/indian-express-malayalam/media/media_files/2026/01/11/edappal-thulam-2026-01-11-09-58-48.jpg)
Image Source: Freepik
തുലാക്കൂറ് (ചിത്ര1/2,ചോതി,വിശാഖം3/4)
അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. ഔദ്യോഗിക രംഗത്ത് ഉയർച്ച, നേതൃപദവികൾ, കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം എന്നിവ ഉണ്ടാകും.ഗൃഹ നവീകരണം, പുതിയ വാഹനങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ, ഉപരിപഠനം എന്നിവ സാധ്യമാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും.ഉദ്ദേശിച്ച കാര്യങ്ങൾക്ക് പണം മുടക്കാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദൂരയാത്രകൾ,കാര്യവിജയം,കർമ്മപുരോഗതി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലഘുവായ ദേഹാസ്വസ്ഥതകൾ, പ്രിയജനാനുകൂല്യം, പരീക്ഷവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കർമ്മരംഗത്ത് സ്ഥലം മാറ്റം, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടലാഭം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ശത്രുപീഡ എന്നിവ ഉണ്ടാകും.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
വൃശ്ചികക്കൂറ്‍ (വിശാഖം1/4,അനിഴം,തൃക്കേട്ട)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ, ഉത്തരവാദിത്വമേറിയ ചുമതലകൾ എന്നിവ ഉണ്ടാകും.സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്ത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം സാധ്യമാകും. കുടുംബ ജീവിതത്തിൽ കലഹങ്ങളും സ്വത്തുതർക്കങ്ങളും ഉണ്ടാകും. വ്യവസായം, കൃഷി എന്നിവ ലാഭകരം ആയിരിക്കും. ആരോഗ്യപരമായ വിഷമതകൾ മനഃ ക്ലേശം ഉണ്ടാക്കും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)
കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. പ്രതിസന്ധിഘട്ടങ്ങളെ കൗശലപൂർവ്വം തരണം ചെയ്യും. നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ വിഷമതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മരംഗത്ത് ഉയർച്ച, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മപുഷ്ടി, സാമ്പത്തിക ലാഭം, നേതൃപദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, വിദേശ വാസം, ആഘോഷങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃ ക്ലേശം, സന്താന സൗഭാഗ്യം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഔന്നത്യം, കുടുംബ ശ്രേയസ്സ്, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us