/indian-express-malayalam/media/media_files/2025/12/16/varshaphalam-sreenivas-ashwathy-2025-12-16-12-02-40.jpg)
Source: AI Image
അശ്വതി
2025 ൽ നിന്നും വലിയ തോതിലുള്ള മാറ്റമൊന്നും വർഷത്തിൻ്റെ തുടക്കത്തിൽ ഉണ്ടാവണമെന്നില്ല. എന്നാലും ഭൂമിയിൽ നിന്നും ആദായം, വസ്തു വാങ്ങാനോ, ഗൃഹം നിർമ്മിക്കാനോ ഉള്ള സാഹചര്യം എന്നിവ ഉദയം ചെയ്യാം. രാഷ്ട്രീയ മത്സരങ്ങൾക്ക് മുതിരുന്നതാണ്. സംഘടനകളിൽ ശോഭിക്കും. ഭാഗ്യാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ വർഷത്തിന്റെ രണ്ടാംപകുതി കൂടുതൽ മികച്ചതാവും.
തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. വിദേശ യാത്ര സാധ്യമാവുന്നതാണ്. കരാർ പണികൾ സ്ഥിരപ്പെടാം. പുതുവാഹനം വാങ്ങാനിടയുണ്ട്. ഭാഗ്യക്കുറി, ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം ഉണ്ടാവും. പ്രണയം വിവാഹത്തിലെത്തും. സന്താനങ്ങളില്ലാത്തവർക്ക് സന്താനങ്ങളുണ്ടാവും. നിക്ഷേപങ്ങളിലൂടെ ആദായം ഉയരും. മാർച്ച്, ജൂലൈ, നവംബർ മാസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
ഭരണി
കാഴ്ചപ്പാടുകൾ മാറിവരാം. കൂടുതൽ ഭൗതിക താല്പര്യങ്ങൾ വന്നെത്തുന്നതാണ്. ജീവിതനിലവാരം മുന്നത്തെക്കാൾ മെച്ചമാകും. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം, വേതനവർദ്ധനവ് ഇവ സാദ്ധ്യമായേക്കും. വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കാനും അർഹതയ്ക്കൊത്ത ജോലിലഭിക്കാനും സാഹചര്യം ഉദയം ചെയ്യുന്നതാണ്. വിദേശത്ത് പഠനം, തൊഴിലന്വേഷണം എന്നിവ സഫലമാകും.
ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കലാരംഗത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തുന്നതിലൂടെ ലക്ഷ്യത്തിലെത്തും. സ്വയംതൊഴിൽ വളർച്ച പ്രാപിക്കും. കടബാധ്യതകൾ ജൂൺമാസത്തിനു ശേഷം പരിഹരിക്കാനാവും. ഗൃഹനിർമ്മാണത്തിനും സാധ്യത കാണുന്നു. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. ചെറുപ്പക്കാർക്ക് ആഢംബര വാഹനം സ്വന്തമാകുന്നതാണ്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
കാർത്തിക
ആത്മവിശ്വാസം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് സമ്മർദ്ദം കുറയുന്നതാണ്. പുതിയ ഉത്തരവാദിത്വങ്ങൾ വിജയ പഥത്തിലെത്തിക്കും. പാർട്ണർഷിപ്പ് വ്യവസായം പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായുള്ള സ്വത്ത് വ്യവഹാരം രാജിയാവാൻ സാധ്യതയുണ്ട്. കടബാധ്യതകൾ കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഗൃഹം നവീകരിക്കാൻ പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ബാധിക്കാനിടയുണ്ട്. പ്രണയികൾ എതിർപ്പുകളെ നേരിടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് തൊഴിൽപരമായി ഭിന്നദിക്കുകളിൽ അല്പകാലമെങ്കിലും കഴിയേണ്ടിവരും. മക്കളുടെ കാര്യത്തിൽ ചെറിയ ഉത്കണ്ഠകൾ ഉടലെടുത്തേക്കും.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us