/indian-express-malayalam/media/media_files/2026/01/12/varshaphalam-edappal-revathy-2026-01-12-09-37-18.jpg)
Image Source: Freepik
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )
ഉത്തരവാദിത്വബോധത്തോടും ആത്മാർത്ഥതയോടും പ്രവൃത്തിക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും. കലാകാരന്മാർക്ക് അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവില്ല. തൊഴിലന്വേഷകർക്ക് അവസരങ്ങൾ വിനിയോഗിക്കാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ കച്ചവട ലാഭം, മനോവ്യാകുലതകൾ, മത്സര വിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പദവികൾ, ഭാഗ്യാനുഭവം, കാർഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ലഘുവായ ദേഹാസ്വസ്ഥതകൾ, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, പുണ്യപ്രവൃത്തികൾ, പ്രശസ്തി, ബഹുജന സമ്മിതി എന്നിവ ഉണ്ടാകും.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്.എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തികസ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാകും. വിവാഹം, സന്തോഷപൂർണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. വ്യാപാരം, കൃഷി എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ അത്യാവശ്യം ആണ്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശത്രുപീഡ, കച്ചവടലാഭം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ബന്ധുജന ക്ലേശം, കർമ്മപുഷ്ടി, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭൂമി ലാഭം, വിദ്യാഗുണം, ഐശ്വര്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, വിദേശ യാത്രകൾ, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം.അഭിമാനവും കീർത്തിയും പ്രസിദ്ധിയും അനുഭവിക്കും.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തീർത്ഥാടനം, ധനധാന്യ സമൃദ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കുടുംബപുഷ്ടി, സന്താന സൗഭാഗ്യം,മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആഗ്രഹസഫലീകരണം, വിവാഹം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സ്വജനാനുകൂല്യം, ഗൃഹ നിർമ്മാണം, വിദ്യാലാഭം, മനഃ സുഖം എന്നിവ ഉണ്ടാകും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us