/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-01-2025-07-11-11-37-50.jpg)
അശ്വതി
തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. ക്രിയാത്മകതയും ഏകോപനവും അംഗീകരിക്കപ്പെടും. അതിലുപരി സ്വയം സംതൃപ്തി ഭവിക്കുന്നതാണ്. ഉദ്യോഗം അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ സംജാതമാകും. ജൂലൈ 17ന് ശേഷം തൊഴിൽപരമായ യാത്രകൾ ഉണ്ടാവുന്നതായിരിക്കും. പഞ്ചമഭാവത്തിലെ കേതുകുജയോഗം മക്കൾ, ഗൃഹത്തിലെ വയോജനങ്ങൾ എന്നിവർ മൂലമുള്ള ഏതെങ്കിലും വിധത്തിലുള്ള ക്ലേശങ്ങൾക്ക് കാരണമാകാം.
/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-02-2025-07-11-11-37-50.jpg)
അശ്വതി
പ്രായഭേദമന്യേ പഠനാർത്ഥികൾക്ക്, ഏറ്റവും ഉചിതമായ കാലമാണ്. ശുക്രൻ്റെ അനുകൂല സഞ്ചാരം മനസ്സന്തുഷ്ടിയ്ക്കും സൗഹൃദങ്ങളുടെ പുഷ്ടിക്കും പ്രണയ പുരോഗതിക്കും കാരണമാകുന്നതാണ്. ഏഴരശ്ശനിക്കാലമാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനിഷ്ടകാര്യങ്ങൾ ഇടക്കിടെ തലപൊക്കാം. ലാഭസ്ഥാനത്തിൽ സഞ്ചരിക്കുന്ന രാഹു തീരെ പ്രതീക്ഷിക്കാത്ത സന്തോഷം പകരുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-03-2025-07-11-11-37-50.jpg)
ഭരണി
പലനിലയ്ക്കും പ്രസന്നമായ കാലഘട്ടമാണ്. മനസ്സിനും ശരീരത്തിനും ഒരുവിധം സൗഖ്യം ഉണ്ടായിരിക്കും. തൊഴിലിൽ വളർച്ച തുടരപ്പെടും. ബിസിനസ്സുകാർക്ക് വിപണിയിൽ ആധിപത്യം പുലർത്താൻ കഴിയുന്നതാണ്. നവസംരംഭകർക്ക് ശ്രദ്ധേയമായ തുടക്കം കുറിക്കാനാവും. രണ്ടാം ഭാവത്തിലെ ശുക്ര സഞ്ചാരത്താൽ വചോവിലാസം പ്രകീർത്തിതമാവും.
/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-04-2025-07-11-11-37-50.jpg)
ഭരണി
വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞേക്കും. കുടുംബാംഗങ്ങൾക്ക് പൊതുവേ ക്ഷേമകാലമാവും. അവരുടെ മാനസിക പിന്തുണ എല്ലാക്കാര്യങ്ങളിലും പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. അഞ്ചാമെടത്തിലെ പാപഗ്രഹയോഗം വല്ല മനക്ലേശങ്ങളും സൃഷ്ടിച്ചു കൂടായ്കയില്ല. നിക്ഷേപങ്ങളിൽ മെച്ചം വന്നെത്തും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-05-2025-07-11-11-37-50.jpg)
കാർത്തിക
സമാധാനകാംക്ഷ സഫലമാവും. ഗാർഹികവും കർമ്മപരവുമായ വിഷമങ്ങളെ ഒട്ടൊക്കെ തരണം ചെയ്യാൻ കഴിയുന്നതാണ്. അസുഖങ്ങൾക്ക് ഫലപ്രദമായ ചികിൽസ സാധ്യമാകും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാനുള്ള ഔൽസുക്യം പുലർത്തും. അന്യനാട്ടിൽ തുടർ വിദ്യാഭ്യാസത്തിന് അവസരം കൈവരും. ജോലിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് അതിനവസരം ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/07/11/july-2025-ashwathy-ga-06-2025-07-11-11-37-50.jpg)
കാർത്തിക
ഭവന നിർമ്മാണത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരാനിടയുണ്ട്. ധനക്ലേശം വരില്ലെങ്കിലും ചെലവുകൾ ക്രമാതീതമാവും. സംഘടനകളുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ ചുമതലകൾ സിദ്ധിച്ചേക്കും. പുതുമുറക്കാരുടെ ഇഷ്ടാനിഷ്ടങ്ങളിൽ മൗനം പുലർത്തുകയാവും അഭികാമ്യം. പുതുവാഹനം വാങ്ങുന്നതിന് തൽകാലം ഗ്രഹാനുകൂല്യമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.