scorecardresearch

കർക്കടകക്കൂറുകാർക്ക് വിവാഹം നടക്കും, ചിങ്ങക്കൂറുകാർ പുതിയ വാഹനം വാങ്ങും, കന്നിക്കൂറുകാർക്ക് സാമ്പത്തിക ലാഭം

കർക്കടകക്കൂറു മുതൽ കന്നിക്കൂറുവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

കർക്കടകക്കൂറു മുതൽ കന്നിക്കൂറുവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
New Update
edappal varshaphalam karkkidakam

Image Source: Freepik

കർക്കടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് മേലധികാരികളുടെ എതിർപ്പുകൾ ഉണ്ടാകും. എങ്കിലും കഠിനാധ്വാനം ചെയ്തു ഉത്തരവാദിത്വമേറിയ ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും സാധിക്കും. പഠനരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല.വിവാഹം, തൊഴിൽ ലബ്ദ്ധി എന്നിവ ഉണ്ടാകും.

Advertisment

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കർമ്മപുഷ്ടി,ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ,അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ വിദേശ യാത്രകൾ,മനഃസുഖം, കാർഷികാദായം,പ്രസിദ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, വിദ്യാലാഭം, സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഉയർന്ന പദവികൾ,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ,കാർഷികസമ്പത്ത് എന്നിവ ഉണ്ടാകും. 

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4)

കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും. അപ്രതീക്ഷിതമായ ചിലവുകൾ  ഉണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം, ഗൃഹ നിർമ്മാണം, പുതിയ വാഹനം എന്നിവ സാധ്യമാകും. വിദ്യാർത്ഥികൾക്ക് അന്യദേശ വാസം, അഭിമുഖങ്ങളിൽ വിജയം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ, മനഃ ക്ലേശം എന്നിവ ഉണ്ടാകും. കുടുംബജീവിതത്തിൽ വിഷമാവസ്ഥകൾ ഉണ്ടാകുമെങ്കിലും അവയെല്ലാം ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ സന്താനശ്രേയസ്സ്, അംഗീകാരങ്ങൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ  ശത്രുപീഡ, അന്യദേശ വാസം, എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇഷ്ടജനക്ലേശം, ഭവനനിർമ്മാണം എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുടുംബപുഷ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നിക്കൂറ് (ഉത്രം3/4,അത്തം,ചിത്ര1/2)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്.കർമ്മമേഖലയിൽ സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും. സാമ്പത്തിക ലാഭവും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും.വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സാധ്യമാകും.ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുടുംബജീവിതം ആഹ്ലാദകരം ആയിരിക്കും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രസിദ്ധി,വിദ്യാലാഭം,ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ധനലാഭം, പരീക്ഷവിജയം, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സന്താനസൗഭാഗ്യം, സൗഖ്യം,മേലധികാരികളുടെ അപ്രീതി  എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടപുരോഗതി,ദൂര യാത്രകൾ, ഭൂമിലാഭം എന്നിവ ഉണ്ടാകും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: