/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-05-130097.jpg)
ഉത്രം: കന്നിക്കൂറുകാർ അക്കാര്യത്തിൽ പൂർണവിജയം നേടിയേക്കില്ല. ജന്മരാശിയിലെ കേതുവും ചൊവ്വയും ചിങ്ങക്കൂറുകാരെ അസ്വസ്ഥരാക്കും. രോഗങ്ങൾ വരാൻ / മൂർച്ഛിക്കാൻ ഇടയുണ്ട്. അക്കാര്യത്തിൽ നല്ല കരുതൽ വേണം. പ്രണയികൾ കലഹിക്കാനിടയുണ്ട്. കന്നിക്കൂറുകാരുടെ ദാമ്പത്യത്തിലും സ്വൈരമുണ്ടാവില്ല. രാഹു അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ കന്നിക്കൂറുകാർക്ക് ശത്രുബാധ, കടക്കെണി എന്നിവയിൽ ആശ്വസിക്കാനാവും.
/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-04-961216.jpg)
ഉത്രം: നക്ഷത്രനാഥനായ ആദിത്യന് ശുഭഗ്രഹങ്ങളായ ബുധൻ, വ്യാഴം എന്നിവയുടെ യോഗം വരുന്നത് ഗുണകരമാണ്. മനസ്സാക്ഷിയുള്ളവരുടെ സഹകരണം കൈവരുന്നതായിരിക്കും. തൊഴിലിടത്തിൽ ആശ്വാസം ഭവിക്കും. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. ചെയ്യുന്ന തൊഴിലിൽ ചിങ്ങക്കൂറുകാർ നേട്ടങ്ങളുണ്ടാക്കും. പദവിയുയരാം. വ്യാപാരം പുഷ്ടിപ്പെടുന്നതാണ്.
/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-02-129460.jpg)
പൂരം: വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ച് ഉപഭോക്താക്കളെ സ്വാധീനക്കാൻ വ്യാപാരികൾക്കാവും. വിദ്യാർത്ഥികളുടെ ഉപരിപഠന കാര്യങ്ങൾക്ക് മുടക്കം വരില്ല. വിദേശസ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞേക്കും. ചൊവ്വയും കേതുവും ജന്മരാശിയിൽ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. വൈദ്യസഹായം വേണ്ടിവന്നേക്കും. എട്ടിലും ഏഴിലും സഞ്ചരിക്കുന്ന ശനിയും രാഹുവും പലതരം തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ്. പ്രണയഭംഗം, ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ ഇവ സംഭവിക്കാം.
/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-01-151013.jpg)
പൂരം: ഗ്രഹങ്ങൾ രണ്ടുചേരികളായി തിരിഞ്ഞതുപോലെ തോന്നും. ആദിത്യൻ, ബുധൻ, ശുക്രൻ, വ്യാഴം എന്നിവ ഗുണഫലങ്ങൾ നൽകും. തൊഴിൽ, വരുമാനം മുതലായവ മെച്ചപ്പെടുന്നതാണ്. ജോലി തേടുന്നവർക്ക് വരുമാന മാർഗ്ഗം തരപ്പെടുന്നതാണ്. ഔദ്യോഗികമായി സ്വതന്ത്ര ചുമതല ലഭിച്ചേക്കും. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് വേതനം ഉയരുന്നതാണ്.
/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-06-643163.jpg)
മകം: കരാർപണികൾ നീട്ടിക്കിട്ടുന്നതാണ്. പഠനകാര്യങ്ങളിൽ തുടർച്ച വന്നെത്തും. രാഹു, ശനി, എന്നീ ഗ്രഹങ്ങൾ ഏഴിൽ സഞ്ചരിക്കുന്നത് പ്രണയം, ദാമ്പത്യം എന്നിവയെ സാരമായി ബാധിക്കാം. നവദമ്പതികൾക്കിടയിൽ കലഹമുണ്ടാവാം. ചൊവ്വയും കേതുവും ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ, വൈകാരിക പിരിമുറുക്കങ്ങൾ എന്നിവയും സാധ്യതകൾ.
/indian-express-malayalam/media/media_files/2025/06/04/june-makam-month-ga-03-777918.jpg)
മകം: ആദിത്യൻ 10, 11 ഭാവങ്ങളിലും വ്യാഴം 11 ലും സഞ്ചരിക്കുന്നത് തൊഴിൽപരമായി വളർച്ചയും നേട്ടങ്ങളും ഉണ്ടാവും എന്നതിൻ്റെ സൂചനയാണ്. ശുക്രനും ബുധനും കൂടി അനുകൂലത്തിലാണ്. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്താനാവും. ബിസിനസ്സ് വിപുലീകരിക്കാൻ സാധിച്ചേക്കും. ഉദ്യോഗസ്ഥർക്ക് രമ്യമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us