scorecardresearch

തിരുവോണക്കാർക്ക് പ്രണയം സഫലമാവും, അവിട്ടക്കാർക്ക് വീടുപണി തടസപ്പെടും, ചതയക്കാർക്ക് ധനക്ലേശം

തിരുവോണം മുതൽ ചതയം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

തിരുവോണം മുതൽ ചതയം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
avittam

Image Source: Freepik

തിരുവോണം

വ്യാഴം ആറിലും ഏഴിലും, ശനി മൂന്നിലും, രാഹു രണ്ടിലും കേതു അഷ്ടമത്തിലും സഞ്ചരിക്കുന്നു. ശനി പൂർണ്ണമായും അനുകൂല ഭാവത്തിലാകയാൽ തടസ്സങ്ങളെ മറികടക്കാനാവും. ആത്മവിശ്വാസം തുണയ്ക്കും. സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയുന്നതാണ്. തൊഴിലന്വേഷണം സഫലമാവും. മറുനാട്ടിൽ പഠനം/തൊഴിൽ ഇവയ്ക്ക് സാധ്യത കാണുന്നു. രാഹുവും കേതുവും രോഗക്ലേശങ്ങൾ, കാര്യതടസ്സം, ധനനഷ്ടം ഇവയുണ്ടാക്കാം. 

Advertisment

ആരോഗ്യ പരിശോധനകൾ മുടക്കരുത്. വ്യാഴം ജൂൺമാസം വരെ ആറാം ഭാവത്തിലാകയാൽ കാര്യങ്ങൾക്ക് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായേക്കില്ല. സജ്ജനങ്ങൾ വിരോധിക്കാം. ജൂൺ മാസം മുതൽ ഭാഗ്യപുഷ്ടി, കാര്യവിജയം, ധനലാഭം ഇവ അഭംഗുരമാവും. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവും. ആഗ്രഹിച്ച ആത്മീയ യാത്രകൾ നടത്തും. മനസ്സമാധാനം കുറയില്ല. പ്രണയം സഫലമാവുന്നതാണ്.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അവിട്ടം

മകരം, കുംഭം രാശികളിലായി ഉൾപ്പെടുന്ന നക്ഷത്രമാണ് അവിട്ടം. മകരക്കൂറുകാർക്ക് ഏഴരശ്ശനി അവസാനിച്ചു കഴിഞ്ഞു. കുംഭക്കൂറുകാർക്ക് ഏഴരശ്ശനിയും ജന്മത്തിൽ രാഹുവുമുണ്ട്. അനുകൂല സാഹചര്യം മകരക്കൂറുകാർക്ക് കൂടുതലാണ്. വ്യാഴത്തിൻ്റെ അനുകൂല്യം കുംഭക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിലുണ്ട്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഇളമുറക്കാരുടെ വിവാഹം തീരുമാനിക്കപ്പെടും. 

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അകന്ന ബന്ധുക്കൾ അടുക്കാം. വസ്തുവിൽപ്പനയിലൂടെ ലാഭം നേടാനാവും. സ്വന്തമായി നടത്തുന്ന സ്ഥാപനങ്ങൾ പുരോഗതിയിലെത്തും. വാഹനലാഭമുണ്ട്. ദാമ്പത്യത്തിൽ കരുതലുണ്ടാവണം. കടബാധ്യതകൾ കൂടരുത്. ഉന്നത ബിരുദം നേടാം. വീടുപണി ഇടക്കിടെ തടസ്സപ്പെടുന്നതാണ്. ആരോഗ്യത്തിൽ ശ്രദ്ധവേണം.

ചതയം

പ്രധാന ഗ്രഹങ്ങൾക്ക് ആനുകൂല്യവും പ്രാതികൂല്യവും ഉള്ളതിനാൽ സമ്മിശ്രമാവും അനുഭവങ്ങളും. ആലസ്യം ചിലകാലത്ത് മുന്നോട്ടു പോക്കിന് വിഘാതമാവാം. പഠനാർത്ഥികൾക്ക് ശ്രദ്ധ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. വരവിൽ കുറവ് വന്നേക്കാം. ഏഴരശ്ശനിക്കാലവും ജന്മനക്ഷത്രത്തിൽ തന്നെ രാഹുവും സഞ്ചരിക്കുകയാൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വീട് വെക്കുന്നവർക്ക് നിരന്തരം ധനക്ലേശം സംജാതമാകും. ജോലി, പഠനം ഇവയ്ക്കായി വിദേശയാത്ര തരപ്പെടും. തീർത്ഥയാത്രകൾക്കും അവസരം വരും. അപരിചിതരുടെ സഹായം സ്വീകരിക്കുന്നത് കരുതലോടെയാവണം. ചെറിയ മുതൽമുടക്കുകളോടെയുള്ള നവസംരംഭങ്ങൾ വിജയിക്കാം. പ്രണയ വിവാഹത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. സന്താനങ്ങളില്ലാത്തവർക്ക് ആ ദുഃഖം നീങ്ങുന്നതാണ്.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: