/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-06-182073.jpg)
പൂരൂരുട്ടാതി: രാഹു കുംഭരാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നതിനാൽ ദേഹാലസ്യമുണ്ടാവും. സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കില്ല. ഏകാഗ്രത ശിഥിലമാവാനിടയുണ്ട്. യാഥാർത്ഥ്യബോധം കുറയുന്നതാണ്. ചിലപ്പോൾ കഠിനമായ ചുമതലകൾ ഏറ്റെടുക്കും. പകുതിയിൽ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ജോലിയിൽ അസംതൃപ്തിയുണ്ടാവുന്ന കാലമാണ്.
/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-02-274248.jpg)
പൂരൂരുട്ടാതി: കഴിവതും ജോലി ഉപേക്ഷിക്കരുത്. വരുമാന മാർഗത്തിൽ കുറവ് വന്നേക്കും. ബന്ധങ്ങളുടെ ദാർഢ്യത്തിൽ അയവുണ്ടാകുന്നതാണ്. വ്യാഴൻ്റെ സൽഭാവസ്ഥിതി ജീവിതത്തെ സന്തുലിതമാക്കും. മക്കളുടെ ശ്രേയസ്സ് ആശ്വാസമേകുന്നതാണ്. ഉപാസനകൾ തടസ്സപ്പെട്ടേക്കില്ല. വിവാഹാലോചനകൾ ശുഭതീരുമാനത്തിലെത്താൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്.
/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-04-740134.jpg)
ഉത്രട്ടാതി: ശനി ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലാണ്. രാഹു പന്ത്രണ്ടിൽ സഞ്ചരിക്കുന്നു. ഈ ഗ്രഹസ്ഥിതി രണ്ടും അനുകൂലമല്ല. അനാവശ്യയാത്രകൾ, ദുർവ്യയം, പതനഭയം എന്നിവയ്ക്ക് രാഹു കാരണമാകും. ദേഹ- മനക്ലേശങ്ങൾ, ആലസ്യം, നേട്ടങ്ങൾ ഇല്ലാതാവുക തുടങ്ങിയവ ശനി മൂലം ഭവിക്കാം. മൂന്നിലെ ആദിത്യസഞ്ചാരം മാസാദ്യം ഉദ്യോഗസ്ഥർക്ക് ഗുണകരമാവും.
/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-01-316066.jpg)
ഉത്രട്ടാതി: മേലധികാരികൾ നിലപാടുകളെ അംഗീകരിക്കും. ആറാംഭാവത്തിലെ കേതുവും ചൊവ്വയും പല തടസ്സങ്ങളെ മറികടക്കുന്നതിന് കരുത്താകും. സംഘടനകളിൽ സ്വാധീനമുറപ്പിക്കാൻ കഴിയുന്നതാണ്. നല്ലരീതിയിൽ നടക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കുവാനാവും. വിൽക്കാതെ കിടക്കുന്ന ഭൂമിവിൽക്കാനാവും. വ്യവഹാരത്തിൽ വിജയം വരുന്നതാണ്.
/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-05-309939.jpg)
രേവതി: കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഭാഗികമായി വിജയിക്കും. കർമ്മരംഗത്ത് സമാധാനം പ്രതീക്ഷിക്കാം. പ്രോജക്ടുകളുടെ നടത്തിപ്പിൽ വിജയമുണ്ടാവുന്നതാണ്. പൊതുപ്രവർത്തകർ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകും. കൂടുതൽ ആദായം ലഭിക്കുന്ന നിക്ഷേപങ്ങൾക്ക് മുതിരുന്നതിന് മുന്നേ അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. ജന്മത്തിലെ ശനിയും പന്ത്രണ്ടിലെ രാഹുവും പ്രവർത്തനങ്ങളിൽ ഇടക്കിടെ തടസ്സങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. ആരോഗ്യപരമായി ശ്രദ്ധ പുലർത്തണം.
/indian-express-malayalam/media/media_files/2025/06/10/june-month-revathy-ga-03-573964.jpg)
രേവതി: ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ അധികരിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണം വേണ്ടതുണ്ട്. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ തടസ്സങ്ങൾ വരാം. ചൊവ്വയും കേതുവും ആറാമെടത്തിൽ യോഗം ചെയ്യുന്നത് പലനിലയ്ക്കും ഗുണകരമാണ്. വ്യവഹാര വിജയവും ഭൂമിലാഭവും ഫലങ്ങളിൽ ഉൾപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.