/indian-express-malayalam/media/media_files/2025/12/19/varsha-phalam-sreenivas-makam-2025-12-19-11-28-19.jpg)
Source: Freepik
മകം
വ്യാഴം പതിനൊന്നിലും പന്ത്രണ്ടിലും, രാഹു ഏഴിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്നതിനാൽ ഗുണവും ദോഷവും, ലാഭവും നഷ്ടവും മാറി മാറി അനുഭവപ്പെടുന്നതാണ്. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കുവാനാവും. ഭൂമി വില്പനയിൽ തടസ്സങ്ങൾ വരാം. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം എന്നിവയിൽ നിന്നും ധനാഗമമുണ്ടാവും. ഉദ്യോഗം തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കിട്ടാം.
വഴിവാണിഭം, ചെറുസംരംഭങ്ങൾ, കമ്മീഷൻ പ്രവർത്തനം എന്നിവ ഗുണകരമാവും. സഹോദര ഗുണം കുറയും. ദുരാരോപണങ്ങളെ നേരിടും. മത്സരങ്ങളിൽ എതിർപ്പ് അധികമാവും. പൂർവ്വിക സ്വത്തിനായി വ്യവഹാരം വേണ്ടിവരാം. പ്രണയാഭ്യർത്ഥനകൾ തിരസ്കരിക്കപ്പെടാനിടയുണ്ട്. തീർത്ഥാടനം, ദൈവിക കർമ്മങ്ങൾ എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
പൂരം
മുൻവർഷത്തിന്റെ തുടർച്ചതന്നെയാവും ഈ വർഷവും. ചെറിയ കാര്യങ്ങൾ നേടാൻ വിഷമിക്കും. വലിയ കാര്യങ്ങൾ എളുപ്പത്തിൽ കൈവരികയും ചെയ്യും. മേലധികാരികൾ അനുകൂലിക്കും. എന്നാൽ സഹപ്രവർത്തകർ മറുചേരിയിലാവും. ജാമ്യം നിൽക്കുക, സാക്ഷിപറയുക തുടങ്ങിയവയിൽ കരുതൽ ആവശ്യമാണ്. അവിവാഹിതർക്ക് വിവാഹം നടക്കാം. പ്രണയത്തിൽ വിഘ്നങ്ങൾ ഏർപ്പെടുന്നതാണ്.
പഠിപ്പിനൊത്ത ജോലി കിട്ടുക എളുപ്പമാവില്ല. കുടുംബജീവിതത്തിൽ സാമാന്യമായ സംതൃപ്തി വരും. പൂർവ്വിക സ്വത്ത് വിൽക്കാനായേക്കും. ഗൃഹനിർമ്മാണത്തിൽ ഇഴച്ചിലുണ്ടാവും. അന്യദേശത്ത് പഠിക്കാൻ/ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഗ്രന്ഥരചന, കലാപ്രവർത്തനം തുടങ്ങിയവയിൽ ആനന്ദം കണ്ടെത്തുന്നതാണ്. ആരോഗ്യ പരമായി അലംഭാവമരുത്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
ഉത്രം
ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയും കന്നിക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം പകുതിയും കൂടുതൽ അനുകൂലമാവും. സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. കടബാധ്യത വരുത്താതിരിക്കാൻ മിതവ്യയം ശീലിക്കണം. പണയ സ്വർണ്ണം തിരിച്ചെടുക്കാനാവും. വാടകയിനത്തിലും മറ്റും ആദായം വരുന്നതായിരിക്കും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
സ്വതന്ത്ര ചിന്താഗതി മൂലം ചിലപ്പോൾ സംഘടനയുടെ നിയമാവലി അനുസരിക്കാതിരുന്നേക്കും. ആക്ഷേപങ്ങളെ തമസ്കരിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയബന്ധം തടസ്സങ്ങളെ നേരിടും. സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിച്ചേക്കും. ഗവേഷണ പ്രബന്ധത്തിൽ അഴിച്ചുപണി വേണ്ടതായി വരും. ഗൃഹസ്ഥാശ്രമം തൃപ്തികരമായി തുടരുന്നതാണ്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us