/indian-express-malayalam/media/media_files/2025/12/17/new-year-sreenivas-rohini-2025-12-17-09-13-29.jpg)
Source: Freepik
രോഹിണി
വ്യാഴം രണ്ടിലും മൂന്നിലും ശനി പതിനൊന്നിലും സഞ്ചരിക്കുകയാൽ അഭീഷ്ടപ്രാപ്തി കൈവരുന്ന വർഷം തന്നെയാവും. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. ലോൺ മൂലം ധനാഗമമുണ്ടാവുന്നതാണ്. ഭൗതിക പുരോഗതി ദ്രുതഗതി കൈവരിക്കും. വീടുനിർമ്മാണം ആരംഭിക്കും. തുടങ്ങിക്കഴിഞ്ഞവർക്ക് പൂർത്തീകരിക്കാനും സാധിച്ചേക്കും. ആഗ്രഹിച്ച വാഹനം വാങ്ങുന്നതാണ്.
നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗ പ്രവേശം, തൊഴിലിൽ നല്ല ഉയർച്ച എന്നിവയും സ്വാഭാവിക നേട്ടങ്ങളാണ്. പഠനത്തിൽ ഏകാഗ്രതയും മികച്ച വിജയവും സിദ്ധിക്കുന്നതാണ്. പ്രണയിക്കുന്നവർക്ക് തടസ്സങ്ങളെ മറികടക്കാനാവും. നാലാം ഭാവത്തിൽ കേതു സഞ്ചരിക്കുകയാൻ ഇടക്കിടെ മനക്ലേശങ്ങളും ആരോഗ്യകാര്യത്തിൽ ചില ഉത്കണ്ഠകളും കൂടി ഭവിക്കുന്നതായിരിക്കും.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മകയിരം
ഇടവം, മിഥുനം കൂറുകളിലായി മകയിരം നക്ഷത്രം ഉൾപ്പെടുന്നു. ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലാണ് വർഷം മുഴുവൻ എന്നത് ധനവരവ് അധികരിക്കാനും കഷ്ടങ്ങളെ അതിജീവിക്കാനും അവസരമൊരുക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് കണ്ടകശനി തുടരുകയാൽ തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരാൻ അത്യദ്ധ്വാനം ആവശ്യമാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. എന്നാൽ അർഹിക്കുന്ന ജോലിക്കായി കാത്തിരിക്കേണ്ടി വന്നേക്കും.
വ്യാഴം വർഷത്തിൻ്റെ പകുതി വരെ ഇടവക്കൂറുകാർക്കും ജൂൺ മുതൽ മിഥുനക്കൂറുകാർക്കും ഗുണം ചെയ്യും. എങ്കിലും പൊതുവേ ഭൂമിയിൽ നിന്നും ആദായം, ഗൃഹനിർമ്മാണം, വിദേശ യാത്ര, അപ്രതീക്ഷിത ധനലാഭം, അനുരാഗപുഷ്ടി, ദാമ്പത്യത്തിൽ സാമാന്യം സംതൃപ്തി, രോഗങ്ങളാൽ ഉപദ്രവം എന്നിവ മകയിരം നാളുകാർക്ക് 2026 ൽ പ്രതീക്ഷിക്കാവുന്ന അനുഭവങ്ങളാണ്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവാതിര
ജന്മത്തിലും രണ്ടിലുമായി വ്യാഴവും പത്താം ഭാവത്തിൽ ശനിയും ഒമ്പതിൽ രാഹുവും സഞ്ചരിക്കുന്ന വർഷമാണ്. പലപ്പോഴും സമ്മർദ്ദങ്ങൾക്ക് വിധേയരാവും. സ്വാഭാവികമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. ഭാഗ്യപുഷ്ടി ഇല്ലെന്ന തോന്നൽ വരും. ക്രമേണ സാമ്പത്തിക പരാധീനതകൾ കുറയുന്നതാണ്. സ്വന്തം സംരംഭങ്ങൾ തുടങ്ങാനാവും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചില കണക്കുകൂട്ടലുകൾ പിഴയ്ക്കുമെങ്കിലും 'ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുമെന്ന' തത്ത്വം അനുഭവത്തിലൂടെ അറിയാനിടവരും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ ഉയർന്ന ബിരുദം നേടുവാനാവും. വിവാഹ തടസ്സങ്ങൾ നീങ്ങുന്നതാണ്. പിണങ്ങിയവർക്ക് വീണ്ടും ഒത്തുചേരുന്നതിന് സാധിക്കും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us