/indian-express-malayalam/media/media_files/2025/12/23/new-year-sreenivas-moolam-2025-12-23-09-19-50.jpg)
Source: Freepik
മൂലം
കണ്ടകശനി തുടരുന്നുണ്ട്. രാഹു മൂന്നിലും വ്യാഴം ഏഴിലും എട്ടിലും സഞ്ചരിക്കുന്നു. സമ്മർദങ്ങൾക്കൊപ്പം ജീവിക്കുമ്പോഴും ജീവിതത്തിൻ്റെ ഹരിതഭംഗികൾ ആസ്വദിക്കാനും അനുഭവിക്കാനും പറ്റുന്ന വർഷമാണ്. പാർശ്വവല്കരിക്കപ്പെടാൻ തൊഴിലിടത്തിൽ ശ്രമങ്ങളുണ്ടാവാം. എന്നാൽ അതിനെ മറികടക്കാൻ ഇച്ഛാശക്തിയും കർമ്മദാർഢ്യവും ഉണ്ടായാൽ മതി.
ഉന്നത ബിരുദം നേടിയാലും വരുമാനമുള്ള തൊഴിലുണ്ടാവാൻ കാത്തിരിക്കേണ്ടതായി വരാം. നിലവിലെ ജോലി ഉപേക്ഷിക്കുക ആലോചനാപൂർവ്വം വേണ്ടതാണ്. വിദേശത്ത് അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഗാർഹികമായ പ്രശ്നങ്ങൾ തുറന്ന പെരുമാറ്റത്തിലൂടെ പരിഹരിക്കണം. പാർട്ണർഷിപ്പ് മെച്ചപ്പെടും. അനുരാഗികൾക്ക് സന്തോഷിക്കാനാവും. ഗൃഹനിർമ്മാണം മെല്ലെയായേക്കാം.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
പൂരാടം
വ്യാഴം ഏഴിലും എട്ടിലും, ശനി നാലിലും, രാഹു മൂന്നിലും സഞ്ചരിക്കുകയാൻ 2025 ൻ്റെ ഫലങ്ങളുടെ തുടർച്ചയാവും ഭാഗികമായി 2026 ഉം. ജോലിസ്ഥലത്തും വീട്ടിലും സമാധാനം കുറയാം. ചില സന്ദർഭങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടും. ശരിതെറ്റുകൾ അവ്യക്തങ്ങളാവും. വിദ്യാഭ്യാസത്തിൽ ആലസ്യത്തിനിടയുണ്ട്. പഠനം പൂർത്തിയാക്കിയവർക്ക് ചെറിയ അവസരങ്ങൾ കൈവരും.
അന്യനാട്ടിൽ പഠനമോ തൊഴിലോ സാധ്യമാവുന്നതാണ്. രാഷ്ട്രീയത്തിൽ വെല്ലുവിളികൾ ഉയരാം. ശക്തമായ പിന്തുണകൾ കരുത്തുപകരും. പുതുകാര്യങ്ങൾക്ക് തുടക്കം കുറിക്കാനാവും. ധനപരമായ കരുതലുണ്ടായാൽ മതിയാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാവും. അനുരാഗത്തിൽ അസ്വാരസ്യം ഉയരാം. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഉത്രാടം
ധനു, മകരം രാശികളിൽ ഉൾപ്പെടുന്ന നക്ഷത്രമാണ് ഉത്രാടം. സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വർഷമാണ്. ജീവിതത്തെ പാടെ മാറ്റിമറിക്കുന്ന വലിയ മാറ്റങ്ങളൊന്നും വന്നുചേരണമെന്നില്ല. കാര്യപ്രാപ്തിക്ക് ചിലപ്പോൾ അമിതാധ്വാനം ആവശ്യമാവും. ചെറുയത്നങ്ങൾ ഗുണകരമാവാനും മതി. സാങ്കേതിക വിദ്യാഭ്യാസത്തിൽ ബിരുദം സമ്പാദിക്കും. അന്യനാട്ടിൽ ജോലികിട്ടുന്നതാണ്.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ബിസിനസ്സ് നടത്തുന്നവർക്ക് സർക്കാരിൽ നിന്നും തടസ്സങ്ങൾ വരാം. ഉപഭോക്താക്കളുടെ പിൻതുണ ലഭിക്കുന്നതാണ്. സാഹിത്യം, അഭിനയം, സംഗീതം മുതലായ കലാമേഖലകളിൽ ശോഭിക്കാനാവും. പുതുവാഹനം വാങ്ങാൻ സാധിക്കും. തീർത്ഥയാത്രകൾ നിരന്തരമാവും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us