/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-01-2025-07-18-09-54-21.jpg)
മൂലം
അനർഹമായ പദവികൾ വേണ്ടെന്നു വെക്കുന്നതാണ്. ആദർശം മുറുകെ പിടിക്കുമെങ്കിലും പ്രായോഗികതയെ തീർത്തും ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. സ്വാശയ വ്യാപാരത്തിൻ്റെ ചുമതല പകരക്കാരെ ഏല്പിക്കുന്നത് പിന്നീട് ക്ലേശത്തിന് കാരണമാകും. പ്രൈവറ്റ് മേഖലയിലെ ജോലിയിൽ കാര്യതടസ്സം അനുഭവപ്പെടും.
/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-02-2025-07-18-09-54-21.jpg)
മൂലം
മുന്നേറാൻ കുറുക്കുവഴികൾ തെളിയുമെങ്കിലും സംശയവും സന്ദിഗ്ദ്ധതയുമുണ്ടാവും. ഹിതോപദേശങ്ങൾ എന്നുകരുതുന്നവ കുഴപ്പത്തിൽ ചാടിക്കുന്നവയാവും. മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ദാമ്പത്യത്തിൽ സംതൃപ്തി പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ വിദേശയാത്രയിൽ കബളിപ്പിക്കൽ വരാതിരിക്കാൻ കരുതൽ അനിവാര്യം.
/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-03-2025-07-18-09-54-21.jpg)
പൂരാടം
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. നിലപാടുകളുടെ പേരിൽ അനാവശ്യമായ നിർബന്ധവും പിടിവാശിയും പുലർത്തില്ല. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാവാൻ അല്പകാലം കൂടി കാത്തിരിക്കണം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലി ക്ലേശിപ്പിച്ചേക്കും. സാങ്കേതിക / വൈജ്ഞാനിക/ വിപണന മേഖലയിൽ ഉള്ളവർക്ക് പലതരം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്.
/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-04-2025-07-18-09-54-21.jpg)
പൂരാടം
വിദേശത്തുപോകാൻ അവസരം ഉദയം ചെയ്യാം. ബിസിനസ്സുകൊണ്ട് ലാഭവുമില്ല, നഷ്ടവുമില്ല എന്ന സ്ഥിതിയായിരിക്കും. അനൈക്യങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചേക്കില്ല. മകൻ്റെ പഠനം / ജോലി ഇവയിൽ പ്രതീക്ഷയുണരും. അടുത്താണെങ്കിലും അകലയാണെങ്കിലും മാതാപിതാക്കളുടെ ആരോഗ്യ സൗഖ്യത്തിൽ കരുതലുണ്ടാവണം.
/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-05-2025-07-18-09-54-21.jpg)
ഉത്രാടം
ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ പരാശ്രയത്വം വേണ്ടിവരുന്നതാണ്. പുതിയ കാര്യങ്ങൾ സമാരംഭിക്കാൻ തത്കാലം ഗ്രഹാനുകൂല്യമില്ലെന്നത് ഓർമ്മിക്കണം. വിവിധ വഴികളിലൂടെ പണവരവ് ഉണ്ടാവുന്നതാണ്. എന്നാൽ, മിതവ്യയത്തിൽ ശ്രദ്ധയുണ്ടായില്ലെങ്കിൽ മാസാവസാനം ധനക്ലേശം അനുഭവപ്പെടും. കുടുംബത്തിലെ വയോജനങ്ങളുടെ പരിചരണത്തിൽ ആലസ്യമരുത്.
/indian-express-malayalam/media/media_files/2025/07/18/july-month-moolam-ga-06-2025-07-18-09-54-21.jpg)
ഉത്രാടം
ഇവയെല്ലാമാവും ഉത്രാടം ധനുക്കൂറുകാരുടെ മുഖ്യമായ അനുഭവങ്ങൾ. മകരക്കൂറുകാർക്ക് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് ലഭിക്കുന്നതാണ്. ആസൂത്രണം ചെയ്ത കാര്യങ്ങളിൽ പകുതിയിലധികം പ്രാവർത്തികമാക്കും. ശുക്രൻ പഞ്ചമത്തിൽ സഞ്ചരിക്കുകയാൽ സന്താന കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. ബന്ധുസമാഗമം സന്തോഷിപ്പിക്കും. ആരോഗ്യ പരിശോധനകൾ മുടക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.