/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-04-902629.jpg)
തിരുവോണം: ഗ്രഹനിലയുടെ ദുർഘടത്വം സൂചിപ്പിക്കുന്നതിനെക്കാൾ നല്ലഫലം ജീവിതം കൊണ്ടുണ്ടായെന്നു വരാം. ശനിയുടെയും ശുക്രൻ്റെയും അനുകൂലത പല കാര്യങ്ങളും ഉള്ളംകൈയിലെത്തിക്കാൻ പര്യാപ്തമാണ്. തടസ്സങ്ങളകറ്റപ്പെടും. വാക്സ്ഥാനത്തെ രാഹു സ്ഥിതി മനപ്പൂർവ്വമല്ലെങ്കിൽ കൂടി കളവുപറയിപ്പിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആദിത്യൻ കൂടുതൽ അനുകൂലനാണ്.
/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-03-259950.jpg)
തിരുവോണം: വ്യാഴം ആറാം ഭാവത്തിലാവുകയാൽ സമൂഹം അംഗീകരിക്കുന്നവർ ശത്രുവാകാനിടയുണ്ട്. ബുധസഞ്ചാരം തെളിഞ്ഞും മറഞ്ഞുമാണ്. ഉപരിപഠനത്തിൽ വ്യക്തതയുണ്ടാവില്ല. മാസാദ്യം ഏഴിൽ സഞ്ചരിക്കുന്ന ചൊവ്വ എട്ടിലേക്ക് മാറി ശിഖിയുമായി ചേരുന്നത് ശുഭഫലങ്ങൾ സൃഷ്ടിക്കില്ല. ആരോഗ്യജാഗ്രത അനിവാര്യമാണ്.
/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-02-260150.jpg)
അവിട്ടം: നക്ഷത്രാധിപൻ ചൊവ്വ ആദ്യ ആഴ്ച കഴിയുമ്പോൾ നീചക്ഷേത്രത്തിൽ നിന്നും മാറുന്നത് ആശ്വാസമാണ്. എന്നാൽ കേതുവുമായി യോഗം ചേരുകയാൽ ദുർജ്ജനങ്ങളുമായി കൂട്ടുണ്ടാവും. അക്കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വാഹനം കൈകാര്യം ചെയ്യുന്നതിലും ജാഗ്രത ആവശ്യമാണ്. വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രം ആവിഷ്കരിക്കും.
/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-05-151861.jpg)
അവിട്ടം: അധികവായ്പ ബിസിനസ്സിൽ സ്വീകരിക്കുന്നത് ആസന്നഭാവിയിൽ ദോഷമുണ്ടാക്കാം. കുടുംബ ഭദ്രതക്കായി ചിലതൊക്കെ ചെയ്യുവാനാവും. മകന് പരീക്ഷാവിജയത്തിനായുള്ള ഉപഹാരം എന്ന നിലയിൽ വാഹനം വാങ്ങിനൽകും. കൂടുത്തരവാദിത്വത്തിൽ വീഴ്ച വരുത്തുന്ന സഹപ്രവർത്തകരോട് പിണങ്ങും. ആഢംബരച്ചെലവുകൾ നിയന്ത്രിക്കണം. പാരമ്പര്യ വസ്തുവിൽക്കാൻ ശ്രമം തുടരുന്നതാണ്.
/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-01-191141.jpg)
ചതയം: ജന്മരാഹുവിൻ്റെ പ്രവർത്തനങ്ങൾ ചില പ്രശ്നങ്ങളെ സങ്കീർണ്ണമാക്കും. രണ്ടാമെടത്തിലെ ശനി മനപ്പൂർവ്വമായിട്ടോ അല്ലാതെയോ കള്ളം പറയിപ്പിക്കുന്നതാണ്. ധനപരമായി കൃത്യതയുണ്ടാവണം. ഏഴാം ഭാവത്തിലായി ജൂൺ രണ്ടാം ആഴ്ച മുതൽ ചൊവ്വയും കേതുവും ഇണങ്ങുന്നത് പ്രണയത്തിൽ ഭിന്നസ്വരങ്ങൾ ഉയർത്തും. ശാഠ്യവും പിടിവാശിയും കുടുംബ ജീവിതത്തിൽ സ്വൈരക്കേടുണ്ടാക്കും.
/indian-express-malayalam/media/media_files/2025/06/09/june-month-thiruvoanma-ga-06-297516.jpg)
ചതയം: പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ നിന്നും പിൻവാങ്ങും. ശത്രുക്കളുടെ ഉപജാപങ്ങൾ ഫലിക്കുന്നതാണ്. അഞ്ചാം ഭാവത്തിലെ വ്യാഴ സഞ്ചാരം ദുരിതങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതാണ്. ആഗ്രഹിച്ച വിഷയങ്ങൾ പഠിക്കാനവസരം കിട്ടാം. രോഗക്ലേശിതർ പാരമ്പര്യ ചികിൽസ പ്രയോജനപ്പെടുത്താൻ സന്നദ്ധരാവും. ധ്യാനം, യോഗ മുതലായവ ശീലിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.