/indian-express-malayalam/media/media_files/2025/04/04/may-horoscope-2025-astrological-predictions-moolam-to-revathi-897139.jpg)
May Horoscope 2025: മേയ് മാസത്തെ നക്ഷത്രഫലം
May Astrology Predictions 2025: ആദിത്യൻമേടം-ഇടവംരാശികളിൽഭരണി, കാർത്തിക, രോഹിണിഎന്നീഞാറ്റുവേലകളിൽസഞ്ചരിക്കുന്നു. ചാന്ദ്രവർഷത്തിലെവൈശാഖമാസംമുഴുവൻഇക്കാലത്തിൽവരുന്നുന്നു. 39-ാംചാന്ദ്രവർഷമായ 'വിശ്വാവസു' വർഷമാണിത്. മേയ്മാസത്തിലെപൗർണ്ണമി (വൈശാഖപൗർണ്ണമി) മേയ് 12 നും, കറുത്തവാവ് 27 നുംഭവിക്കുന്നു.
മേയ് 7 ന്ബുധൻനീചക്ഷേത്രമായമീനംരാശിയിലെസാമാന്യംദീർഘമായസഞ്ചാരംകഴിഞ്ഞ്മേടംരാശിയിൽസംക്രമിക്കുന്നു. മേയ് 19 മുതൽബുധന്ക്രമമൗഢ്യംതുടങ്ങും. ശുക്രൻഉച്ചക്ഷേത്രമായമീനത്തിൽഉത്രട്ടാതി, രേവതിനക്ഷത്രങ്ങളിൽസഞ്ചരിക്കുന്നു. മേയ് 31 ന്ശുക്രൻമേടംരാശിയിൽപ്രവേശിക്കും.
ചൊവ്വനീചരാശിയായകർക്കിടകത്തിൽപൂയംനാളിലാണ്. മേയ്മാസം 12 ന്ആയില്യത്തിൽപ്രവേശിക്കും. ശനിമീനംരാശിയിൽഉത്രട്ടാതിനക്ഷത്രത്തിലാണ്സഞ്ചരിക്കുന്നത്. രാഹുമീനംരാശിയിലാണ്.
മേയ് 18 ന്രാഹുകുംഭത്തിലേക്ക്പ്രവേശിക്കുന്നു. അതോടൊപ്പംതന്നെകേതുവുംരാശിമാറുന്നു. കന്നിയിൽനിന്നുംചിങ്ങത്തിലേക്കാണ്കേതുവിൻ്റെമാറ്റം. രാഹുപൂരൂരുട്ടാതിയിലുംകേതുഉത്രത്തിലുംസഞ്ചരിക്കുന്നു.
പിൻഗതിയിൽ (Anti-clockwise) ആണ്രാഹു-കേതുസഞ്ചാരംഎന്നോർക്കുക. മേയ് 14 ന്രാത്രി 10 മണി 7 മിനിട്ടിന്വ്യാഴം (ഗുരു/Jupiter) ഇടവത്തിൽനിന്നുംമിഥുനംരാശിയിലേക്ക്പ്രവേശിക്കുന്നു. മകയിരംനക്ഷത്രത്തിലാണ്വ്യാഴത്തിൻ്റെസഞ്ചാരം. ജ്യോതിഷപരമായിശനി, വ്യാഴം, രാഹുഎന്നിവയുടെരാശിമാറ്റംപ്രാധാന്യമുള്ളവിഷയമാണ്. അവമൂന്നും 2025 ൽസംഭവിക്കുന്നു.
ഈഗ്രഹനിലയെഅവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ളഒന്‍പത്നാളുകാരുടെയുംമാസഫലംഇവിടെഅവലോകനംചെയ്യുന്നു.
മൂലം
ആദിത്യൻഅഞ്ചിലുംആറിലുംസഞ്ചരിക്കുന്നു. മാസത്തിൻ്റെപകുതിയിൽവ്യാഴംഅനുകൂലഭാവമായഏഴാമെടത്തിലേക്ക്പ്രവേശിക്കുകയാണ്. രാഹുകേതുക്കളുടെമാറ്റവുംഅനുകൂലമാണ്. അതിനാൽക്ലേശങ്ങൾതാത്കാലികമാണെന്ന്പറയേണ്ടിവരും. നാലാംഭാവത്തിൽപ്രവേശിച്ചശനിയുംഎട്ടിലെചൊവ്വയുംമനക്ലേശങ്ങളുംദേഹക്ലേശങ്ങൾക്കുംകാരണമാകാം. അവയെക്ഷമയോടെനേരിടുകയാണ്കരണീയം. മാസത്തിൻ്റെരണ്ടാംപകുതിയിൽകൂടുതൽമികവുകൾകൈവരുന്നതാണ്. സ്വതസ്സിദ്ധമായകഴിവുകൾപ്രയുക്തമാവും. തിരസ്കരിക്കപ്പെട്ടഇടങ്ങളിൽനിന്നുംഅംഗീകാരമുണ്ടാവുന്നതാണ്. ധനവരവിലെതടസ്സംനീങ്ങിയേക്കും. ഭാവികാര്യങ്ങളെസംബന്ധിച്ചകൂടിയാലോചനകൾഫലപ്രദമാവും.
പൂരാടം
കണ്ടകശ്ശനിക്കാലംആണെന്ന്ഇടക്കിടെഓർമ്മിക്കേണ്ടിവരുന്നതാണ്. ഗൃഹത്തിൽസമാധാനംകൂടിയുംകുറഞ്ഞുമിരിക്കും. ഭാഗ്യാധിപനായആദിത്യൻ്റെയും നക്ഷത്രാധിപനായശുക്രൻ്റെയുംഉച്ചഗതിയുംഅതിജീവനംസാധ്യമാക്കുന്നതാണ്. എത്രക്ലേശമുണ്ടായാലുംഅവയ്ക്ക്മറുവശംഉടനെതന്നെതെളിയുംവിധമാണ്ഗ്രഹങ്ങളുടെഈമാസത്തെരാശിസഞ്ചാരം. വ്യാഴംഅനിഷ്ടഭാവത്തിൽനിന്നുംഏഴാമെടത്തിൽവരുന്നത്ദാമ്പത്യസൗഖ്യംസൃഷ്ടിക്കുന്നതാണ്. പ്രണയികൾക്ക്തടസ്സങ്ങളെമറികടക്കാനാവും. കച്ചവടത്തിലെമങ്ങൂഴത്തിനുംമ്ലാനതയ്ക്കുംഅവസാനമാകും. കൂട്ടുകച്ചവടംവീണ്ടുംഊർജ്ജിതമാവും. മേയ് 18 ന്നാലാമെടത്തുനിന്നുംരാഹുമാറുന്നത്ആത്മവിശ്വാസംഉയർത്തുന്നതാണ്. മാസത്തിൻ്റെരണ്ടാംപകുതികൂടുതൽഅർത്ഥവത്താകും.
ഉത്രാടം
നക്ഷത്രാധിപനായ ആദിത്യൻ്റെ ഉച്ചസ്ഥിതിയാൽ ഉന്നമനേച്ഛയുണ്ടാവും. ഉദ്യോഗത്തിലുള്ളവർക്ക് അധികച്ചുമതലകൾ ലഭിക്കാം. നേതൃഗുണം അംഗീകരിക്കപ്പെടും. പിതാവിൻ്റെ വാത്സല്യത്തിന് കൂടുതൽ പാത്രീഭവിക്കും. ധനസഹായം ലഭിക്കാം. കുടുംബാംഗങ്ങൾക്കിടയിലെ അനൈകൃത്തിന് പരിഹാരം കണ്ടെത്തുന്നതാണ്. പാരമ്പര്യ തൊഴിലുകൾ നവീകരിക്കാനും വിജയിക്കാനുമാവും. കൂട്ടുകെട്ടുകളിൽ കരുതൽ വേണ്ടതുണ്ട്. അവസരവാദികളെ തിരിച്ചറിയുവാൻ കഴിയണം. കുടുംബത്തിലെ വൃദ്ധജനങ്ങളെ സന്ദർശിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും കഴിയണം. സ്ത്രീകളുടെ പിന്തുണ, സഹകരണം എന്നിവ പ്രതീക്ഷിക്കാം. വ്യാഴം,രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റം ഉത്രാടം ധനുക്കൂറുകാർക്ക് കൂടുതൽ ഗുണപ്രദമായിരിക്കും.
തിരുവോണം
ശനിയും രാഹുവും മൂന്നാം ഭാവത്തിൽ. തന്മൂലം ഒരുപക്ഷേ സമൂഹം തള്ളിപ്പറയുന്ന വ്യക്തികളുടെ സഹായവും പിന്തുണയും സ്വീകരിക്കും. ബുധശുക്രന്മാർ
മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതുമൂലം സജ്ജനങ്ങളുടെയും സുഹൃൽ - ബന്ധുക്കളുടെയും ഒത്താശ കിട്ടും. രോഗഗ്രസ്തർക്ക് വിദഗ്ദ്ധ ചികിൽസ കൈവരും. തീർത്ഥാടനം സാധ്യമാകുന്നതാണ്. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ പുതുക്കാനോ പുതിയതു വാങ്ങാനോ സാധ്യത കാണുന്നു. വ്യവഹാരങ്ങൾ ഒത്തുതീർക്കപ്പെടാം. ദാമ്പത്യത്തിൽ കരുതൽ വേണം ഏഴിലെ ചൊവ്വ ഇക്കാര്യത്തിൽ ദോഷപ്രധനാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാവഹമാവില്ല. രാഹുവും വ്യാഴവും രാശിമാറുന്നതിനാൽ വലിയ മുതൽമുടക്കിന് മുതിരാതിരിക്കുക.
അവിട്ടം
ജീവിതത്തിൽ പലതരം പരിവർത്തനങ്ങൾ വരുന്ന കാലമാണ്. കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടാം. ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ്. കടം വാങ്ങിയുള്ള വിപുലീകരണം ഗുണമുണ്ടാക്കില്ല. ദോഷത്തിന് ഇടവരുത്താം. വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക കോഴ്സുകളിൽ പ്രവേശനം കിട്ടുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർക്ക് പലതരം വെല്ലുവിളികൾ ഉണ്ടായേക്കും. സാഹിത്യകാരന്മാർക്ക് നല്ല രചനകൾ നടത്താനും അവയിലൂടെ വായനാക്കാരുടെ പ്രീതി നേടാനുമാവും. കെട്ടിടമോ വീടോ നിർമ്മിക്കാൻ കഴിയും. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മാസം മുഴുവൻ തുടരുകയാണ്. കുംഭക്കൂറുകാർക്ക് പ്രതിരോധ ശക്തി ഉയരും . മകരക്കൂറുകാർ സമ്മർദത്തിലാവും.
ചതയം
ആദിത്യൻ മാസത്തിൻ്റെ ആദ്യപകുതിയിൽ അനുകൂല സഞ്ചാരം തുടരുന്നതിനാൽ ഒട്ടുമിക്ക/ന്യായമായ ആവശ്യങ്ങളും ത്വരിതഗതിയിലാവും. രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്. ശനി രാഹു യോഗം വാക്കുകളെ നമ്മളറിയാതെ തന്നെ മലീമസമാക്കാനിടയുണ്ട്. ശുക്രബുധയോഗം ഇതിൻ്റെ മറുമരുന്നാവും. പണ്ഡിതോചിതമായും അർത്ഥഗർഭമായും വാക്കുകൾ മൊഴിയും. പ്രായഭേദമന്യേ പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം ഉണ്ടാവും. ധനവരവ് പ്രതീക്ഷിച്ചതുപോലെ തന്നെയാവും. ആറാം ഭാവത്തിലെ ചൊവ്വ തർക്കം, വ്യവഹാരം ഇവയിൽ വിജയം നൽകുന്നതാണ്. രാഹു മേയ് 18 മുതൽ ജന്മരാശിയിൽ സഞ്ചരിക്കുന്നത് അനുകൂലമല്ല. മേയ് മാസത്തിലെ ഫലങ്ങളിൽ മകുടം ചാർത്തുന്നത് വ്യാഴത്തിൻ്റെ അഞ്ചാം ഭാവത്തിലേക്കുള്ള മാറ്റമാണ്.
പൂരൂരുട്ടാതി
ശനി പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും മാറിയത് ആശ്വാസമാണ്. കുംഭക്കൂറുകാർക്ക് ആദിത്യൻ മാസത്തിൻ്റെ ആദ്യപകുതിയും മീനക്കൂറുകാർക്ക് രണ്ടാം പകുതിയും ഗുണമേകും. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണം സുഗമമാവുന്നതാണ്. മേലധികാരികളുടെ പ്രീതി ലഭിക്കും. രാഹു ജന്മനക്ഷത്രത്തിൽ തുടരും, ഇനിയും കുറച്ചധികം കാലം. അതിനാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം. കുംഭക്കൂറുകാർക്ക് ചൊവ്വ ഇപ്പോൾ അനുകൂലനാണ്. എതിരാളികളെ നിഷ്പ്രഭരാക്കും. കോടതിക്കാര്യങ്ങളിൽ വിജയിച്ചേക്കും. മീനക്കൂറുകാർ അനാവശ്യമായി ശാഠ്യം പുലർത്തും. വ്യാഴമാറ്റം പൂരൂരുട്ടാതിക്കാർക്ക് ജീവിത പുരോഗതിക്ക് കാരണമാകുന്നതാണ്. തൊഴിൽ വളർച്ച, ഗൃഹലബ്ധി, പദവി, വിവാഹം, സന്താന ലബ്ധി തുടങ്ങിവ അവരവരുടെ സ്ഥിതിക്കിണങ്ങും വിധം കരഗതമാവും.
ഉത്രട്ടാതി
ഏഴരശ്ശനിക്കാലമെന്ന് ഇടയ്ക്കിടെ ഓർക്കത്തക്ക കാര്യങ്ങളുണ്ടാവും. ശനി ഉത്രട്ടാതിയിൽ തന്നെ സഞ്ചരിക്കുകയുമാണ്. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് വരാനുള്ള ശ്രമം വൈകുന്നതാണ്. എന്നാൽ പഠിക്കാനോ തൊഴിലിനോ വിദേശത്ത് പോകാൻ സാഹചര്യം ഒരുങ്ങും. ആദിത്യൻ മൂന്നിലേക്ക് വരുന്നത് രോഗക്ലേശങ്ങൾ കുറയ്ക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമത കൈവരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് വരുമാന മാർഗത്തിന് വഴിതെളിഞ്ഞേക്കും. വ്യാഴത്തിൻ്റെ മാറ്റം അല്പം ആശ്വാസമേകും. ഗൃഹനിർമ്മാണത്തിൽ വേഗതയുണ്ടാവും. വാഹനം വാങ്ങാൻ കഴിഞ്ഞേക്കും. ചൊവ്വയുടെ സ്ഥിതി ശാഠ്യശീ ഉണ്ടാക്കും. ഉറ്റവർക്ക് വിഷമം ഏർപ്പെടുവാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറുന്നത് കുറച്ച് ആശ്വാസമേകും.
രേവതി
ജന്മത്തിൽ നാലുഗ്രഹങ്ങൾ തുടരുന്നതിൻ്റെ സമ്മർദ്ദം തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിക്കാം. ദമ്പതികൾക്കിടയിൽ അകന്നു ജീവിക്കേണ്ട സ്ഥിതി ഉണ്ടാവും. സുഹൃത്തുക്കൾ തമ്മിൽ പിണങ്ങാം. ബന്ധുക്കൾ ചിലപ്പോൾ അകാരണമായി കലഹിച്ചെന്നും വരാം. ആദിത്യൻ മൂന്നിലേക്ക് മാറുന്നതുമൂലം മാസത്തിൻ്റെ
രണ്ടാം പകുതിയിൽ കർമ്മരംഗത്ത് ആശ്വാസം ലഭിക്കും. ചുമതലകളിൽ ഉയർച്ചയുണ്ടാവും. പഠനത്തിനായി അന്യനാട്ടിൽ പോകാൻ കഴിയുന്നതാണ്. അഞ്ചിലെ ചൊവ്വയാൽ കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കില്ല. രാഹുജന്മത്തിൽ നിന്നും മാറുന്നതും വ്യാഴം നാലിലേക്ക് നീങ്ങുന്നതും ആസന്നഭാവികാലം സമ്മർദ്ദരഹിതമാവും എന്നതിൻ്റെ സൂചനയാണ്
Read More
- Daily Horoscope April 30, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us