/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-01-2025-07-14-11-29-19.jpg)
പുണർതം
ആലോചനാപൂർവ്വം ആസൂത്രണം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. പ്രമുഖരുമായുള്ള പരിചയം ഗുണകരമാവും. കരാർ ജോലികൾ പുതുക്കിക്കിട്ടാം. പക്ഷേ വ്യവസ്ഥകൾ ദുഷ്കരമായി തോന്നും. സാമ്പത്തിക രംഗം മോശമാവില്ല. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവയ്ക്കായി ചെലവുണ്ടാവും. ഉപരിപഠനത്തിന് അന്യനാട്ടിൽ പോകാൻ അവസരം കൈവരുന്നതാണ്.
/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-02-2025-07-14-11-29-19.jpg)
പുണർതം
ഗവേഷണ പ്രബന്ധം പൂർത്തിയാക്കും. മന്ദഗതിയിലായ ബിസിനസ്സ് പുഷ്ടിപ്പെടുത്താൻ പരസ്യത്തിൻ്റെ സഹായം തേടിയേക്കും. കൂട്ടുകെട്ടുകളിൽ നിന്നും വിട്ടുനിൽക്കുന്നത് ഗുണകരമാവും. ബുധൻ രണ്ടിൽ സഞ്ചരിക്കുകയാൽ വാക്ചാതുര്യം പുലർത്തും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. തീർത്ഥാടനം ആത്മീയമായ ഉണർവുണ്ടാക്കും.
/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-03-2025-07-14-11-29-19.jpg)
പൂയം
ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി അലച്ചിലുണ്ടാവും. സ്വാശ്രയ സംരംഭങ്ങളിൽ ആലസ്യം അനുഭവപ്പെട്ടേക്കും. കിട്ടേണ്ട പണം കൈവശമെത്താൻ കാലതാമസമുണ്ടാവും. സംഘടനപരമായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. വീടുവെക്കുന്ന കാര്യത്തിൽ ആലോചന പുഷ്ടിപ്പെടും. കുടുംബാംഗങ്ങളുമായുള്ള പാരസ്പര്യം മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-04-2025-07-14-11-29-19.jpg)
പൂയം
ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. പ്രണയബന്ധം വിവാഹസാഫല്യത്തിലേക്ക് നീങ്ങുന്നതാണ്. ചൊവ്വയും കേതുവും വാക്സ്ഥാനത്തുള്ളത് അനാവശ്യ വാഗ്വാദങ്ങൾ/ തർക്കങ്ങൾക്ക് കാരണമാകുന്നതാണ്. ഇ.എൻ.ടി രോഗങ്ങൾ വരാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.
/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-05-2025-07-14-11-29-20.jpg)
ആയില്യം
കർമ്മരംഗത്ത് വെല്ലുവിളികളുണ്ടാവും. മുൻപിൻ രാശികളിൽ പാപഗ്രഹങ്ങളുള്ളതിനാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ലഘുദൗത്യങ്ങൾ പോലും പൂർത്തീകരിക്കാൻ ഒത്തിരി ക്ലേശിക്കുന്നതാണ്. മേലധികാരികളുടെ അപ്രീതിയോ സഹപ്രവർത്തകരുടെ വിരോധമോ നേരിടേണ്ട സാഹചര്യം ഉദിക്കാം.
/indian-express-malayalam/media/media_files/2025/07/14/july-ayilyam-ga-06-2025-07-14-11-29-20.jpg)
ആയില്യം
എങ്കിലും ശുക്രൻ മാസം മുഴുവൻ അനുകൂലനായി, സ്വക്ഷേത്രബലവാനായി പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ജീവിതത്തിൻ്റെ സ്വതസ്സിദ്ധമായ ഭാവങ്ങൾക്ക് മങ്ങലേൽക്കില്ല. പ്രിയപ്പെട്ടവരുടെ ഹൃദയപൂർവ്വകമായ പിന്തുണ കൈവരുന്നതായിരിക്കും. ബന്ധങ്ങളുടെ ദാർഢ്യം ശക്തിയേകും. അനുരാഗികളുടെ ദാമ്പത്യ സ്വപ്നങ്ങൾക്ക് സാഫല്യം ഉണ്ടാവും. സ്വന്തം തൊഴിലിൽ സ്വാഭാവികമായ മുന്നേറ്റം പ്രതീക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.