scorecardresearch

Horoscope 2026 Prediction: വർഷഫലം: അശ്വതി മുതൽ ആയില്യം വരെ

Horoscope 2026 Prediction: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Horoscope 2026 Prediction: അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
varshaphalam new

Aswati to Ayilyam New Year Astrology Prediction: പുതുവർഷ ഫലം

2026 Astrological Predictions Makam to Thrikketta: 2026 ജൂണിൽ വ്യാഴത്തിനുണ്ടാുന്ന രാശിമാറ്റമാണ് മുഖ്യം. വ്യാഴം മിഥുനം രാശിയിലാണ് അതുവരെ. തുടർന്ന് ഉച്ചരാശിയായ കർക്കടകം രാശിയിൽ സഞ്ചരിക്കും. ശനിക്ക് ഈ വർഷം രാശിമാറ്റമില്ല. മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി ഭൂരിഭാഗവും യാത്ര  ചെയ്യുന്നത്. രാഹുവും കേതുവും വർഷാവസാനത്തിന് മുന്നേവരെ  യഥാക്രമം കുംഭം - ചിങ്ങം രാശികളിലാണ്. 

Advertisment

ഡിസംബറിൽ രാഹു മകരത്തിലേക്കും കേതു കർക്കടകത്തിലേക്കും പിൻഗതിയായി പകരുന്നു. വർഷാരംഭത്തിൽ ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക് വരുന്നതും പ്രസ്താവ്യമാണ്. ഈ മുഖ്യമായ ഗ്രഹസഞ്ചാരങ്ങളെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക നക്ഷത്രഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

2025 ൽ നിന്നും വലിയ തോതിലുള്ള മാറ്റമൊന്നും വർഷത്തിൻ്റെ തുടക്കത്തിൽ ഉണ്ടാവണമെന്നില്ല. എന്നാലും ഭൂമിയിൽ നിന്നും ആദായം, വസ്തു വാങ്ങാനോ, ഗൃഹം നിർമ്മിക്കാനോ ഉള്ള സാഹചര്യം എന്നിവ ഉദയം ചെയ്യാം. രാഷ്ട്രീയ മത്സരങ്ങൾക്ക് മുതിരുന്നതാണ്. സംഘടനകളിൽ ശോഭിക്കും. ഭാഗ്യാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ വർഷത്തിന്റെ രണ്ടാംപകുതി കൂടുതൽ മികച്ചതാവും. തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. വിദേശ യാത്ര സാധ്യമാവുന്നതാണ്. കരാർ പണികൾ സ്ഥിരപ്പെടാം. പുതുവാഹനം വാങ്ങാനിടയുണ്ട്. ഭാഗ്യക്കുറി, ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം ഉണ്ടാവും. പ്രണയം വിവാഹത്തിലെത്തും. സന്താനങ്ങളില്ലാത്തവർക്ക് സന്താനങ്ങളുണ്ടാവും. നിക്ഷേപങ്ങളിലൂടെ ആദായം ഉയരും. മാർച്ച്, ജൂലൈ, നവംബർ മാസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

ഭരണി

കാഴ്ചപ്പാടുകൾ മാറിവരാം. കൂടുതൽ ഭൗതിക താല്പര്യങ്ങൾ വന്നെത്തുന്നതാണ്. ജീവിതനിലവാരം മുന്നത്തെക്കാൾ മെച്ചമാകും. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം, വേതനവർദ്ധനവ് ഇവ സാദ്ധ്യമായേക്കും. വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കാനും അർഹതയ്ക്കൊത്ത ജോലിലഭിക്കാനും സാഹചര്യം ഉദയം ചെയ്യുന്നതാണ്. വിദേശത്ത് പഠനം, തൊഴിലന്വേഷണം എന്നിവ സഫലമാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കലാരംഗത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തുന്നതിലൂടെ ലക്ഷ്യത്തിലെത്തും. സ്വയംതൊഴിൽ വളർച്ച പ്രാപിക്കും. കടബാധ്യതകൾ ജൂൺമാസത്തിനു ശേഷം പരിഹരിക്കാനാവും. ഗൃഹനിർമ്മാണത്തിനും സാധ്യത കാണുന്നു. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. ചെറുപ്പക്കാർക്ക് ആഢംബര വാഹനം സ്വന്തമാകുന്നതാണ്.

കാർത്തിക

ആത്മവിശ്വാസം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് സമ്മർദ്ദം കുറയുന്നതാണ്. പുതിയ ഉത്തരവാദിത്വങ്ങൾ വിജയ പഥത്തിലെത്തിക്കും. പാർട്ണർഷിപ്പ് വ്യവസായം പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായുള്ള സ്വത്ത് വ്യവഹാരം രാജിയാവാൻ സാധ്യതയുണ്ട്. കടബാധ്യതകൾ കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം. ഗൃഹം നവീകരിക്കാൻ പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ബാധിക്കാനിടയുണ്ട്. പ്രണയികൾ എതിർപ്പുകളെ നേരിടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് തൊഴിൽപരമായി ഭിന്നദിക്കുകളിൽ അല്പകാലമെങ്കിലും കഴിയേണ്ടിവരും. മക്കളുടെ കാര്യത്തിൽ ചെറിയ ഉത്കണ്ഠകൾ ഉടലെടുത്തേക്കും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

വ്യാഴം രണ്ടിലും മൂന്നിലും ശനി പതിനൊന്നിലും സഞ്ചരിക്കുകയാൽ അഭീഷ്ടപ്രാപ്തി കൈവരുന്ന വർഷം തന്നെയാവും. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. ലോൺ മൂലം ധനാഗമമുണ്ടാവുന്നതാണ്. ഭൗതിക പുരോഗതി ദ്രുതഗതി കൈവരിക്കും. വീടുനിർമ്മാണം ആരംഭിക്കും. തുടങ്ങിക്കഴിഞ്ഞവർക്ക് പൂർത്തീകരിക്കാനും സാധിച്ചേക്കും. ആഗ്രഹിച്ച വാഹനം വാങ്ങുന്നതാണ്. നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗ പ്രവേശം, തൊഴിലിൽ നല്ല ഉയർച്ച എന്നിവയും സ്വാഭാവിക നേട്ടങ്ങളാണ്. പഠനത്തിൽ ഏകാഗ്രതയും  മികച്ച വിജയവും സിദ്ധിക്കുന്നതാണ്. പ്രണയിക്കുന്നവർക്ക് തടസ്സങ്ങളെ മറികടക്കാനാവും. നാലാം ഭാവത്തിൽ കേതു സഞ്ചരിക്കുകയാൻ ഇടക്കിടെ മനക്ലേശങ്ങളും ആരോഗ്യകാര്യത്തിൽ ചില ഉത്കണ്ഠകളും കൂടി ഭവിക്കുന്നതായിരിക്കും.

മകയിരം

ഇടവം, മിഥുനം കൂറുകളിലായി മകയിരം നക്ഷത്രം ഉൾപ്പെടുന്നു. ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലാണ് വർഷം മുഴുവൻ എന്നത് ധനവരവ് അധികരിക്കാനും കഷ്ടങ്ങളെ അതിജീവിക്കാനും അവസരമൊരുക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് കണ്ടകശനി തുടരുകയാൽ തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരാൻ അത്യദ്ധ്വാനം ആവശ്യമാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. എന്നാൽ അർഹിക്കുന്ന ജോലിക്കായി കാത്തിരിക്കേണ്ടി വന്നേക്കും.  വ്യാഴം വർഷത്തിൻ്റെ പകുതി വരെ ഇടവക്കൂറുകാർക്കും ജൂൺ മുതൽ മിഥുനക്കൂറുകാർക്കും ഗുണം ചെയ്യും. എങ്കിലും പൊതുവേ ഭൂമിയിൽ നിന്നും ആദായം, ഗൃഹനിർമ്മാണം, വിദേശ യാത്ര, അപ്രതീക്ഷിത ധനലാഭം, അനുരാഗപുഷ്ടി, ദാമ്പത്യത്തിൽ സാമാന്യം സംതൃപ്തി, രോഗങ്ങളാൽ ഉപദ്രവം എന്നിവ മകയിരം നാളുകാർക്ക് 2026 ൽ പ്രതീക്ഷിക്കാവുന്ന അനുഭവങ്ങളാണ്.

തിരുവാതിര

ജന്മത്തിലും രണ്ടിലുമായി വ്യാഴവും പത്താം ഭാവത്തിൽ ശനിയും ഒമ്പതിൽ രാഹുവും സഞ്ചരിക്കുന്ന വർഷമാണ്. പലപ്പോഴും സമ്മർദ്ദങ്ങൾക്ക് വിധേയരാവും. സ്വാഭാവികമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. ഭാഗ്യപുഷ്ടി ഇല്ലെന്ന തോന്നൽ വരും. ക്രമേണ സാമ്പത്തിക പരാധീനതകൾ കുറയുന്നതാണ്. സ്വന്തം സംരംഭങ്ങൾ തുടങ്ങാനാവും. ചില കണക്കുകൂട്ടലുകൾ പിഴയ്ക്കുമെങ്കിലും 'ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുമെന്ന' തത്ത്വം അനുഭവത്തിലൂടെ അറിയാനിടവരും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ ഉയർന്ന ബിരുദം നേടുവാനാവും. വിവാഹ തടസ്സങ്ങൾ നീങ്ങുന്നതാണ്. പിണങ്ങിയവർക്ക് വീണ്ടും ഒത്തുചേരുന്നതിന് സാധിക്കും. 

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പുണർതം

മിഥുനം, കർക്കടകം കൂറുകളിലായി വരുന്ന പുണർതം നാളുകാർക്ക് സമ്മിശ്രഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്.  സംരംഭങ്ങൾ തുടങ്ങാൻ  അവസരം വന്നെത്തുന്നതാണ്. അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനാവും. പാർട്ണർഷിപ്പുകൾ നല്ലരീതിയിൽ പുരോഗമിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടാൻ വർഷപ്പകുതിയാവണം. ഏജൻസികളിലൂടെ വരുമാനം ഉയരുന്നതായിരിക്കും. അപ്രതീക്ഷിതമായ ധനലാഭത്തിനും സാധ്യത കാണുന്നു. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഫലിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വാഹന ലാഭവും നവീന ഗൃഹോപകരണ ലബ്ധിയും ഭവിക്കും. ബന്ധുക്കളുമായുള്ളവിരോധം നീങ്ങി  ഇണക്കത്തിലാവും. തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അനുരാഗം സഫലമാവുന്നതാണ്. വിദേശയാത്രയ്ക്ക് സഹചര്യം സംജാതമാകും.

പൂയം

വ്യാഴം പന്ത്രണ്ടിലും ജന്മത്തിലും, ശനി ഒമ്പതിലും, രാഹു എട്ടിലും സഞ്ചരിക്കുന്നു. 
ഈ വർഷം അത്യദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുന്നതായിരിക്കും. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശിക്കാൻ ആവർത്തിത ശ്രമങ്ങൾ ആവശ്യമാവും. വ്യാപാരം, വ്യവസായം എന്നിവയ്ക്ക് രജിസ്ട്രേഷൻ കിട്ടാൻ വൈകുന്നതാണ്. നിലവിലെ ബിസിനസ്സിൽ കിടമത്സരങ്ങൾ ഉണ്ടാവും. രാഷ്ട്രീയത്തിൽ  എതിർപ്പുകൾ ഉയരുന്നതായിരിക്കും.  ദൂരദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം  വൈകാനിടയുണ്ട്. വീടുപണി മെല്ലേ മുന്നോട്ടുപോവും. പുതുവാഹനം വാങ്ങിയേക്കും. കടബാധ്യത അലട്ടാം. മക്കളുടെ ജോലി, വിവാഹം തുടങ്ങിയവ വർഷത്തിൻ്റെ പകുതിക്കുമേൽ ഫലവത്താകും. തീർത്ഥാടന യോഗമുണ്ട്. ആരോഗ്യജാഗ്രത അനിവാര്യമാണ്. 

ആയില്യം

അഷ്ടമരാഹു, പന്ത്രണ്ടിലെ വ്യാഴം എന്നിങ്ങനെ വർഷാരംഭത്തിൽ പ്രതികൂല ഗ്രഹസ്ഥിതിയാണുള്ളത്. എങ്കിലും ചില നുറുങ്ങു ഭാഗ്യങ്ങളും അല്പസന്തോഷങ്ങളും വന്നുചേരാതിരിക്കില്ല.  വിദേശത്ത് പോകാൻ അവസരമുണ്ടാവും.
വിപണിയുടെ സ്പന്ദനം തിരിച്ചറിയുകയാൽ വ്യാപാരത്തിൽ കുറഞ്ഞ തോതിലുള്ള ആദായമെങ്കിലും വന്നെത്തും. വായ്പകൾ നേടാൻ ആവർത്തിത പ്രയത്‌നം അനിവാര്യമാണ്. കരുതൽ ധനം ചെലവിന് വേണ്ടിവന്നേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. കരാർ പണികൾ വേണ്ടെന്നുവെക്കരുത്.  ജൂൺ മുതൽ സ്ഥിതിഗതികൾ കൂടുതൽ അനുകൂലമാവും. പ്രണയാനുഭവങ്ങൾ ജീവിതത്തെ ഊഷ്മളമാക്കുന്നതാണ്. വസ്തുവാങ്ങുന്നതിന് സാധിച്ചേക്കും.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: