scorecardresearch

Horoscope 2026 Prediction: വർഷഫലം: മൂലം മുതൽ രേവതിവരെ

Horoscope 2026 Forecast | Moolam to Revathy Nakshatra Predictions: മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope 2026 Forecast | Moolam to Revathy Nakshatra Predictions: മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
New Update
new year edappal

Aswathy to Ayilyam Star Predictions New Year Astrology 2026: പുതുവർഷ ഫലം

2026 Astrological predictions Moolam to Revathy: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു 

Advertisment

ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)

കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. പ്രതിസന്ധിഘട്ടങ്ങളെ കൗശലപൂർവ്വം തരണം ചെയ്യും. നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ വിഷമതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മരംഗത്ത് ഉയർച്ച, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മപുഷ്ടി, സാമ്പത്തിക ലാഭം, നേതൃപദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, വിദേശ വാസം, ആഘോഷങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃ ക്ലേശം, സന്താന സൗഭാഗ്യം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഔന്നത്യം, കുടുംബ ശ്രേയസ്സ്, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )

ഉത്തരവാദിത്വബോധത്തോടും ആത്മാർത്ഥതയോടും പ്രവൃത്തിക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും.കലാകാരന്മാർക്ക് അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവില്ല.തൊഴിലാന്വേഷകർക്ക് അവസരങ്ങൾ വിനിയോഗിക്കാൻ സാധിക്കും.
 
ജനുവരി, ഫെബ്രുവരി,മാർച്ച്‌ മാസങ്ങളിൽ കച്ചവട ലാഭം, മനോവ്യാകുലതകൾ, മത്സര വിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ പദവികൾ, ഭാഗ്യാനുഭവം, കാർഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ലഘുവായ ദേഹാസ്വസ്ഥതകൾ, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, പുണ്യപ്രവൃത്തികൾ, പ്രശസ്തി, ബഹുജന സമ്മിതി എന്നിവ ഉണ്ടാകും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്.എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തികസ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാകും. വിവാഹം, സന്തോഷപൂർണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. വ്യാപരം, കൃഷി എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ അത്യാവശ്യം ആണ്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശത്രുപീഡ, കച്ചവടലാഭം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ബന്ധുജന ക്ലേശം, കർമ്മപുഷ്ടി,  അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭൂമി ലാഭം, വിദ്യാഗുണം, ഐശ്വര്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, വിദേശ യാത്രകൾ, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം.അഭിമാനവും കീർത്തിയും പ്രസിദ്ധിയും അനുഭവിക്കും.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ തീർത്ഥാടനം, ധനധാന്യ സമൃദ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കുടുംബപുഷ്ടി, സന്താന സൗഭാഗ്യം,മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം  എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആഗ്രഹസഫലീകരണം, വിവാഹം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സ്വജനാനുകൂല്യം, ഗൃഹ നിർമ്മാണം, വിദ്യാലാഭം, മനഃ സുഖം എന്നിവ ഉണ്ടാകും.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: