/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-01-261255.jpg)
രോഹിണി: ജന്മത്തിലും രണ്ടാം ഭാവത്തിലുമായി ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹക്ലേശവും അലച്ചിലുമുണ്ടാവും. ശുക്രൻ പന്ത്രണ്ടിലും വ്യാഴം രണ്ടിലും ബുധൻ രാശിയിലും സഞ്ചരിക്കുകയാൽ സാമ്പത്തികോന്നതി, സാമൂഹികാംഗീകാരം, തൊഴിൽ വളർച്ച എന്നിവ പ്രതീക്ഷിക്കാം. ഉള്ളിലെ വികാരവിചാരങ്ങൾ എന്തായാലും അവയെ തേച്ചുമിനുക്കി അവതരിപ്പിക്കുന്നതാണ്. സദസ്സുകളിൽ ബഹുമാനിക്കപ്പെടും.
/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-03-628946.jpg)
രോഹിണി: പതിനൊന്നിലെ ശനി പാരമ്പര്യമഹിമകളാൽ അംഗീകാരത്തിനും ധനോന്നതിക്കും കാരണമാകുന്നതാണ്. സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കും. തുടർ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതാണ്. ചൊവ്വയും കേതുവും രണ്ടാം ആഴ്ച മുതൽ നാലാമെടത്തിൽ ഒത്തുചേരുകയാൽ വാഹനം വാങ്ങുന്നതിലും ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കണം. ഗൃഹസൗഖ്യം കുറയാം.
/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-05-224496.jpg)
മകയിരം: മാസത്തിൻ്റെ പകുതി വരെ വ്യാഴം ജന്മനക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നു. ആകയാൽ പലതരം സമ്മർദ്ദങ്ങൾ വരാം. ജൂൺ എട്ടുമുതൽ മകയിരം ഞാറ്റുവേല തുടങ്ങുന്നതാണ്. ദേഹസ്വാസ്ഥ്യം കുറയുന്ന കാലമാവും. ജൂൺ 7നു ശേഷം ജന്മനക്ഷത്രാധിപനായ ചൊവ്വയുടെ നീചം തീരുന്നതിനാൽ ആത്മവിശ്വാസം ഉയരുന്നതാണ്. ന്യായമായ ആവശ്യങ്ങൾ ചോദിച്ചുവാങ്ങാൻ മടിയുണ്ടാവില്ല.
/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-04-683040.jpg)
മകയിരം: മിഥുനക്കൂറുകാർക്ക് പ്രബലന്മാരുടെ പിന്തുണ കിട്ടുന്നതാണ്. ഭൂമിയിൽ നിന്നും ധനവരവ് പ്രതീക്ഷിക്കാം. പ്രവാസ ജീവിതം നയിക്കുന്നവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതാണ്. ഇടവക്കൂറുകാർക്ക് ശനി കാര്യതടസ്സം ഒഴിവാക്കി ലക്ഷ്യം നേടിക്കൊടുക്കും. മിഥുനക്കൂറുകാർക്ക് ശനി-രാഹു യോഗം തൊഴിലിൽ ആലസ്യം സൃഷ്ടിച്ചേക്കും.
/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-06-951099.jpg)
തിരുവാതിര: വ്യാഴം, ശനി, ആദിത്യൻ എന്നിവ അനുകൂലത്തിൽ അല്ലാത്തതിനാൽ വ്യക്തിപരമായും തൊഴിൽപരമായും പിരിമുറുക്കം ഉണ്ടാവും. ലഘു നേട്ടങ്ങൾക്ക് കൂടുതൽ പ്രയത്നം ആവശ്യമാവുന്നതാണ്. സംഘടനകളിൽ മുന്നേറ്റം ഉണ്ടാക്കാനാവില്ല. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ വിരോധമുണ്ടാവും. ബിസിനസ്സിൽ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനാണ് ശ്രമിക്കേണ്ടത്. തത്കാലം കൂടുതൽ പണം മുടക്കരുത്.
/indian-express-malayalam/media/media_files/2025/06/02/june-month-rohini-ga-02-222221.jpg)
തിരുവാതിര: ശുക്രൻ, ബുധൻ, ചൊവ്വ, കേതു തുടങ്ങിയ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ സഞ്ചരിക്കുന്നത് പിടിച്ചുനിൽക്കാൻ കരുത്തുപകരും. തുടർ വിദ്യാഭ്യാസത്തിൽ ആഗ്രഹം നേടാനാവും. ശത്രുക്കളുടെ പ്രവർത്തനത്തെ അതിജീവിക്കും. വ്യവഹാരത്തിൽ വിജയിക്കുവാനാവും. പ്രണയ ജീവിതത്തിൽ സ്വച്ഛന്ദത വരും. കുടുംബ സമാധാനം സാമാന്യമായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us