/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-01-2025-07-15-10-59-15.jpg)
മകം
ജീവിതം വികസനത്തിൻ്റെ പാതയിൽ തന്നെയാവും. തടസ്സങ്ങളെ നിസ്സാരമാക്കിക്കൊണ്ട് മുന്നോട്ടു പോകാനുള്ള കരുത്ത് കാട്ടും. വിദേശത്ത് പഠനം/ തൊഴിൽ സംബന്ധിച്ചവക്കായി യാത്രകൾ ആഗ്രഹിക്കുന്നവർക്ക് അവസരം കൈവരും. നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി രേഖ ലഭിക്കുന്നതായിരിക്കും. ജന്മരാശിയിലെ പാപഗ്രഹസഞ്ചാരം അനാരോഗ്യത്തിന് കാരണമാകാം.
/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-02-2025-07-15-10-59-15.jpg)
മകം
ജീവിതശൈലീരോഗങ്ങൾ ഉള്ളവർ കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്തേണ്ടതുണ്ട്. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുകയും വേണം. പതിനൊന്നാമെടത്തി ലെ വ്യാഴം സാമ്പത്തിക ക്ലേശങ്ങൾ നീക്കും. വരുമാന സ്രോതസ്സുകൾ അഭംഗുരമാവും. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് കുടുംബത്തിൻ്റെ പിന്തുണ നേടാൻ തയ്യാറാവണം.
/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-03-2025-07-15-10-59-15.jpg)
പൂരം
സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാൻ ക്ലേശിക്കും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾ കൈവരും. നിലവിലെ തൊഴിലിൽ തത്കാലം പിടിച്ചു നിൽക്കാൻ കഴിയുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ധനപരമായി അനുഭവപ്പെടുന്ന ശോച്യതകൾക്ക് പരിഹാരമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് പുതിയ മുഖം നൽകും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം.
/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-04-2025-07-15-10-59-15.jpg)
പൂരം
വിദ്യാഭ്യാസ പരമായി ഉയർച്ചയുണ്ടാവും. പൂരം നക്ഷത്രത്തിലെ പാപഗ്രഹയോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. വൈദ്യസഹായം ഒഴിവാക്കരുത്. മാനസിക പിരിമുറുക്കം നിദ്രാഭംഗം വരുത്താം. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധു/ സുഹൃൽ സഹായം തേടേണ്ട സ്ഥിതി വന്നേക്കും. ആത്മസംയമനം, സഹിഷ്ണുത എന്നിവ കൈവിടരുത്. പ്രാർത്ഥനകൾക്ക് സമയം കണ്ടെത്തണം.
/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-05-2025-07-15-10-59-15.jpg)
ഉത്രം
ആദിത്യൻ്റെ ആനുകൂല്യം തൊഴിലിടത്തിൽ ഗുണകരമായി പ്രതിഫലിക്കും. മേലധികാരികളുടെ 'നല്ലപുസ്തകത്തിൽ' ഇടം പിടിക്കുവാനാവും. മുൻപ് ജോലിചെയ്തതിന് കിട്ടേണ്ടതായ ന്യായമായ അവകാശങ്ങൾ ഇപ്പോൾ കിട്ടാം. സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിന് സന്ദർഭം സംജാതമാകും. ചിങ്ങക്കൂറുകാർക്ക് പാപഗ്രഹയോഗം മാനസിക പിരിമുറുക്കം സൃഷ്ടിക്കാം.
/indian-express-malayalam/media/media_files/2025/07/15/july-makam-horo-2025-ga-06-2025-07-15-10-59-15.jpg)
ഉത്രം
ഇടക്കിടെ സന്ദിഗ്ദ്ധതയും ചിത്തചാഞ്ചല്യവും അനുഭവപ്പെടും. കന്നിക്കൂറുകാർക്ക് വ്യയം അധികരിക്കുന്ന കാലമായിരിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ കരുത്താകും. ഒഴിവാക്കാമായിരുന്ന ചില ചെലവുകൾ ഏർപ്പെടും. വ്യവഹാരങ്ങളിൽ ഈ മാസം തീർപ്പ് പ്രതീക്ഷിക്കേണ്ടതില്ല. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് അവസരം സംജാതമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.