scorecardresearch
Latest News

2022 Yearly Horoscope Predictions: വർഷഫലം 2022

2022 Yearly Horoscope Predictions: വർഷഫലം 2022: എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതിയ വര്‍ഷഫലം വായിക്കാം

varsha phalam 2022, malayalam horoscope 2022, malayalam astrology 2022 , astrology malayalam nakshatra phalam 2022, yearly horoscope 2022 malayalam, malayalam varsha phalam, malayalm astrology 2022, 2022 horoscope in malayalam, astrology in malayalam, yearly horoscope in malayalam, malayalam new year 2022 varsha phalam, horoscope 2022, 2022 astrology, astrology 2022, horoscope 2022 predictions, 2022 yearly horoscope, വര്‍ഷഫലം, പുതുവര്‍ഷഫലം, ജ്യോതിഷം

2022 Yearly Horoscope Predictions: Varsha Phalam: വർഷഫലം 2022: ഈ പുതു വര്‍ഷം നിങ്ങള്‍ക്കായ് കരുതി വച്ചിരിക്കുന്നത് എന്തെന്നറിയാം. വര്‍ഷഫലം വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

അഭിവൃദ്ധിയും മനസന്തോഷവും ഉണ്ടാകും. ആത്മാർത്ഥത, സത്യസന്ധത,ധർമ്മബോധം എന്നിവയോടുകൂടി പ്രവർത്തിക്കുവാൻ സാധിക്കും. സമൂഹത്തിലെ ഉയർന്ന വ്യക്തികളുമായുള്ള ബന്ധം ഗുണം ചെയ്യും.തൊഴിലാന്വേഷകർക്ക് പുതിയ തൊഴിൽ ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് തടസ്സങ്ങൾ, പരീക്ഷാവിജയം, മനഃക്ലേശം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കച്ചവടലാഭം, നേതൃ പദവികൾ, കാര്യവിഘ്നം എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്,സെപ്റ്റംബർ മാസങ്ങളിൽ സമ്പത്ത്, വിവാഹം, പുതിയ ബന്ധങ്ങൾ എന്നിവ ഉണ്ടാകും.

ഒക്ടോബർ, നവംബർ,ഡിസംബർ മാസങ്ങളിൽ കർമ്മലബ്ദ്ധി, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ, ആഗ്രഹ സഫലീകരണം, എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4,രോഹിണി, മകയിരം 1/2)

പുതിയ മെച്ചപ്പെട്ട ധനാഗമ മാർഗങ്ങൾ കൈവരും. മറ്റുള്ളവരുടെ ഉപദേശങ്ങളിൽ നല്ലത് മാത്രം സ്വീകരിച്ച് പ്രവർത്തിക്കുവാൻ സാധിക്കും. പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാനിടയുണ്ട്. ബഹുജനസമ്മിതി, സ്ഥാന ലബ്ദ്ധി,ബന്ധു സഹായം, തറവാട്സ്വത്തിന്റെ വിഹിതം എന്നിവ ഉണ്ടാകും.

ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ സന്താനങ്ങൾക്ക് ഉയർച്ച, മനോവ്യാകുലതകൾ, കാര്യവിജയം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ധനധാന്യ സമൃദ്ധി, കച്ചവട ലാഭം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ജൂലായ്‌, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ദാമ്പത്യ ക്ലേശം, പ്രസിദ്ധി, ഉയർന്ന സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പ്രവർത്തന വിജയം, കർമ്മ നിപുണത, തീർത്ഥാടനം, എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ചിലവുകൾ നിയന്ത്രിക്കുന്നതിലും ആഡംബരം ഒഴിവാക്കുന്നതിലും വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും. എല്ലാകാര്യങ്ങളിലും ഉത്സാഹപൂർണ്ണമായ സമീപനം ഉണ്ടാകും. പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ കഴിവ് തെളിയിക്കും.

ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ഉയർന്ന പദവികൾ, കുടുംബ പുഷ്ടി,ധന ലാഭം എന്നിവ ഉണ്ടാകും.ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ അംഗീകാരങ്ങൾ അപ്രതീക്ഷിതമായ ചിലവുകൾ, ദൂരയാത്രകൾ, എന്നിവ ഉണ്ടാകും.

ജൂലൈ, ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ പരീക്ഷാവിജയം, ഗൃഹൈശ്വര്യം, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ കാർഷികാദായം, മത്സര വിജയം, ബന്ധുജന സുഖം എന്നിവ ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)

അപ്രതീക്ഷിതമായ ചിലവുകൾ പ്രതിസന്ധികൾ സൃഷ്ടിക്കും. ബുദ്ധിപൂർവ്വം വിനിയോഗിച്ച നിക്ഷേപങ്ങളിൽ നിന്ന് ആദായം ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന പൊരുത്തക്കേടുകൾ പരിഹരിക്കാൻ സാധിക്കും. ശത്രുപീഡ,വിദ്യാഭ്യാസ പുരോഗതി, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ല.

ജനുവരി,ഫെബ്രുവരി,മാർച്ച്, മാസങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ, ഉയർന്ന സാഹചര്യങ്ങൾ, കാർഷിക വിളകളിൽ നിന്നും ലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ കീർത്തി, കാര്യ വിജയം, മനഃ സന്തോഷം എന്നിവ ഉണ്ടാകും.ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കർമ്മരംഗത്ത് പ്രതിസന്ധികൾ, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം, ആരോഗ്യം എന്നിവ ഉണ്ടാകും. ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ സന്താനയോഗം, അന്യദേശവാസം, പുത്രസുഖം എന്നിവ ഉണ്ടാകും.

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

സത്കീർത്തി ഉണ്ടാകും. വിദ്യാഭ്യാസാരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും. തൊഴിലന്വേഷകർക്ക് അവസരങ്ങൾ ലഭിക്കും. വ്യാപാരം, കൃഷി എന്നിവ സാധാരണ രീതിയിൽ മുന്നോട്ട് പോകുംബാധ്യതകൾ അവസാനിപ്പിക്കാൻ സാധിക്കും.

ജനുവരി, ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ധനലാഭം, വിദേശയാത്രകൾ, ലക്ഷ്യപ്രാപ്തി എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഗൃഹനിർമ്മാണം, പ്രിയജനാനുകൂല്യം, മനോവ്യാകുലതകൾ എന്നിവ ഉണ്ടാകും. ജൂലായ് ആഗസ്ത് സപ്തംബർ മാസങ്ങളിൽ കർമ്മപുഷ്ടി, സന്താന ശ്രേയസ്സ്, വിദ്യാലാഭം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ദേഹാരിഷ്ടുകൾ,കുടുംബങ്ങൾക്ക് സഹായങ്ങൾ, പൊതുപ്രവർത്തകർക്ക് വിമർശനങ്ങൾ എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്ര 1/2)

സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തും. ഭാഗ്യത്തിന്റെ അനുകൂലങ്ങൾ എപ്പോഴുമുണ്ടാകും. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉചിത സമയത്ത് പരിഹരിക്കാൻ സാധിക്കും. കർഷകർക്ക് ധനനഷ്ടം ഉണ്ടാകാനിടയുണ്ട്. ആരോഗ്യപരമായ വിഷമതകൾ ഉണ്ടാകുമെങ്കിലും അവയൊന്നും അപകടകരം ആവില്ല.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബഹുജന സമ്മിതി,ഔദ്യോഗിക യാത്രകൾ ,സന്താന ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഏപ്രിൽ,മെയ്‌, ജൂൺ മാസങ്ങളിൽ ധനധാന്യ സമൃദ്ധി, ദേഹാസ്വസ്ഥതകൾ,അപവാദ ശ്രവണം എന്നിവ ഉണ്ടാകും. ജൂലൈ,ആഗസ്റ്,സെപ്തംബർ മാസങ്ങളിൽ വാഹനലാഭം,കർമ്മ പുരോഗതി, വിദേശയാത്രാവസരങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ വിഭവപുഷ്ടി, സന്തോഷാനുഭവങ്ങൾ, വിദ്യാലാഭം എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്ര 1/2, ചോതി, വിശാഖം 3/4)

കാര്യപ്രാപ്തി ഉണ്ടാകും. ആത്മീയവും മഹത്വ പൂർണ്ണവുമായ പ്രവർത്തനങ്ങൾ ചെയ്യും.സന്താന ശ്രേയസ്സ്, കുടുംബ സുഖം, ധനലാഭം എന്നിവ ഉണ്ടാകും. നിരവധി തൊഴിലവസരങ്ങൾ ലഭിക്കും. മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദേഹാരിഷ്ടുകൾ, പ്രശസ്തി, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്,ജൂൺ മാസങ്ങളിൽ കുടുംബപുഷ്ടി, കാര്യവിജയം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉത്തരവാദിത്വബോധം, പുണ്യപ്രവൃത്തികൾ, സ്ഥാനകയറ്റം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ധീരമായ തീരുമാനങ്ങൾ, വ്യാപാര ലാഭം, പണ ചിലവുകൾ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ഔദ്യോഗികരംഗത്ത് ഭാരമേറിയ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെടും. വ്യക്തിപരമായ ആഗ്രഹങ്ങൾ പലതും നിറവേറ്റപ്പെടും. വ്യവസായം വർഷാന്ത്യത്തിൽ ഗുണകരമാവില്ല..വിദ്യാപുരോഗതി ഉണ്ടാകും. കൃഷി, വളർത്തുമൃഗങ്ങൾ എന്നിവയിൽ നീനും ലാഭം ഉണ്ടാകും.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ, ഐശ്വര്യം, തൊഴിലവസരങ്ങൾ എന്നിവ ഉണ്ടാകും. ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ബന്ധു ജന സുഖം,കച്ചവട ലാഭം എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കലഹങ്ങൾ, ഗുരുഭക്തി, ശത്രു പീഡ എന്നിവ ഉണ്ടാകും. ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ കർമ്മ നിപുണത, സ്വാർത്ഥതാല്പര്യങ്ങൾ, കുടുംബപരമായ ശ്രേയസ് എന്നിവ ഉണ്ടാകും.

നുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

മികച്ച ബുദ്ധിശക്തിയും കർമ്മ നിപുണതയും പ്രവർത്തനങ്ങളിൽ ഉയർച്ച ഉണ്ടാക്കും. സഹൃദയത്വം, പരോപകാരപ്രവണത എന്നിവ ഉണ്ടാകും. ആഡംബര ഭ്രമം ഒഴിവാക്കിയും ചിലവുകൾ കുറച്ചും ഉള്ള സമീപനം ഗുണം ചെയ്യും. വിവാഹം, സന്താന സൗഭാഗ്യം തുടങ്ങിയ മംഗള കർമ്മങ്ങൾ ഉണ്ടാകും. വ്യാപരികൾക്ക് വർഷാരംഭം ഗുണകരം ആണെങ്കിലും വർഷാന്ത്യത്തിൽ ചില പ്രയാസങ്ങൾ നേരിടും.

Also Read: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കർമ്മരംഗത്തു നേട്ടങ്ങൾ, കുടുംബ പുഷ്ടി, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കുടുംബ സ്വത്ത്‌, കച്ചവടലാഭം, കലഹങ്ങൾ എന്നിവ ഉണ്ടാകും. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കാര്യവിഘ്നങ്ങൾ, വസ്ത്രാഭരണാദി സിദ്ധി, ബഹുജനസമ്മിതി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ദൂരയാത്രകൾ,
സർക്കാർ ആനുകൂല്യങ്ങൾ, ഇഷ്ടജനക്ലേശം എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 )

സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള പദ്ധതികൾ പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കും. ധാനപ്രാപ്തി, ഉയർന്നപദവികൾ, ജനാനുകൂല്യം എന്നിവ ഉണ്ടാകും. മേലധികാരികളുമായി അഭിപ്രായാവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. മനോവ്യാകുലതകൾ അലട്ടിക്കൊണ്ടിരിക്കും. വാക്കുതർക്കങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ സ്വത്തു തർക്കങ്ങൾ, പ്രസിദ്ധി, ഔന്നത്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ അന്യദേശ വാസം, കാർഷികാദായം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലഘുവായ ക്ലേശാനുഭവങ്ങൾ,സാമ്പത്തിക നേട്ടം, കുടുംബ പുരോഗതി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സൗഭാഗ്യം, അഭിവൃദ്ധി, പരീക്ഷാവിജയം എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആത്മാർത്ഥത, സദാചാരബോധം, ഈശ്വരഭക്തി എന്നിവയോടു കൂടിയ ജീവിതം നയിക്കും. കലാരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അനുയോജ്യമായ അവസരങ്ങൾ ഉണ്ടാകും. തൊഴിൽമേഖലയിൽ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിച്ചെന്നുവരില്ല. ആരോഗ്യപ്രശ്നങ്ങൾ സ്വസ്ഥത കുറയ്ക്കും.

ജനുവരി,ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ തീർത്ഥാടനങ്ങൾ, കർമ്മ രംഗത്ത് നേട്ടങ്ങൾ, നിക്ഷേപദ്രവ്യ ലാഭം എന്നിവ ഉണ്ടാകും. ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിൽ സാഹസികമായ പ്രവൃത്തികൾ , മനഃ സന്തോഷം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സാമ്പത്തികനേട്ടങ്ങൾ, കുടുംബ പുരോഗതി, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ഒക്ടോബർ,നവംബർ,
ഡിസംബർ മാസങ്ങളിൽ അപവാദ ശ്രവണം, കച്ചവടത്തിൽ അഭിവൃദ്ധി, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രതികൂലസാഹചര്യങ്ങളെ സമചിത്തതയോടെ സമീപിക്കും. വർഷാരംഭത്തിൽ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ആഹ്ലാദ പ്രദമായ കുടുംബാന്തരീക്ഷം ഉണ്ടാകും. പുരോഗതിക്കുവേണ്ടി കഠിനാധ്വാനം ചെയ്യും. ജീവിത ചിലവുകൾ വർദ്ധിക്കും. സാമൂഹ്യ പ്രവർത്തനം വ്യക്തിപരമായ ഉയർച്ചയ്ക്ക് സഹായകരമാകും.

ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ ശ്രേയസ്സ്, തൊഴിൽരംഗത്ത് മാറ്റങ്ങൾ, ശത്രു പീഡ എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്,ജൂൺ മാസങ്ങളിൽ മനോ വ്യാകുലതകൾ , ഉയർന്ന പദവികൾ, കലഹങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടം, തൊഴിൽ ഔന്നത്യം, ദേഹാസ്വസ്ഥത കൾ എന്നിവ ഉണ്ടാകും. ഒക്ടോബർ,നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശയാത്ര കൊണ്ടുള്ള ലാഭം, സത്കർമ്മങ്ങൾ, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: 2022 yearly horoscope predictions zodiac signs