/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-03-701039.jpg)
വിശാഖം: കാര്യവിഘ്നവും കർമ്മഭംഗവും പൂർണമായും ഒഴിയില്ല. എന്നാലും ആശ്വാസവും വളർച്ചയും വരുമാന വർദ്ധനവും പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾ, വിശേഷിച്ചും സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ ഔത്സുക്യമുണ്ടാവും. വിദ്യാർത്ഥികൾക്ക് അഭീഷ്ട വിഷയങ്ങളിൽ ഉന്നത പഠനത്തിന് അവസരം സാധ്യമാകും. നവസംരംഭങ്ങൾ പച്ചപിടിച്ച് തുടങ്ങും. ജോലി തേടുന്നവർക്ക് അവരുടെ കഴിവിനനുസരിച്ചുള്ളതല്ലെങ്കിൽ പോലും അവസരം വന്നുചേരും.
/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-01-584215.jpg)
വിശാഖം: ഗൃഹനിർമ്മാണം ഇടക്കിടെ തടസ്സപ്പെടാം. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികമായ സഹായം കൈവരുന്നതാണ്. വാടകവീടോ സ്ഥാപനം നടത്താൻ കെട്ടിടമോ തേടുന്നവർക്ക് ആഗ്രഹസാഫല്യം വരും. മത്സരങ്ങൾ ചിലപ്പോൾ ലഘുവായേക്കില്ല. മേയ് പകുതിയിലെ വ്യാഴത്തിൻ്റെ രാശിമാറ്റം വിശാഖം നാളുകാർക്ക് മാറ്റം കൊണ്ടുവരും.
/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-05-465777.jpg)
അനിഴം: നക്ഷത്രാധിപനായ ശനി സ്വനക്ഷത്രമായ ഉത്രട്ടാതിയിലേക്ക് പ്രവേശിച്ചത് അനുകൂലമാണ്. സ്വന്തം കർമ്മരംഗം പുഷ്ടിപ്പെടും. ആത്മസിദ്ധികൾ തിരിച്ചറിയുന്നതാണ്. മേയ് 18 വരെ പഞ്ചമഭാവത്തിൽ രാഹു തുടരുകയാൽ ആലോചനകൾ അലസാനിടയുണ്ട്. ആശയക്കുഴപ്പം സാധ്യതയാണ്. ക്രിയാത്മക നിർദ്ദേശങ്ങൾ പഴുതടച്ചതാവില്ല. വിമർശനങ്ങൾ ഉയർന്നേക്കാം.
/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-04-590014.jpg)
അനിഴം: ആദിത്യൻ ആറാം ഭാവത്തിൽ തുടരുന്നത് കർമ്മഗുണാഭിവൃദ്ധി സൃഷ്ടിക്കുന്നതാണ്. കരാർപണികൾ സ്ഥിരമായി കിട്ടിത്തുടങ്ങും. വ്യാപാര - വ്യവസായാദികൾ ഉന്നതിയിലേക്ക് കടക്കും. സാമൂഹികമായ ബഹുമാന്യത കൈവരുന്നതാണ്. കുടുംബത്തോടൊപ്പം ഇഷ്ടയാത്രകൾ നടത്തുവാനും മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭ്യമാവും. ശുഭപ്രതീക്ഷകൾ പുലർത്തും.
/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-06-561105.jpg)
തൃക്കേട്ട: ജന്മനക്ഷത്രാധിപനായബുധൻ സ്വനക്ഷത്രമായ രേവതിയിൽ സഞ്ചരിക്കുന്നതു ഗുണകരമാവും. വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വ നീചത്തിൽ തുടരുന്നത് മനശ്ചാഞ്ചല്യമുണ്ടാക്കാം. ധീരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ കുഴങ്ങാനുമിടയുണ്ട്. ശുക്രൻ പഞ്ചമത്തിൽ ഉച്ചനായി സഞ്ചരിക്കുന്നത് ഭാവന, സർഗാത്മകത എന്നിവയെ പരിപോഷിപ്പിക്കും. കലാരംഗത്ത് അവസരങ്ങൾ ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/05/15/may-month-vishakam-ga-02-566371.jpg)
തൃക്കേട്ട: ഏഴാം ഭാവത്തിൽ തുടരുന്ന വ്യാഴം മേയ് 15 മുതൽ അഷ്ടമത്തിൽ സഞ്ചരിക്കും. സർവ്വകാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും പുലർത്തണം. വിശേഷിച്ചും കുടുംബ ജീവിതത്തിൽ. രാഹു നാലിലേക്കും കേതു പത്തിലേക്കും മാറുന്നതും ഗുണകരമാവുകയില്ല. ആലസ്യം തലപൊക്കാം. ആദിത്യൻ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ഇപ്പോൾ നല്ല അവസരങ്ങൾക്കായി ശ്രമിക്കുന്നത് ഫലവത്താകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us