/indian-express-malayalam/media/media_files/2025/12/29/edappal-varsha-makam-2025-12-29-14-20-53.jpg)
Aswathy to Ayilyam Star Predictions New Year Astrology 2026: പുതുവർഷ ഫലം
2026 Astrological predictions Makam to Thrikketta: മകം മുതൽ തൃക്കേട്ടവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4)
കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും.അപ്രതീക്ഷിതമായ ചിലവുകൾ ഉണ്ടാകും.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം, ഗൃഹ നിർമ്മാണം, പുതിയ വാഹനം എന്നിവ സാധ്യമാകും. വിദ്യാർത്ഥികൾക്ക് അന്യദേശ വാസം, അഭിമുഖങ്ങളിൽ വിജയം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ, മനഃ ക്ലേശം എന്നിവ ഉണ്ടാകും.കുടുംബജീവിതത്തിൽ വിഷമാവസ്ഥകൾ ഉണ്ടാകുമെങ്കിലും അവയെല്ലാം ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.
Also Read: Horoscope 2026 Prediction: വർഷഫലം: അശ്വതി മുതൽ ആയില്യംവരെ
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സന്താനശ്രേയസ്സ്, അംഗീകാരങ്ങൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ശത്രുപീഡ, അന്യദേശ വാസം, എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇഷ്ടജനക്ലേശം, ഭവനനിർമ്മാണം എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുടുംബപുഷ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
കന്നിക്കൂറ് (ഉത്രം3/4,അത്തം,ചിത്ര1/2)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്.കർമ്മമേഖലയിൽ സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും. സാമ്പത്തിക ലാഭവും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും.വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സാധ്യമാകും.ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുടുംബജീവിതം ആഹ്ലാദകരം ആയിരിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രസിദ്ധി,വിദ്യാലാഭം,ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ധനലാഭം, പരീക്ഷവിജയം, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സന്താനസൗഭാഗ്യം, സൗഖ്യം,മേലധികാരികളുടെ അപ്രീതി എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടപുരോഗതി,ദൂര യാത്രകൾ, ഭൂമിലാഭം എന്നിവ ഉണ്ടാകും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
തുലാക്കൂറ് (ചിത്ര1/2,ചോതി,വിശാഖം3/4)
അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. ഔദ്യോഗിക രംഗത്ത് ഉയർച്ച, നേതൃപദവികൾ, കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം എന്നിവ ഉണ്ടാകും.ഗൃഹ നവീകരണം, പുതിയ വാഹനങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ, ഉപരിപഠനം എന്നിവ സാധ്യമാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും.ഉദ്ദേശിച്ച കാര്യങ്ങൾക്ക് പണം മുടക്കാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദൂരയാത്രകൾ,കാര്യവിജയം,കർമ്മപുരോഗതി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ലഘുവായ ദേഹാസ്വസ്ഥതകൾ,പ്രിയജനാനുകൂല്യം, പരീക്ഷവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കർമ്മരംഗത്ത് സ്ഥലം മാറ്റം, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടലാഭം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ശത്രുപീഡ എന്നിവ ഉണ്ടാകും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
വൃശ്ചികക്കൂറ്‍ (വിശാഖം1/4,അനിഴം,തൃക്കേട്ട)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ, ഉത്തരവാദിത്വമേറിയ ചുമതലകൾ എന്നിവ ഉണ്ടാകും.സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്ത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം സാധ്യമാകും. കുടുംബ ജീവിതത്തിൽ കലഹങ്ങളും സ്വത്തുതർക്കങ്ങളും ഉണ്ടാകും. വ്യവസായം, കൃഷി എന്നിവ ലാഭകരം ആയിരിക്കും. ആരോഗ്യപരമായ വിഷമതകൾ മനഃ ക്ലേശം ഉണ്ടാക്കും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us