/indian-express-malayalam/media/media_files/2025/12/27/varshaphalam-edappal-ashwathy-2025-12-27-15-13-35.jpg)
Aswathy to Ayilyam Star Predictions New Year Astrology 2026: പുതുവർഷ ഫലം
2026 Astrological predictions Ashwathy to Ayilyam: അശ്വതി മുതൽ ആയില്യംവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്. കർമ്മരംഗത്ത് ഉത്തരവാദിത്വമേറിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. അപ്രതീക്ഷിതമായ ചിലവുകൾ സാമ്പത്തിക മേഖലയെ താളം തെറ്റിക്കും. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന വിജയവും ഉപരിപഠനം സാധ്യമാവുകയും ചെയ്യും. വ്യാപാര മേഖല ശരാശരി നിലവാരത്തിൽ കൊണ്ടുപോകുവാൻ സാധിക്കും. ദേഹാസ്വസ്ഥതകൾ മനപ്രയാസങ്ങൾ സൃഷ്ടിക്കും.
ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ധനലാഭം, കുടുംബസുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നേതൃസ്ഥാനലബ്ദ്ധി, വിദ്യാഭ്യാസപുരോഗതി, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തടസ്സങ്ങൾ, അംഗീകാരങ്ങൾ, സന്താന ലബ്ധി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കലഹങ്ങൾ, ആരോഗ്യപരമായ വിഷമതകൾ, ഗൃഹ നിർമ്മാണം, വാഹനലാഭം എന്നിവ ഉണ്ടാകും.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം1/2)
അനുകൂല ഫലങ്ങൾ ഉണ്ടാകുന്ന കാലമാണ്. വർഷാരംഭത്തിൽ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഗുണഫലം അനുഭവിക്കും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. സംതൃപ്തിയും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഭൂമി ഇടപാടുകളിൽ നിന്നും ലാഭം, ഭാഗ്യാനുഭവം, ശ്രേയസ്സ് എന്നിവ ഉണ്ടാകും.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മനഃ ക്ലേശം, അനാവശ്യ ചിലവുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കർമ്മരംഗത്ത് ഉയർച്ച,ബന്ധുജന സുഖം, പ്രശസ്തി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷിക മേഖലയിൽ നിന്നും ലാഭം, സഹപ്രവർത്തകരിൽ നിന്നും പൂർണമായ സഹകരണം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
സന്തോഷവും ശ്രേയസ്സും നിറഞ്ഞ കുടുംബ ജീവിതം നയിക്കാൻ സാധിക്കും.കർമ്മ രംഗത്ത് മാറ്റങ്ങളോ പുതിയ തൊഴിൽ മേഖലകളോ ഉണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹ നിർമ്മാണം, പുതിയ വാഹനങ്ങൾ എന്നിവ ഉണ്ടാകും.ലഘുവായ ദേഹാസ്വസ്ഥതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.കച്ചവടം വിപുലീകരിക്കാൻ സാധിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബഹുജന സമ്മിതി, പരീക്ഷവിജയം, കീർത്തി എന്നിവ ഉണ്ടാകും.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ധനധാന്യ സമൃദ്ധി, തൊഴിൽരംഗത്ത് അനുകൂലമായ സ്ഥലം മാറ്റം, ദേഹരിഷ്ടുകൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കലഹങ്ങൾ,ഇഷ്ടജനവിരഹം, വിഭവപുഷ്ടി എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ തൊഴിലവസരങ്ങൾ, അംഗീകാരങ്ങൾ,കാർഷികാദായം എന്നിവ ഉണ്ടാകും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് മേലധികാരികളുടെ എതിർപ്പുകൾ ഉണ്ടാകും. എങ്കിലും കഠിനാധ്വാനം ചെയ്തു ഉത്തരവാദിത്വമേറിയ ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനും സാധിക്കും. പഠനരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ അനായാസ വിജയം പ്രതീക്ഷിക്കേണ്ടതില്ല.വിവാഹം, തൊഴിൽ ലബ്ദ്ധി എന്നിവ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർമ്മപുഷ്ടി,ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ,അപ്രതീക്ഷിതമായ ധനനഷ്ടം,അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിദേശ യാത്രകൾ,മനഃസുഖം, കാർഷികാദായം,പ്രസിദ്ധി എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, വിദ്യാലാഭം, സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഉയർന്ന പദവികൾ,മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ,കാർഷികസമ്പത്ത് എന്നിവ ഉണ്ടാകും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us