scorecardresearch

Horoscope 2026 Prediction: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope 2026 Forecast | Ashwathy to Revathy Nakshatra Predictions: അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope 2026 Forecast | Ashwathy to Revathy Nakshatra Predictions: അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Edappal varshphalam

Aswathy to Revathy Star Predictions New Year Astrology 2026: പുതുവർഷ ഫലം

2026 Astrological predictions Ashwathy to Revathy: അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു.

Advertisment

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്. കർമ്മരംഗത്ത് ഉത്തരവാദിത്വമേറിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകൾ സാമ്പത്തിക മേഖലയെ താളം തെറ്റിക്കും. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന വിജയവും ഉപരിപഠനം സാധ്യമാവുകയും ചെയ്യും. വ്യാപാര മേഖല ശരാശരി നിലവാരത്തിൽ കൊണ്ടുപോകുവാൻ സാധിക്കും. ദേഹാസ്വസ്ഥതകൾ മനപ്രയാസങ്ങൾ സൃഷ്ടിക്കും.

 ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധനലാഭം, കുടുംബസുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ നേതൃസ്ഥാനലബ്ദ്ധി, വിദ്യാഭ്യാസപുരോഗതി, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തടസ്സങ്ങൾ, അംഗീകാരങ്ങൾ, സന്താന ലബ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കലഹങ്ങൾ, ആരോഗ്യപരമായ വിഷമതകൾ, ഗൃഹ നിർമ്മാണം, വാഹനലാഭം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം1/2)

അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്. വർഷാരംഭത്തിൽ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഗുണഫലം അനുഭവിക്കും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. സംതൃപ്തിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകും. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ഭൂമി ഇടപാടുകളിൽ നിന്നും ലാഭം, ഭാഗ്യാനുഭവം, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ മനഃ ക്ലേശം, അനാവശ്യ ചിലവുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കർമ്മരംഗത്ത് ഉയർച്ച,ബന്ധുജന സുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷിക മേഖലയിൽ നിന്നും ലാഭം, സഹപ്രവർത്തകരിൽ നിന്നും പൂർണമായ സഹകരണം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)

സന്തോഷവും ശ്രേയസ്സും നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ സാധിക്കും.കർമ്മ രംഗത്ത് മാറ്റങ്ങളോ പുതിയ തൊഴിൽ മേഖലകളോ ഉണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹ നിർമ്മാണം, പുതിയ വാഹനങ്ങൾ എന്നിവ ഉണ്ടാകും.ലഘുവായ ദേഹാസ്വസ്ഥതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.കച്ചവടം വിപുലീകരിക്കാൻ സാധിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ബഹുജന സമ്മിതി, പരീക്ഷവിജയം, കീർത്തി എന്നിവ ഉണ്ടാകും.

ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ധനധാന്യ സമൃദ്ധി, തൊഴിൽരംഗത്ത് അനുകൂലമായ സ്ഥലം മാറ്റം, ദേഹരിഷ്ടുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കലഹങ്ങൾ,ഇഷ്ടജനവിരഹം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ തൊഴിലവസരങ്ങൾ, അംഗീകാരങ്ങൾ,കാർഷികാദായം എന്നിവ ഉണ്ടാകും.

കർക്കടകക്കൂറ് (പുണർതം1/4, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് മേലധികാരികളുടെ എതിർപ്പുകൾ ഉണ്ടാകും. എങ്കിലും കഠിനാധ്വാനം ചെയ്തു ഉത്തരവാദിത്വമേറിയ ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും സാധിക്കും. പഠനരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല.വിവാഹം, തൊഴിൽ ലബ്ദ്ധി എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കർമ്മപുഷ്ടി,ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ,അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ വിദേശ യാത്രകൾ,മനഃസുഖം, കാർഷികാദായം,പ്രസിദ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, വിദ്യാലാഭം, സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഉയർന്ന പദവികൾ,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ,കാർഷികസമ്പത്ത് എന്നിവ ഉണ്ടാകും. 

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

ചിങ്ങക്കൂറ് (മകം,പൂരം,ഉത്രം1/4)

കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും.അപ്രതീക്ഷിതമായ ചിലവുകൾ  ഉണ്ടാകും.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം, ഗൃഹ നിർമ്മാണം, പുതിയ വാഹനം എന്നിവ സാധ്യമാകും. വിദ്യാർത്ഥികൾക്ക് അന്യദേശ വാസം, അഭിമുഖങ്ങളിൽ വിജയം എന്നിവ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ, മനഃ ക്ലേശം എന്നിവ ഉണ്ടാകും.കുടുംബജീവിതത്തിൽ വിഷമാവസ്ഥകൾ ഉണ്ടാകുമെങ്കിലും അവയെല്ലാം ഫലപ്രദമായി പരിഹരിക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ സന്താനശ്രേയസ്സ്, അംഗീകാരങ്ങൾ, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ  ശത്രുപീഡ, അന്യദേശ വാസം, എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇഷ്ടജനക്ലേശം, ഭവനനിർമ്മാണം എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കുടുംബപുഷ്ടി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം3/4,അത്തം,ചിത്ര1/2)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്.കർമ്മമേഖലയിൽ സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും. സാമ്പത്തിക ലാഭവും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും.വിദ്യാർത്ഥികൾക്ക് ഉന്നത വിജയം സാധ്യമാകും.ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കുടുംബജീവിതം ആഹ്ലാദകരം ആയിരിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രസിദ്ധി,വിദ്യാലാഭം,ലഘുവായ ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ധനലാഭം, പരീക്ഷവിജയം, ബന്ധുജന ക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സന്താനസൗഭാഗ്യം, സൗഖ്യം,മേലധികാരികളുടെ അപ്രീതി  എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടപുരോഗതി,ദൂര യാത്രകൾ, ഭൂമിലാഭം എന്നിവ ഉണ്ടാകും.

തുലാക്കൂറ് (ചിത്ര1/2,ചോതി,വിശാഖം3/4)

അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. ഔദ്യോഗിക രംഗത്ത് ഉയർച്ച, നേതൃപദവികൾ, കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം എന്നിവ ഉണ്ടാകും.ഗൃഹ നവീകരണം, പുതിയ വാഹനങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ, ഉപരിപഠനം എന്നിവ സാധ്യമാകും. കുടുംബ ജീവിതം ആഹ്ലാദപ്രദം ആയിരിക്കും.ഉദ്ദേശിച്ച കാര്യങ്ങൾക്ക് പണം മുടക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ദൂരയാത്രകൾ,കാര്യവിജയം,കർമ്മപുരോഗതി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ലഘുവായ ദേഹാസ്വസ്ഥതകൾ, പ്രിയജനാനുകൂല്യം, പരീക്ഷവിജയം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, കർമ്മരംഗത്ത് സ്ഥലം മാറ്റം, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവടലാഭം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ശത്രുപീഡ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം1/4,അനിഴം,തൃക്കേട്ട)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ, ഉത്തരവാദിത്വമേറിയ ചുമതലകൾ എന്നിവ ഉണ്ടാകും.സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്ത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം സാധ്യമാകും. കുടുംബ ജീവിതത്തിൽ കലഹങ്ങളും സ്വത്തുതർക്കങ്ങളും ഉണ്ടാകും. വ്യവസായം, കൃഷി എന്നിവ ലാഭകരം ആയിരിക്കും. ആരോഗ്യപരമായ വിഷമതകൾ മനഃ ക്ലേശം ഉണ്ടാക്കും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)

കഠിനാദ്ധ്വാനം ചെയ്ത് വിജയം കൈവരിക്കും. പ്രതിസന്ധിഘട്ടങ്ങളെ കൗശലപൂർവ്വം തരണം ചെയ്യും. നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ വിഷമതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മരംഗത്ത് ഉയർച്ച, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മപുഷ്ടി, സാമ്പത്തിക ലാഭം, നേതൃപദവികൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, വിദേശ വാസം, ആഘോഷങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മനഃ ക്ലേശം, സന്താന സൗഭാഗ്യം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഔന്നത്യം, കുടുംബ ശ്രേയസ്സ്, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )

ഉത്തരവാദിത്വബോധത്തോടും ആത്മാർത്ഥതയോടും പ്രവൃത്തിക്കാൻ സാധിക്കും. സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും.കലാകാരന്മാർക്ക് അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. ആരോഗ്യരംഗത്ത് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവില്ല.തൊഴിലാന്വേഷകർക്ക് അവസരങ്ങൾ വിനിയോഗിക്കാൻ സാധിക്കും.
 
ജനുവരി, ഫെബ്രുവരി,മാർച്ച്‌ മാസങ്ങളിൽ കച്ചവട ലാഭം, മനോവ്യാകുലതകൾ, മത്സര വിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ പദവികൾ, ഭാഗ്യാനുഭവം, കാർഷികാദായം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ലഘുവായ ദേഹാസ്വസ്ഥതകൾ, ആഗ്രഹ സഫലീകരണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, പുണ്യപ്രവൃത്തികൾ, പ്രശസ്തി, ബഹുജന സമ്മിതി എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആണ്.എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ അത്യാവശ്യമാണ്. സാമ്പത്തികസ്ഥിതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാകും. വിവാഹം, സന്തോഷപൂർണ്ണമായ കുടുംബജീവിതം എന്നിവ ഉണ്ടാകും. വ്യാപരം, കൃഷി എന്നിവയിൽ നിന്നും ലാഭം ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ അത്യാവശ്യം ആണ്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ശത്രുപീഡ, കച്ചവടലാഭം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ബന്ധുജന ക്ലേശം, കർമ്മപുഷ്ടി, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഭൂമി ലാഭം, വിദ്യാഗുണം, ഐശ്വര്യം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, വിദേശ യാത്രകൾ, സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

വിപരീതാവസ്ഥകളെ ധൈര്യപൂർവ്വം നേരിട്ട് വിജയം കൈവരിക്കാൻ സാധിക്കും. കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം.അഭിമാനവും കീർത്തിയും പ്രസിദ്ധിയും അനുഭവിക്കും.ഭൂമി ഇടപാടുകളിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും. അടുത്ത സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ തീർത്ഥാടനം, ധനധാന്യ സമൃദ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കുടുംബപുഷ്ടി, സന്താന സൗഭാഗ്യം,മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം  എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആഗ്രഹസഫലീകരണം, വിവാഹം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സ്വജനാനുകൂല്യം, ഗൃഹ നിർമ്മാണം, വിദ്യാലാഭം, മനഃ സുഖം എന്നിവ ഉണ്ടാകും.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: