/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-01-2025-07-17-10-19-49.jpg)
വിശാഖം
സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ അതൃപ്തിയുണ്ടാവും. പക്ഷേ ജോലി ഉപേക്ഷിച്ചാൽ ഇപ്പോൾ മറ്റൊരു ജോലി കിട്ടണമെന്നില്ല. ആകയാൽ തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളരുത്. സഹപ്രവർത്തകരുടെ തർക്കത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും കരണീയം. മകളുടെ ജോലിസ്ഥലത്ത് ഒപ്പം താമസിക്കാൻ പോകേണ്ടി വന്നേക്കാം.
/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-02-2025-07-17-10-19-49.jpg)
വിശാഖം
തുലാക്കൂറുകാർക്ക് വിൽക്കാതെ കിടക്കുന്ന ഭൂമി വിൽക്കാനായേക്കും. കമ്മീഷൻ വ്യാപാരത്തിലൂടെ ധാരാളം വരുമാനമുണ്ടാവും. സഹോദരരിൽ നിന്നും പ്രതീക്ഷിച്ചതിലധികം സഹായം / സഹകരണം കിട്ടുന്നതാണ്. ചില ഭാഗ്യപരീക്ഷണങ്ങൾ വിജയം കണ്ടേക്കും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ ലഭിക്കും. ഭൗതികമായ ചുറ്റുപാടുകൾ മെച്ചപ്പെടുന്നതാണ്.
/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-03-2025-07-17-10-19-49.jpg)
അനിഴം
ഉദ്യോഗത്തിൽ സുഖവും സുഗമതയും ശരാശരിയായിരിക്കും. മേലധികാരിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നല്ലോണം ക്ലേശിക്കുന്നതാണ്. സാഹസങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തോന്നിയേക്കും. പക്ഷേ അവയുടെ പരിണതഫലം നന്നായിരിക്കില്ല. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. കുടുംബത്തിൻ്റെ പൂർണ്ണമായ പിന്തുണ കിട്ടും. ബിസിനസ്സുകാർ സാമ്പത്തികമായി മെച്ചപ്പെടാം.
/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-04-2025-07-17-10-19-49.jpg)
അനിഴം
സർക്കാർ ഇടപെടലുകൾ മനോവീര്യം തകർക്കാം. പൂർത്തിയാക്കാത്ത വിദ്യാഭ്യാസം പൂർത്തിയാക്കാൻ ശ്രമം തുടരും. പിതാവിൻ്റെ ആരോഗ്യനിലയിൽ മെച്ചം പ്രതീക്ഷിക്കാം. വീടുവാങ്ങാനുള്ള അഭിലാഷത്തിന് ചെറിയ പുരോഗതി വന്നുചേരുന്നതാണ്. വ്യായമത്തിനും കൃത്യമായ ദിനചര്യക്കും മടിയോ സമയക്കുറവോ അനുഭവപ്പെടും.
/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-05-2025-07-17-10-19-49.jpg)
തൃക്കേട്ട
ഉദ്യോഗം തേടുന്നവർക്ക് വരുമാനമാർഗം തുറന്നുകിട്ടാം. പക്ഷേ പുതിയ / നിലവിലെ ജോലിയുമായി പൊരുത്തപ്പെടുന്നതിന് ക്ലേശിക്കുന്നതാണ്. ഭാവനാശാലികൾക്ക് സർഗ്ഗകർമ്മങ്ങളിൽ ശോഭിക്കാൻ കഴിയും. പുതിയ വ്യാപാരസ്ഥാപനം തുടങ്ങുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നതാണ്. ഓൺലൈനായി നടത്തുന്ന ക്ളാസ്സുകൾ, വ്യാപാരം ഇവയിൽ പുഷ്ടിവരാൻ സാധ്യതയുണ്ട്. രോഗക്ലേശിതർക്ക് അത്ര ആശ്വാസകാലമല്ല.
/indian-express-malayalam/media/media_files/2025/07/17/july-vishakam-2025-ga-06-2025-07-17-10-19-49.jpg)
തൃക്കേട്ട
ചികിൽസാമാറ്റം കരണീയം. വിദൂരവിദ്യാഭ്യാസത്തിന് ചേരുന്നതാണ്. അനാവശ്യമായ ഉൽക്കണ്ഠകൾ ആരോഗ്യത്തെ ബാധിച്ചേക്കാം. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് വായ്പ ലഭിക്കുന്നതാണ്. മകൻ്റെ ഭാവിസംബന്ധിച്ച ശുഭവാർത്ത ശ്രവിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.