/indian-express-malayalam/media/media_files/2025/05/14/geVVRQg8J1iYqYa3DwD6.jpg)
അത്തം: ആദിത്യൻ 8, 9 എന്നീ ഭാവങ്ങളിലും, വ്യാഴം 9,10 ഭാവങ്ങളിലും സഞ്ചരിക്കുന്നു. ഏഴാമെടത്ത് കണ്ടകശനിയുമുണ്ട്. ചൊവ്വ പതിനൊന്നിലാണ്. സന്തപിക്കാനും സന്തോഷിക്കാനും ആവശ്യമായ ഘടകങ്ങൾ വേണ്ടുവോളമുണ്ട്. മേലുദ്യോഗസ്ഥരുടെ അപ്രീതി നേടുന്നതാണ്. എന്നിരുന്നാലും ചുമതലകളിൽ വീഴ്ചയുണ്ടാവില്ല. കാര്യനിർവഹണം ഭംഗിയാക്കും. സ്വന്തമായി നടത്തുന്ന സ്ഥാപനം കൊണ്ട് സാമാന്യം സാമ്പത്തികം പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/05/14/may-month-atham-ga-02-961046.jpg)
അത്തം: ഭാഗികമായ വിപുലീകരണം നടത്തുന്നതിൽ ദോഷമില്ല. സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാത്തിരിപ്പ് തുടരും. ദാമ്പത്യത്തിൽ സമാധാനം വന്നുംപോയുമിരിക്കും. വസ്തുവിൽ നിന്നും ആദായം കിട്ടുന്നതാണ്. മക്കളുടെ കാര്യങ്ങളിൽ അല്പം കൂടി കരുതലും സ്നേഹവും കൈക്കൊള്ളുന്നത് ഉചിതമായിരിക്കും.
/indian-express-malayalam/media/media_files/2025/05/14/may-month-atham-ga-04-328673.jpg)
ചിത്തിര: ജയപരാജയങ്ങൾ മാറിമാറി അനുഭവത്തിലെത്തും. കർമ്മോത്സുകത കൂടുന്നതാണ്. ചിലപ്പോൾ ആലസ്യം പിടികൂടാം. തുലാക്കൂറുകാർക്ക് ശനിയും രാഹുവും എതിർപ്പുകൾക്കു മീതേ പ്രതിരോധം തീർക്കും. തൊഴിൽ നേട്ടങ്ങൾക്ക് വഴിതുറക്കപ്പെടും. ഇത്രയും കാലം മ്ളാനത്തിലായിരുന്ന അവസരങ്ങൾ സ്വയമേവ ആഗതമാവും. ബുധശുക്രന്മാർ ബന്ധുബലം നൽകും. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാവും.
/indian-express-malayalam/media/media_files/2025/05/14/may-month-atham-ga-05-526344.jpg)
ചിത്തിര: ദാമ്പത്യത്തിൽ അനുരഞ്ജനം വേണം. കന്നിക്കൂറിൽ ജനിച്ചവർക്ക് പ്രണയത്തിൽ കരുതൽ ഉണ്ടാവണം. ദാമ്പത്യത്തിൽ അതൃപ്തിയ ഭവിക്കാം. സ്വന്തം തൊഴിലിൽ നിന്നും വരുമാനമുയരും. അധ്വാനം കൂടുമെങ്കിലും സാമാന്യമായ നേട്ടങ്ങൾ പ്രതീക്ഷിച്ചാൽ മതി. ഈ മാസം മുഴുവൻ നക്ഷത്രനാഥനായ ചൊവ്വ നീചക്ഷേത്രത്തിലാണ് എന്നത് ഓർമ്മയിൽ ഉണ്ടാവണം.
/indian-express-malayalam/media/media_files/2025/05/14/may-month-atham-ga-03-107204.jpg)
ചോതി: വിശ്വസിക്കുന്ന കാര്യങ്ങളിൽ ഇടയിളക്കം ഉണ്ടാവില്ല. കർമ്മരംഗത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കും. പൊതുവേ വളർച്ചയുടെ കാലം തന്നെയാണ്. സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും പിന്തുണ നൽകും. അധികാരമുള്ള ചുമതലകൾ നൽകപ്പെടുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസ കാലമായിരിക്കും. വ്യാപാര സ്ഥാപനത്തിന് ശാഖ തുടങ്ങാനുള്ള അവസരമുണ്ടാവും.
/indian-express-malayalam/media/media_files/2025/05/14/may-month-atham-ga-06-159046.jpg)
ചോതി: ഔദ്യോഗിക യാത്രകൾ വർദ്ധിക്കുന്നതാണ്. തന്മൂലം നേട്ടമുണ്ടാവും. എന്നാൽ ശാരീരിക ക്ലേശം അനുഭവപ്പെടും. പതിനൊന്നാം ഭാവാധിപനായ ആദിത്യൻ ഉച്ചസ്ഥനാവുകയാൽ മാസാദ്യം ധനവരവ് കരുതിയതിലുമേറും. മേയ് 14 ലെ വ്യാഴമാറ്റം ചോതിക്കാർക്ക് അനുകൂല ഫലങ്ങൾക്ക് ക്രമേണ കാരണമാകും. ഭാഗ്യക്കേടുകൾക്കും അവമതിപ്പുകൾക്കും അവസാനമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us