/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-01-2025-07-16-09-15-03.jpg)
അത്തം
ആദിത്യൻ പത്തിലും പതിനൊന്നിലും, ബുധൻ പതിനൊന്നിലും, ശുക്രൻ ഒമ്പതിലും സഞ്ചരിക്കുകയാൽ തൊഴിൽ രംഗത്ത് സുവർണ്ണകാലമാണ്. തൊഴിലിടത്തിൽ സ്വീകാര്യതയുണ്ടാവും. അധികാരികളുടെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ മികവുകൾ പുറത്തെടുക്കും. പ്രതീക്ഷിച്ച ലാഭം കച്ചവടത്തിലൂടെ കരഗതമാവുന്നതാണ്. ചില ഭാഗ്യാനുഭവങ്ങൾ വന്നെത്തും.
/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-02-2025-07-16-09-15-03.jpg)
അത്തം
പ്രിയജനങ്ങളുടെ പിന്തുണ കരുത്താകും. മാതാപിതാക്കൾക്ക് സ്വസ്ഥതയുണ്ടാവും. പന്ത്രണ്ടിലെ പാപഗ്രഹങ്ങൾ ചിലപ്പോൾ ക്രമാധികമായ ചെലവുകളേർപ്പെടും. അക്കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൽ അസൂയാവഹമായ നേട്ടം കൈവരിക്കുന്നതാണ്. രാഹുവിൻ്റെ സ്ഥിതി ശത്രുവിജയം നേടിത്തരും. കണ്ടകശനി ദാമ്പത്യസൗഖ്യത്തിന് വിട്ടുവീഴ്ചകൾ കൂടിയേതീരൂ എന്ന് വ്യക്തമാക്കുന്നു.
/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-03-2025-07-16-09-15-03.jpg)
ചിത്തിര
അശ്രാന്തപരിശ്രമം കൊണ്ടേ കുറച്ചെങ്കിലും നേട്ടങ്ങൾ കൈവരിക്കാനാവൂ! മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിനടുത്തേക്ക് ജോലിമാറ്റം ലഭിക്കാം. ഭൂമിയിൽ നിന്നും സാമാന്യം വരുമാനമുണ്ടാവും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ഓൺലൈൻ ബിസിനസ്സ് വിപുലമാവാൻ സാധ്യതയുണ്ട്. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും.
/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-04-2025-07-16-09-15-03.jpg)
ചിത്തിര
പുതിയ എന്തെങ്കിലും പഠിക്കാനോ സാങ്കേതിക വൈദഗ്ധ്യം നേടാനോ ശ്രമം നടത്തിയേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കൂടുതൽ ചികിൽസ ആവശ്യമായി വന്നേക്കാം. വളർത്തുമൃഗങ്ങളുടെ പരിപാലനത്തിൽ ക്ലേശം അനുഭവപ്പെടാം. വിദേശത്തു നിന്നും ശുഭവാർത്ത, പാരിതോഷികം, ധനം ഇവ വന്നു ചേരാം.
/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-05-2025-07-16-09-15-03.jpg)
ചോതി
പുതിയ ജോലി തേടുന്നവർ നിരാശപ്പെടില്ല. കിട്ടാനുള്ള കടങ്ങൾ കുറശ്ശെ കിട്ടാം. തൊഴിലിൽ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാം. പുതിയ ആടയാഭരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവ വാങ്ങും. സാമ്പത്തിക കാര്യത്തിൽ അച്ചടക്കം നല്ലതാണ്. അന്യനാട്ടിലെ ഭാഗ്യപരീക്ഷണങ്ങൾ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരം തെളിയും.
/indian-express-malayalam/media/media_files/2025/07/16/july-atham-2025-ga-06-2025-07-16-09-15-03.jpg)
ചോതി
എതിർക്കുന്നവർ സ്വയം പിൻവലിയുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാനാവും. സന്താനങ്ങളുടെ ഉന്നമനം സന്തോഷമേകും. കരാർ പണികൾ തുടരപ്പെടും. ബഹുകാര്യങ്ങളിൽ ശ്രദ്ധ വ്യാപിപ്പിക്കും. ബന്ധുകലഹങ്ങളിലെ മാധ്യസ്ഥം പ്രശംസിക്കപ്പെടും. ഭാഗ്യസ്ഥാനത്ത് വ്യാഴം സഞ്ചരിക്കുകയാൽ നറുക്കെടുപ്പ്, ചിട്ടി,ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനാഗമം ഉണ്ടാവാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.