scorecardresearch

വിശാഖക്കാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം, അനിഴക്കാർക്ക് വിവാഹ സൗഭാഗ്യം, തൃക്കേട്ടക്കാർക്ക് വരുമാനം ഉയരും

വിശാഖം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

വിശാഖം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Kerala Morning

Source: Freepik

വിശാഖം

തുലാം, വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വിശാഖം. തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യഭാഗവും വൃശ്ചികക്കൂറുകാർക്ക് ജൂൺ മുതലും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്വാശ്രയത്വം കൈവരുന്നതാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും സംരംഭങ്ങൾ തുടങ്ങാനും അവസരമുണ്ടാവും.  വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. 

Advertisment

വീടുപണി ആരംഭിച്ചവർക്ക് പൂർത്തിയാക്കാൻ സാധിക്കും. വസ്തുവിൽക്കുന്നവർക്ക് നിയമ പ്രശ്നങ്ങൾ വരാം. രോഗക്ലേശിതർ പാരമ്പര്യ ചികിൽസയിലൂടെ രോഗശാന്തി നേടുന്നതാണ്. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കും. തീർത്ഥയാത്രകൾക്ക് അവസരം സംജാതമാകുന്നതായിരിക്കും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അനിഴം

വർഷാദ്യം വ്യാഴം അഷ്ടമത്തിലാകയാൽ അദ്ധ്വാനഭാരം കുറയില്ല. പ്രയത്നഫലം അനുവദിച്ചു തരാൻ മേലധികാരികൾ മനസ്സുവെച്ചില്ലെന്ന് വരാം. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ മടിയുണ്ടായേക്കും. പഞ്ചമത്തിലെ ശനി അനാവശ്യ ചിന്തകൾ ഉണർത്തുന്നതാണ്. മക്കളുടെ കാര്യത്തിൽ  ഉത്കണ്ഠകൾ വരാം.  വരവെല്ലാം ചെലവായിപ്പോകുന്ന സ്ഥിതി വന്നേക്കും. 

വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ ആവർത്തിക്കും. കർമ്മമേഖലയിൽ മുന്നേറാനാവും. സ്വന്തം ബിസിനസ്സ് വളരും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. ഭവന നിർമ്മാണത്തിന് അനുമതി ലഭിക്കും. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിലൂടെ ആദായമുണ്ടാവും. പ്രണയികൾക്ക് വിവാഹിതരാവാൻ സാധിക്കും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

തൃക്കേട്ട

വർഷാദ്യമാസങ്ങൾ മുൻവർഷത്തിൻ്റെ തുടർച്ചതന്നെയാവും. അനുഭവങ്ങൾ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളിലും സന്ദിഗ്ദ്ധതയുണ്ടാവും. സാമ്പത്തികമായി മിതവ്യയം ശീലിക്കണം. മേലധികാരികൾ കഴിവുകളെ പ്രോൽസാഹിപ്പിക്കില്ല. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കാം. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്. വാഗ്ദാനലംഘനം മൂലം അവമാനം ഭവിക്കുന്നതാണ്. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ജൂൺ മാസത്തിനുശേഷം തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. പൊതുപ്രവർത്തകർ എതിരാളികളെ നിഷ്പ്രഭരാക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വരുമാനമാർഗം ഉയരും. മാതാപിതാക്കൾക്ക് ക്ഷേമകാലമാവും. വിദേശത്ത് അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശം ഉണ്ടാവും. സന്താനങ്ങളില്ലാത്തവർക്ക് ശുഭഫലം സംജാതമാകുന്നതാണ്.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: