scorecardresearch

പുണർതക്കാർക്ക് അനുരാഗം സഫലമാകും, പൂയക്കാർക്ക് കടബാധ്യത അലട്ടാം, ആയില്യക്കാർക്ക് സന്തോഷം വന്നുചേരും

പുണർതം മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

പുണർതം മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
New Year sreenivas ayilyam

Source: AI Image

പുണർതം

മിഥുനം, കർക്കടകം കൂറുകളിലായി വരുന്ന പുണർതം നാളുകാർക്ക് സമ്മിശ്രഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്.  സംരംഭങ്ങൾ തുടങ്ങാൻ  അവസരം വന്നെത്തുന്നതാണ്. അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനാവും. പാർട്ണർഷിപ്പുകൾ നല്ലരീതിയിൽ പുരോഗമിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടാൻ വർഷപ്പകുതിയാവണം. ഏജൻസികളിലൂടെ വരുമാനം ഉയരുന്നതായിരിക്കും. 

Advertisment

അപ്രതീക്ഷിതമായ ധനലാഭത്തിനും സാധ്യത കാണുന്നു. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഫലിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വാഹന ലാഭവും നവീന ഗൃഹോപകരണ ലബ്ധിയും ഭവിക്കും. ബന്ധുക്കളുമായുള്ളവിരോധം നീങ്ങി  ഇണക്കത്തിലാവും. തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അനുരാഗം സഫലമാവുന്നതാണ്. വിദേശയാത്രയ്ക്ക് സഹചര്യം സംജാതമാകും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

പൂയം

വ്യാഴം പന്ത്രണ്ടിലും ജന്മത്തിലും, ശനി ഒമ്പതിലും, രാഹു എട്ടിലും സഞ്ചരിക്കുന്നു. ഈ വർഷം അത്യദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുന്നതായിരിക്കും. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശിക്കാൻ ആവർത്തിത ശ്രമങ്ങൾ ആവശ്യമാവും. വ്യാപാരം, വ്യവസായം എന്നിവയ്ക്ക് രജിസ്ട്രേഷൻ കിട്ടാൻ വൈകുന്നതാണ്. നിലവിലെ ബിസിനസ്സിൽ കിടമത്സരങ്ങൾ ഉണ്ടാവും. 

രാഷ്ട്രീയത്തിൽ  എതിർപ്പുകൾ ഉയരുന്നതായിരിക്കും.  ദൂരദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം  വൈകാനിടയുണ്ട്. വീടുപണി മെല്ലേ മുന്നോട്ടുപോവും. പുതുവാഹനം വാങ്ങിയേക്കും. കടബാധ്യത അലട്ടാം. മക്കളുടെ ജോലി, വിവാഹം തുടങ്ങിയവ വർഷത്തിൻ്റെ പകുതിക്കുമേൽ ഫലവത്താകും. തീർത്ഥാടന യോഗമുണ്ട്. ആരോഗ്യജാഗ്രത അനിവാര്യമാണ്. 

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

ആയില്യം

അഷ്ടമരാഹു, പന്ത്രണ്ടിലെ വ്യാഴം എന്നിങ്ങനെ വർഷാരംഭത്തിൽ പ്രതികൂല ഗ്രഹസ്ഥിതിയാണുള്ളത്. എങ്കിലും ചില നുറുങ്ങു ഭാഗ്യങ്ങളും അല്പസന്തോഷങ്ങളും വന്നുചേരാതിരിക്കില്ല.  വിദേശത്ത് പോകാൻ അവസരമുണ്ടാവും. വിപണിയുടെ സ്പന്ദനം തിരിച്ചറിയുകയാൽ വ്യാപാരത്തിൽ കുറഞ്ഞ തോതിലുള്ള ആദായമെങ്കിലും വന്നെത്തും. വായ്പകൾ നേടാൻ ആവർത്തിത പ്രയത്‌നം അനിവാര്യമാണ്. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കരുതൽ ധനം ചെലവിന് വേണ്ടിവന്നേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. കരാർ പണികൾ വേണ്ടെന്നുവെക്കരുത്.  ജൂൺ മുതൽ സ്ഥിതിഗതികൾ കൂടുതൽ അനുകൂലമാവും. പ്രണയാനുഭവങ്ങൾ ജീവിതത്തെ ഊഷ്മളമാക്കുന്നതാണ്. വസ്തുവാങ്ങുന്നതിന് സാധിച്ചേക്കും.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: