/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-06-784889.jpg)
അത്തം: തൊഴിൽപരമായി മാസത്തിൻ്റെ ആദ്യപകുതിയിൽ സാധാരണ പോലെയാവും കാര്യങ്ങൾ. വ്യാപാരരംഗത്ത് വലിയ ഉന്മേഷം പ്രതീക്ഷിക്കേണ്ടതില്ല. സീസൺ ബിസിനസ്സുകാർക്ക് നേട്ടമുണ്ടായേക്കും. ശുക്രൻെറ അഷ്ടമ ഭാവത്തിലെ സഞ്ചാരം ഭൗതിക സുഖങ്ങൾക്ക് കാരണമാകാം. സുഹൃൽബന്ധം ദൃഢമാകുന്നതാണ്. പരീക്ഷാഫലം ഒട്ടൊക്കെ പ്രതീക്ഷിച്ചതുമാതിരി തന്നെയാവും.
/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-03-468545.jpg)
അത്തം: ആറാം ഭാവത്തിലെ രാഹു രോഗചികിത്സ ഫലപ്രദമാക്കും. കടബാധ്യത കുറയും. കേതുവും ചൊവ്വയും പന്ത്രണ്ടിൽ ഒരുമിക്കുന്നത് ചെലവുകൾ വർദ്ധിപ്പിക്കുന്നതാണ്. ഇഷ്ടത്തോടുകൂടിയല്ലാത്ത സഞ്ചാരം വേണ്ടിവരാം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിലിടത്തിൽ സമാധാനമുണ്ടാവും. സാമാന്യമായ പുരോഗതി ദൃശ്യമാകും.
/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-04-520840.jpg)
ചിത്തിര: തുലാക്കൂറുകാർക്ക് വ്യാഴത്തിൻ്റെ ഭാഗ്യസ്ഥിതിയാൽ കാര്യനിർവഹണം സുഗമമാവുന്നതാണ്. ആദിത്യന് അനുകൂലമല്ലാത്ത സ്ഥിതി വരുകയാൽ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ലൈസൻസ്, അനുമതി രേഖകൾ എന്നിവ വൈകാനിടയുണ്ട്. മേലുദ്യോഗസ്ഥരുടെ അനിഷ്ടം വരാം. ചൊവ്വയും കേതുവും പതിനൊന്നിൽ വരുന്നത് നിഗൂഢമായ ധനപ്രാപ്തി, ഭൂമിയിൽ നിന്നും ആദായം എന്നിവയ്ക്ക് കാരണമാകും.
/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-05-489881.jpg)
ചിത്തിര: മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സഹോദരാനുകൂല്യം ഭവിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതി ഒട്ടൊക്കെ ഗുണകരമായേക്കും. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. ഭോഗാനുഭവങ്ങൾ, പാരിതോഷിക ലബ്ധി, നവസംരംഭങ്ങളിൽ വിജയം എന്നിവ ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-02-107636.jpg)
ചോതി: ആദിത്യൻ അനിഷ്ടസ്ഥാനത്ത് സഞ്ചരിക്കുകയാൽ തൊഴിലിടത്തിൽ അലോസരവും ഈർഷ്യയും ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തന്നെ വിരോധികൾ വരാനിടയുണ്ട്. പല കാര്യങ്ങളും സ്വന്തം അറിവു കൂടാതെയാവും ഒപ്പമുള്ളവർ ചെയ്യുക. ജൂൺ 14 നു ശേഷം തൽസ്ഥിതിയിൽ മാറ്റം വന്നേക്കും. കുടുംബകാര്യങ്ങൾക്ക് നേരം കണ്ടെത്തും. മക്കളുടെ/പേരക്കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനാവും.
/indian-express-malayalam/media/media_files/2025/06/05/june-month-atham-ga-01-810701.jpg)
ചോതി: അഞ്ചിലെ രാഹു ചില കാര്യങ്ങളിൽ അവ്യക്തത വരുത്താം. സന്ദിഗ്ദ്ധതയും ഉണ്ടാവുന്നതാണ്. ശനിയുടെ സുസ്ഥിതിയാൽ നേട്ടങ്ങൾ അനുഭവിക്കാനാവും. കടബാധ്യത കുറക്കാനാവുന്നതാണ്. പതിനൊന്നാമെടത്തിലെ കേതു- ചൊവ്വ സംഗമം വളരെയധികം ഗുണം ചെയ്യും. തീവ്രമായി ആഗ്രഹിക്കാത്തവ പോലും സഫലമാവാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.