/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-01-646969.jpg)
വിശാഖം: തുലാക്കൂറുകാർക്ക് പറഞ്ഞുവെച്ചിരുന്ന അവസരങ്ങൾ ലഭിക്കാം. ഉപരി വിദ്യാഭ്യാസത്തിന് അവസരങ്ങളുണ്ടാവും. ഉദ്യോഗസ്ഥർക്ക് സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കുന്നതാണ്. അഞ്ചാം ഭാവത്തിലെ രാഹു ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. ഭൂമി വ്യാപാരം ലാഭകരമാവുന്നതാണ്. വൃശ്ചികക്കൂറുകാർ കബളിപ്പിക്കലിന് വിധേയരായേക്കാം. വാഗ്ദാനങ്ങൾ ജലരേഖകളാവും.
/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-05-609865.jpg)
വിശാഖം: സുഹൃൽബന്ധങ്ങളെ പൂർണമായി വിശ്വസിക്കരുത്. തൊഴിൽ മാറാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നതോർക്കണം. വിശാഖം നാളുകാർ നിലവിലെ തൊഴിലിൽ കഴിയുന്നേടത്തോളം തുടരാൻ ശ്രമിക്കണം. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി പ്രതീക്ഷിച്ചാൽ മതിയാകും. രോഗീപരിചരണം, ജീവകാരുണ്യം തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തും.
/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-06-449190.jpg)
അനിഴം: പ്രത്യക്ഷത്തിൽ ഗ്രഹങ്ങളൊന്നും അനുകൂലമല്ലാത്ത നിലയിലാണ്. അതിനാൽ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കേണ്ടാത്ത സ്ഥിതിയാണുണ്ടാവുക. അവരവരുടെ ജാതകം അനുസരിച്ചും ദശാപഹാരാദികൾ അനുസരിച്ചും ഉള്ള ഫലമാവും ഇപ്പോൾ ലഭിക്കുന്നത് എന്നും പറയാം. ഓഫീസിൽ അധ്വാനം കൂടുന്നതാണ്. പുതിയ ദൗത്യങ്ങൾ നിറവേറ്റുക ശ്രമകരമായേക്കും. ബിസിനസ്സു യാത്രകളാൽ ചെറിയ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-02-724026.jpg)
അനിഴം: കമ്മീഷൻ വ്യാപാരത്തിൽ ആദായമുണ്ടാവും. പണയ വസ്തുക്കൾ മേൽപ്പണയം വെച്ച് ചില അത്യാവശ്യങ്ങൾ നടത്തിയെടുക്കുന്നതാണ്. വിദേശത്ത് പോകാനവസരം ഭവിക്കും. മകൻ്റെ പഠനാവശ്യങ്ങൾക്കുള്ള അപേക്ഷ ബാങ്കിൽ പരിഗണിക്കപ്പെടാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം.
/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-03-113594.jpg)
തൃക്കേട്ട: സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട രേഖകൾ എളുപ്പം കിട്ടിയേക്കില്ല. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥലംമാറ്റം വൈകുന്നതാണ്. തന്മൂലം ഭാര്യയും ഭർത്താവും രണ്ടുദിക്കിൽ ജോലി ചെയ്യുന്ന സ്ഥിതി തുടർന്നേക്കും. കൂട്ടുകച്ചവടത്തിൽ ഏർപ്പെട്ടവർക്കിടയിൽ തർക്കങ്ങൾ വരാം. നാലും അഞ്ചും ഭാവങ്ങളിൽ രാഹുവും ശനിയും സഞ്ചരിക്കുകയാൽ മനസ്സ് ചഞ്ചമാവും.
/indian-express-malayalam/media/media_files/2025/06/06/june-vishakam-month-ga-04-504603.jpg)
തൃക്കേട്ട: ആലോചനകൾ തീരുമാനമായി രൂപപ്പെടുകയില്ല. അപക്വമായ തീർപ്പുകൾ കൈക്കൊള്ളാം. അതും സാധ്യതയാണ്. സാമ്പത്തിക ബാധ്യതകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. പഴയ കടങ്ങൾ സ്വൈരക്കേടുണ്ടാക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപിന്തുണ കുറയാം. നവസംരങ്ങളുടെ കാര്യത്തിൽ ക്ഷമ ആവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us