/indian-express-malayalam/media/media_files/2025/12/20/varshaphalam-sreenivas-atham-2025-12-20-11-23-27.jpg)
Source: Freepik
അത്തം
വ്യാഴം പത്തിലും പതിനൊന്നിലും, ശനി ഏഴിലും, രാഹു ആറിലും സഞ്ചരിക്കുന്ന വർഷമാണ്. ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. തൊഴിൽ രംഗം മെച്ചപ്പെടുന്നതാണ്. ആത്മവിശ്വാസം ഉയരും. ബിസിനസ്സുകാർക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് കരുനീക്കങ്ങൾ നടത്താനാവും. പഠനമികവുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉദ്യോഗലബ്ധി കൈവരുന്നതാണ്.
ഭാവിയിൽ പ്രയോജനം ചെയ്യുന്ന ധനസമാഹരണം, നിക്ഷേപം എന്നിവ സാധ്യമാവും. ഏഴിൽ ശനി സഞ്ചരിക്കുകയാൽ പ്രണയാനുഭവങ്ങൾ തടസ്സപ്പെടാം. ദാമ്പത്യത്തിലും ഇടക്കിടെ അസ്വാരസ്യങ്ങൾ തലപൊക്കുന്നതാണ്. അന്യദേശ യാത്രകൾക്ക് അവസരം വന്നുചേരും. ആറിലെ രാഹു ശത്രൂപദ്രവം കുറയ്ക്കും. രോഗചികിൽസ ഫലപ്രദമാവുന്നതാണ്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ചിത്തിര
കന്നി, തുലാം കൂറുകളിലായി വരുന്ന ചിത്തിരനാളുകാർക്ക് നേട്ടങ്ങൾ കുറയില്ല. ഒപ്പം പരിമിതികൾ ബോധ്യമാവും. ചിലപ്പോൾ പരാധീനതകളും അനുഭവപ്പെടും. നിലവിലെ ഉദ്യേഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. അകലങ്ങളിൽ നിന്നും ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടും. വിദേശ തൊഴിലിന് അവസരം സംജാതമാകും. സംഘാടനവൈഭവം കീർത്തിക്കപ്പെടും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
രാഷ്ട്രീയ ഇച്ഛകൾ സഫലമാവുന്നതാണ്. വസ്തു വാങ്ങാൻ/ ഗൃഹംനിർമ്മിക്കാൻ പരിശ്രമിക്കും. പുതുവാഹനം വാങ്ങിയേക്കും. ആഢംബരച്ചെലവുകൾ കുറയില്ല. ബിസിനസ്സുകാർക്ക് കിടമത്സരങ്ങളെ നേരിടേണ്ടി വരുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടാം. പ്രണയാഭ്യർത്ഥനകൾ നിരസിക്കപ്പെടാം. ഭാര്യാഭർത്തൃബന്ധത്തിൽ അനുരഞ്ജനമില്ലെങ്കിൽ സ്വാസ്ഥ്യം നഷ്ടപ്പെട്ടതാവും.
ചോതി
വ്യാഴം ഒമ്പതിലും പത്തിലും ശനി ആറിലും കേതു പതിനൊന്നിലും സ്ഥിതിചെയ്യുന്നതിനാൽ പ്രായേണ നേട്ടങ്ങളും ജീവിതപുരോഗതിയും സിദ്ധിക്കും. ജോലിയില്ലാത്തവർക്ക് കഴിവിനൊത്ത അവസരങ്ങൾ കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അഭിമാനിക്കത്തക്ക കാര്യങ്ങൾ നടന്നുകിട്ടും. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയിൽ ഉന്നത ബിരുദം നേടുവാനാവും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സ്വന്തം വീട്ടിൽ താമസിക്കാനാവും. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമായേക്കും. മകന് ജോലി കിട്ടുകയാൽ കുടുംബ പ്രാരബ്ധങ്ങൾ കുറയുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയ വിവാഹത്തിന് വീട്ടുകാരുടെ സമ്മതം കിട്ടും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us