/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-06-783461.jpg)
മൂലം: ജീവിതം സ്വസ്ഥതയിലേക്ക് നീങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾ സാമാന്യം അനുകൂലതയിലെത്തും. ചെയ്തുപോരുന്ന തൊഴിൽ തുടരാൻ തീരുമാനിക്കും. ജോലിയില്ലാതെ വിഷമിച്ചവർക്ക് അർഹതക്കനുസരിച്ച് നിയമനം കിട്ടും. ദൂരദിക്കിലായിരുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം ഉണ്ടായേക്കാം. സംരംഭങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-04-949645.jpg)
മൂലം: മക്കളുടെ ഭാവി കാര്യം സംബന്ധിച്ച ഉൽക്കണ്ഠകൾക്ക് പരിഹാരം പ്രതീക്ഷിക്കാം. രാഹുവിൻ്റെ മൂന്നാം ഭാവത്തിലെ ഇഷ്ടസ്ഥിതി നാലാം ഭാവത്തിലെ കണ്ടകശനിദോഷത്തെ തടയാൻ പര്യാപ്തമാണ്. ഗൃഹനിർമ്മാണത്തിനാവശ്യമായ ധനം സ്വരൂപിക്കാൻ കഴിഞ്ഞേക്കും. ഒമ്പതിലെ കുജകേതുസംഗമം പിതാവിന് ക്ലേശങ്ങൾ സൃഷ്ടിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-01-191024.jpg)
പൂരാടം: ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. കർമ്മരംഗത്തെ ബാധിച്ചിരുന്ന ഉദാസീനത നീങ്ങും. അടഞ്ഞ വരുമാന മാർഗം തുറന്നു കിട്ടുന്നതാണ്. നവസംരംഭങ്ങളുടെ ആസൂത്രണം പുരോഗമിക്കും. പുതിയ സാങ്കേതിക മേഖലയിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാകുന്നതാണ്. കുടുംബ പ്രശ്നങ്ങൾ എല്ലാവരുമായി കൂടിയാലോചന നടത്തി പരിഹരിക്കാൻ ശ്രമിക്കും.
/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-02-512534.jpg)
പൂരാടം: സാമ്പത്തിക പരാശ്രയത്വത്തിൽ നിന്നും ഭാഗികമായി മോചനം കിട്ടുന്നതാണ്. എന്നാൽ അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കാതിരിക്കാൻ ശ്രദ്ധ വേണം. പഴയ വീട് പുതുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതാണ്. സഹോദരർ, മാതാവ് എന്നിവർക്ക് സുഖം കുറഞ്ഞ കാലമായിരിക്കും. മക്കളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ ശുഭഫലങ്ങൾ ഉണ്ടാവുന്നതാണ്.
/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-03-799060.jpg)
ഉത്രാടം: നക്ഷത്രാധിപനായ ആദിത്യന് ബുധവ്യാഴയോഗം വരുന്നതിനാൽ മാനസിക നിലവാരം ഉയരാനും ജീവിതാവസ്ഥകൾ മെച്ചപ്പെടാനും സാധ്യതയുണ്ട്. തിബോധത്തോടെ കാര്യനിർവഹണത്തിൽ മുഴുകാനാവും. തൊഴിലിടത്തിൽ സമാധാനം പ്രതീക്ഷിക്കാം. ധനുക്കൂറുകാർക്ക് മാസാദ്യ പകുതിയും, മകരക്കൂറുകാർക്ക് രണ്ടാം പകുതിയും ഗുണകരമായിരിക്കും.
/indian-express-malayalam/media/media_files/2025/06/07/june-moolam-month-ga-05-573436.jpg)
ഉത്രാടം: ഊഹക്കച്ചവടത്തിൽ മെച്ചം ഭവിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്തും. ബന്ധുകലഹത്തിൽ ഇടപെടുന്നത് ചീത്തപ്പേരുണ്ടാക്കാം. പാപഗ്രഹങ്ങൾക്ക് സ്വാധീനം കൂടുന്ന കാലമാകയാൽ സർവ്വകാര്യങ്ങളിലും കരുതലുണ്ടാവണം. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. കലാപ്രവർത്തനം അംഗീകരിക്കപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us