scorecardresearch

പൂരൂരുട്ടാതിക്കാർക്ക് ദാമ്പത്യത്തിൽ പിണക്കം, ഉത്രട്ടാതിക്കാർക്ക് ജോലി കിട്ടും, രേവതിക്കാർക്ക് മനപ്രയാസം

പൂരൂരുട്ടാതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

പൂരൂരുട്ടാതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
new year sreenivas revathy

Image Source: Freepik

പൂരൂരുട്ടാതി

വർഷാദ്യം കുറച്ചുമാസം ശനി ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ഏഴരശ്ശനിക്കാലം തുടരുന്നുണ്ട്. രാഹുവും ജന്മരാശിയിലാണ്. വ്യാഴം സാമാന്യമായി അനുകൂലഭാവത്തിലാണെന്നതാണ് മുഖ്യ ആശ്വാസം. ഉത്തരവാദിത്വങ്ങൾ നിർവഹിക്കും. മാതാപിതാക്കളുടെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. പുതിയ തലമുറയുമായി ചിലപ്പോൾ അകൽച്ച വരാം. തൊഴിൽ തേടുന്നവർക്ക് വർഷാദ്യം ഗുണം കൈവരുന്നതാണ്. 

Advertisment

ഗവേഷണം പൂർത്തീകരിക്കും. ഭൂസ്വത്ത്  അനുഭവയോഗ്യമാവുന്നതാണ്. വാടകയിനത്തിൽ വരുമാനമുണ്ടാവും. തുടരുന്ന രോഗങ്ങൾക്ക് മറ്റുചികിൽസകൾ പരീക്ഷിക്കാവുന്നതാണ്.  നിക്ഷേപം, ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാൻ അശ്രാന്തപരിശ്രമം ആവശ്യമാണ്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

ഉത്രട്ടാതി

ജന്മശനിയും പന്ത്രണ്ടിൽ രാഹുവും നാലിലും അഞ്ചിലുമായി വ്യാഴവും സഞ്ചരിക്കുകയാൽ നഷ്ടങ്ങളോടൊപ്പം നേട്ടവും കഷ്ടങ്ങളോടൊപ്പം സുഖവും അനുഭവപ്പെടുന്നതാണ്. ഗൃഹനിർമ്മാണം ക്ലേശിച്ചിട്ടാണെങ്കിലും പൂർത്തീകരിക്കും. പുതിയ വാഹനം വാങ്ങും. വിദേശയാത്രകൾ, കുടുംബ സമാഗമം, മക്കൾക്ക് ശ്രേയസ്സ് തുടങ്ങിയവ ഭവിക്കുന്നതാണ്. കലാരംഗത്തുള്ളവർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരാം. 

പഠനം നല്ലരീതിയിൽ മുഴുമിപ്പിക്കുന്നതാണ്.  ചെറിയ കാലതാമസമുണ്ടായാലും പഠിപ്പിനൊത്ത ജോലി ലഭിക്കുന്നതായിരിക്കും. ചെയ്തുപോരുന്ന തൊഴിലിൽ വർഷാദ്യം അല്പം മാന്ദ്യമുണ്ടാവാം. വലിയ മുതൽമുടക്കുകൾ ഒഴിവാക്കുക കാമ്യം. അദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം ഭവിക്കുന്നതാണ്. ജീവിതശൈലീരോഗങ്ങൾക്ക് ചികിൽസ ആവശ്യമാവും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

രേവതി

ജന്മശനിക്കാലം തുടരുകയാണ്. മനപ്രയാസവും സമ്മർദ്ദവും കുറയില്ല. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും.  പ്രണയബന്ധത്തിലേർപ്പെടാം.  കാര്യാലോചനാസമിതികളിൽ സജീവമായി പങ്കെടുക്കും. ഗൂഢവിദ്യകൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. ദുരാരോപണങ്ങൾ വലയ്ക്കുമെങ്കിലും അതിജീവിക്കാനാവും. രാഷ്ട്രീയ മത്സരങ്ങൾ കടുത്തതായേക്കും. കൃത്യാന്തരങ്ങൾ ഏറ്റെടുക്കുകയാൽ ചില രംഗത്ത് പാളിച്ചകൾ വരാം. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കെട്ടിടം  പണിയേൽപ്പിച്ചവർ അലസരാവുന്നത് കണ്ടറിയും. ദാമ്പത്യത്തിൽ വിരഹാനുഭവങ്ങൾ വരാം. ജോലിക്കാര്യമായിട്ടോ മറ്റുകാരണങ്ങളാലോ വീടുവിട്ടുനിൽക്കേണ്ടി വന്നേക്കും. ഉദര, പാദ, ഹൃദയ രോഗങ്ങൾ ക്ലേശിപ്പിക്കുന്നതാണ്. പരാശ്രയം ആവശ്യമായി വരാം. കടബാധ്യതകൾ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ പരിഹരിക്കും.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: