുകാണാം)
2018 വിളംബി (സംശയമില്ല, എല്ലാം പതുക്കെയാണ്)
2019 വികാരി (ചലനമുള്ളത്, ഉറപ്പില്ലാത്തത്, അസ്ഥിരം)
2020 ശാർവ്വരി (ഇരുട്ട്, രാത്രി എന്നൊക്കെ)
2021 പ്ലവം ( വെള്ളത്തിൽ നിലയില്ലാത്തത്, ചരിഞ്ഞത്)
Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022
ഈ പേരുകൾ ഒന്നും തന്നെ പോസിറ്റീവോ സന്തോഷസൂചകങ്ങളോ അല്ല. ഫലങ്ങളും അങ്ങനെ തന്നെ ആയിരുന്നുവല്ലോ? ഏപ്രിൽ 2 ന് തുടങ്ങുന്ന വർഷത്തിന്റെ പേരിൽ ഒരു പ്രതീക്ഷയുണ്ട്, നല്ലത് നടക്കുമെന്ന തോന്നൽ ജനിപ്പിക്കുന്നുണ്ട്, എല്ലാം ശുഭമാവും എന്ന ആശ്വാസം കടന്നുവരുന്നുണ്ട്. ‘ശുഭകൃത് ‘ എന്ന പേരിന്റെ പൊരുൾ “ശുഭത്തെ ചെയ്യുന്നത് എന്നാണല്ലോ” !
മഹാമാരിയും മഹായുദ്ധവും അന്തരീക്ഷതാപനവും വേറെ നൂറുനൂറായിരം ചെറുതും വലുതും ആയ പ്രശ്നങ്ങളും മാനവരാശിയെ വലയ്ക്കുമ്പോൾ ആശ്വസിക്കാൻ വകയുണ്ട്, ജീവിതം തളിർക്കാൻ ഇനിയും അവസരമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ‘ശുഭകൃത്’ വർഷത്തിന് നല്ല സ്വാഗതമോതാം. എല്ലാ വായനക്കാർക്കും ശുഭവർഷമാകട്ടെ, വരുന്നത്!
Read More: Weekly Horoscope (March 27- April 02, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
1962 ഏപ്രിൽ – 1963 മാർച്ച് ആയിരുന്നു , 60 വർഷം മുൻപുള്ള ശുഭകൃത് വർഷം. ഇനിയുള്ള ശുഭകൃത് 2082 ഏപ്രിൽ – 2083 മാർച്ച് ആയിരിക്കും.
Read More: Daily Horoscope April 1, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം